റോബിനും ബ്ലെസ്സ്ലിയും ആയുള്ള എല്ലാ സൗഹൃദവും അവസാനിപ്പിച്ച് ദിൽഷ

ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിനു ശേഷം മുഴുവൻ റോബിന്റെ ആരാധകർ കാരണം ആണ് ദിൽഷ ബിഗ് ബോസ്സിൽ വിജയിച്ചത് എന്ന പ്രേഷകരുടെ സംസാരം ശക്തമായിരുന്നു. ദിൽഷയ്ക്ക് ബിഗ് ബോസ്സിൽ വിജയിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലായിരുന്നു എന്നും എന്നാൽ റോബിന് ദിൽഷയോടുള്ള പ്രണയം കാരണം റോബിന്റെ ആരാധകർ മുഴുവൻ ദിൽഷയ്ക് വോട്ട് ചെയ്തത് കൊണ്ടാണ് ദില്ഷാ വിജയിച്ചത് എന്നൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആദ്യമൊന്നും ഇതിനോട് പ്രതികരിക്കാതിരുന്ന ദിൽഷ ഇപ്പോഴിതാ ഇതൊനോടെല്ലാം പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഡോക്ടർ റോബിനുമായുള്ള തന്റെ സൗഹൃദത്തെ എല്ലാവരും മോശമായ രീതിയിൽ ആണ് കാണുന്നത് എന്നും റോബിന്റെ വീട്ടിൽ വിവാഹം ഉടനെ വേണമെന്ന് ആണ് പറയുന്നത് എന്നും എനിക്ക് റോബിനോട് ചെറിയ ഇഷ്ട്ടം ഒക്കെ തോന്നുന്നുണ്ടെന്നും എന്നാൽ അത് എങ്ങനത്തെ ഇഷ്ട്ടം ആണെന്ന് മനസ്സിലാക്കാൻ സമയം വേണമെന്നും പറഞ്ഞത് ശരിയാണ്. എന്നാൽ അത് ഉടനെ വിവാഹം കഴിക്കാനുള്ള സമ്മതം അല്ല എന്നും ദിൽഷ പറയുന്നു.

അത് കൊണ്ട് തന്നെ ആരോഗ്യപരമായി ഞാൻ കൊണ്ട് നടന്ന സൗഹൃദം ആയിരുന്നു ഡോക്ടറും ബ്ലെസ്ലിയുമായി ഉണ്ടായിരുന്നത് എന്നും എന്നാൽ അതിനെ പല തരത്തിൽ ആണ് വ്യാഖ്യാനിക്കുന്നത് എന്നും അത് കൊണ്ട് തന്നെ ആ സൗഹൃദം തുടരാൻ തനിക്ക് താൽപ്പര്യം ഇല്ല എന്നും ആണ് ദിൽഷ പറഞ്ഞത്. ദിൽഷയുടെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമെന്റുമായി എത്തിയത്. ഇവക്ക് വേണ്ടി വോട്ട് ചെയ്‌ത റോബിൻ ഫാൻസിന് കൊടുക്കണം അവാർഡ് എന്നാണ് ഒരാൾ നൽകിയ കമെന്റ്. ബ്ലെസ്സ്ലീ അതിനകത്ത് വെച്ച് നിർത്തി… അവന്റെ പേര് പോലും പറയാൻ നിനക്ക് യോഗ്യത ഇല്ല…അവനെ വിട്ടേരെ. പുറത്ത് ഇറങ്ങി ഒരു മീഡിയകാരോടും ദില്ഷാ എന്നല്ല ഒരാളെ പറ്റിപോലും അവൻ മോശമായി സംസാരിച്ചിട്ടില്ല,അതുപോലെ അവനെ സ്നേഹിന്നവരും.അതുകൊണ്ട് ബാക്കി നിന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച കുറെ ടീമിസ് ഉണ്ടല്ലോ അവരോട് പറ ഇതൊക്കെ.

അദേഹത്തെ കൊണ്ടുള്ള നിന്റെ ആവശ്യം കഴിഞ്ഞല്ലോ… അല്ലേ, നിനക്ക് നാണമില്ലെടി അദേഹം പറഞ്ഞത് കൊണ്ടാണ് നിനക്ക് dr ഫാൻസ് വോട്ട് ചെയ്തത്. നീ എന്താ വിചാരിച്ചത്. നിന്റെ ചന്തം കണ്ടിട്ട് പ്രേക്ഷകർ വോട്ട് ചെയ്തതെന്ന്. ഡോക്ടറെയും ബ്ലെസ്ലിയെയും നീ നന്നായി ഉപയോഗിച്ച്. നീ ആണ് ആ വീട്ടിലെ ശെരികുമുള്ള വിഷം. നിന്നെ പോലുള്ള ഒരാൾക്ക് dr കിട്ടാനുള്ള ഭാഗ്യം ഇല്ല അതിന് വിധിച്ച പെൺകുട്ടി മറ്റേവിടെയോ കാത്തിരിക്കുന്നു അദ്ദേഹത്തെ. നിന്നെ ഇനി ഞങ്ങളുടെ dr വേണ്ട. പിന്നെ ദയവു ചെയ്തു ആദ്യത്തെ ലേഡീ ബിഗ്‌ബോസ് വിന്നർ എന്ന് അവകാശപെടരുത്. അതു ഡോക്ടറുടെ ഔദാര്യമാണ്, റോബിൻ പുറത്ത് വന്നപ്പോൾ interview ചെയ്യുന്നവർ marriage നെ പറ്റി എടുത്തു ചോദിക്കുമ്പോൾ മാത്രമാണ് തനിക്ക് OK യാണ് ബാക്കി അവൾ പുറത്ത് വന്നതിന് ശേഷം അവളുടെ അഭിപ്രിയമറിഞ്ഞ് തീരുമാനിക്കാം എന്നു മാന്യമായി പറഞ്ഞത്. എന്നിട്ട് ഇത്രയും ദിവസമെടുത്ത് ഭ്രാന്തനാണ് എന്നൊക്കെ പറയേണ്ട വല്ല ആവശ്യവുമുണ്ടോ? വന്ന് പിറ്റേ ദിവസം തന്നെ താൻ friend പോലെ കണ്ടുള്ളൂ എന്നു പറഞ്ഞാൽ തീരുന്ന case ആയിരുന്നു അത്. Dr തന്നെ പറയുന്നുണ്ട് അവൾ പുറത്ത് വന്ന് friend ആണ് എന്നു പറഞ്ഞാൽ അവളുടെ അഭിപ്രായം മാനിക്കണമല്ലോ എന്ന്. ഒരുത്തൻ വന്ന് ഭ്രാന്താണ് എന്നു പറയുന്നു. ഭ്രാന്താണ് എന്ന് പറഞ്ഞത് താൻ തന്നെയാണ് അതിൽ ഒട്ടും ഖേദിക്കുന്നില്ല എന്നു പറയാൻ വേറൊരു ലെെവിൽ വരുന്നു. അടിപൊളി. പിന്നെ ബ്ലെസ്സ്ലി  ചെയ്തപോലെ തൊടാനും പിടിക്കാനും ഒന്നും Dr വന്നിട്ടുമില്ല തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് ദിൽഷയ്ക്ക് എതിരെ വരുന്നത്.