ആ ദിലീപ് ചിത്രത്തിന് ശേഷം പിന്നീട് അദ്ദേഹത്തിന്റെ കൂടെ എനിക്ക് വർക് ചെയ്യാൻ സാധിച്ചിട്ടില്ല കാരണം ദിലീപ് .

സിനിമകൾ കാണുവാൻ ഏതൊരു ആരാധകനും പ്രേക്ഷകർക്കും ഇഷ്ടമാണ് എങ്കിലും സിനിമയുടെ ഉള്ളിൽ നടക്കുന്ന രാഷ്ട്രിയവും മറ്റും പലപ്പോഴും ചർച്ച ആകാത്ത പോയിട്ടുണ്ട് . ഇത്തരം വാർത്തകൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുപറയുമ്പോൾ വലിയ ചർച്ചകളായി ഈ സംഭവം മാറാറുമുണ്ട്. സംവിധായകനെ മാറ്റുവാൻ നായകൻ ആവിശ്യപെടുന്നതും കഥ തിരുത്തണമെന്ന് നിർമാതാവ് പറഞ്ഞതുമായ നിരവധി കഥകളാണ് ഇപ്പോൾ പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു കഥയിതാ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയാണ്. വിപിൻ മോഹൻ എന്ന പ്രശസ്ത ഛായാഗ്രാഹകനാണ് സംഭവം തുറന്നു പറഞ്ഞിരിക്കുന്നത്.


സംഭവം എന്തന്നാൽ, പണ്ട് മുതൽ തന്നെ മികച്ച സിനിമകളുടെ ഭാഗമാകുവാൻ കഴിഞ്ഞ താരമാണ് വിപിൻ മോഹൻ എന്ന താരം. പിൻഗാമി എന്ന സൂപ്പർ ഹിറ്റ് ലാലേട്ടൻ ചിത്രത്തിലെ ഛായാഗ്രാഹകനായിരുന്നു വിപിൻ .നിരവധി അവാർഡുകളും മറ്റും നേടിയെടുത്ത താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് ദിലീപുമൊരുമിച്ചുള്ള ഒരു സിനിമ വിശേഷമാണ്. സംഭവം എന്തന്നാൽ താരം തുറന്നു പറയുന്നത് ദിലീപ് തന്നോട് സംവിധാനം ചെയ്യുവാൻ ആവശ്യപെട്ട ഒരു നിമിഷത്തെ കുറിച്ചാണ്.


ദിലീപ് ഒരിക്കൽ തന്നെ വിളിക്കുകയും കൂടെ എന്നോട് ആ സിനിമ സംവിധാനം ചെയുവാൻ ആവിശ്യപെടുകയും ചെയ്തു എന്നാണ് താരം പറയുന്നത്. എന്നാൽ സംവിധായകൻ ആകുവാൻ അത്ര പ്രാപ്തനല്ലായിട്ടില്ല താൻ എന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയപ്പോൾ മറ്റേ സംവിധായകനൊപ്പം ജോലി ചെയ്‌യുവാൻ ദിലീപിന് ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കുകയും പിനീട് താൻ അത് ചെയ്യുകയായിരുന്നു എന്നും വിപിൻ മോഹൻ പറഞ്ഞു. ഷൂ നടന്നു കൊണ്ടിരുന്നപ്പോൾ ആയിരുന്നു ദിലീപ് ഒരു രാത്രി തന്നെ വിളിച്ച ഇക്കാര്യം അറിയിച്ചത് എന്നും ഇദ്ദേഹം വ്യക്തമാക്കി.


ആ സമയത് സത്യൻ സാർ എന്നോട് സംവിധാനം ചെയ്യുവാൻ പറഞ്ഞ് കളിയാക്കുമായിരുന്നു. തുടർന്ന് ഈ സംഭവവും അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ സംവിധാനം ചെയ്യുവാനാണ് എന്നും സത്യൻ സാറിനൊപ്പം ഇനിയും സിനിമാ ചെയ്യാമല്ലോ എന്നുമായിരുന്നു മറുപടി എന്നുമാണ് താരം പറയുന്നത്. പക്ഷെ അതിനു ശേഷം ഇന്നുവരെ താൻ സത്യൻ സാറിന്റെ കൂടെ വർക് ചെയ്തിട്ടില്ല എന്നും താരം തുറന്നടിച്ചു. നടി മഞ്ജിമ മോഹന്റെ അച്ഛൻ കൂടിയായ വിപിൻ മോഹൻ അവസാനം ചെയ്ത സിനിമ മട്ടാഞ്ചേരി എന്ന സിനിമായാണ്.

Leave a Comment