Big Boss

ബിഗ്‌ബോസിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകുമോ? പ്രതികരണവുമായി ഡിംപലിന്റെ ബന്ധു

ബിഗ്‌ബോസ് മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഷോയില്‍ വന്ന ആദ്യ ദിവസം മുതല്‍ മികവുറ്റ മത്സരമാണ് ഡിംപല്‍ കാഴ്ചവെച്ചത്. വ്യക്തിത്വം കൊണ്ടും മനുഷ്യത്വം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡിംപല്‍ ഭാല്‍. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ വിജയിയെ കണ്ടെത്താന്‍ ഇനി ഏതാനും ദിവസങ്ങല്‍ മാത്രമേ ബാക്കിയുള്ളു. അതിനിടെയാണ് തന്റെ പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ ബിഗ്‌ബോസ് വീടിന്റെ പടിയിറങ്ങിയത്. അതേസമയം ഡിംപലിന്റെ വിടവ് നികത്താന്‍ ബിഗ്‌ബോസ് വീടിന് കഴിഞ്ഞിട്ടില്ല. കളിച്ച് നടക്കേണ്ട സമയത്ത് ജീവിതം അവസാനിച്ചെന്ന് വിധിയെഴുതിയ ഡിംപലിനെ പിതാവാണ് ചിറകു നല്‍കി പറക്കാന്‍ അനുവധിച്ചത്. തുടര്‍ന്ന് ജീവിതത്തോട് മത്സരിച്ച് പോരാടി ജയിച്ചവളാണ് ഡിംപല്‍ ഭാല്‍.

 

 

വൈദനകളുടെ ലോകത്ത് ജീവിക്കുന്ന ഡിംപല്‍ ഒരു നിമിഷം പോലും ബിഗ്‌ബോസ് വീട്ടില്‍ തളര്‍ന്നിരുന്നിട്ടില്ല. ഇത്രയും പ്രചോദനം നല്‍കിയ ഒരു വ്യക്തി ഒരു പക്ഷേ വേറെ ഉണ്ടാക്കില്ലെന്നു വേണം പറയാന്‍. ബിഗ്‌ബോസ് വീട്ടില്‍ വന്ന അന്ന് മുതല്‍ മേരി പപ്പ എന്ന് വാതോരാതെ സംസാരിക്കുമായിരുന്നു ഡിംപല്‍. പിതാവിന്റെ വിയോഗവാര്‍ത്ത ഡിംപലിനെ അറിയിക്കുന്ന രംഗങ്ങള്‍ കരളലിയിക്കുന്നതായിരുന്നു. ഒരു നിമിഷമെങ്കിലും കണ്ണ് നിറയാതെ ആ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഡിംപലിന് സ്വന്തം പപ്പ. കഴിഞ്ഞ വിഷു ദിനത്തിലാണ് ഡിംപല്‍ ബിഗ്‌ബോസ് വീട്ടിലെ ടിവിയിലൂടെ കണ്ടത്. അതില്‍ മതിമറന്നു സന്തോഷിച്ച ഡിംപലിന്റെ മുഖം ഇന്നും മായാതെ നില്‍ക്കുന്ന ഒന്നാണ്.

 

 

പിതാവിന്റെ വിയോഗവാര്‍ത്ത ഡിംപലിനെ അങ്ങേയറ്റം അമ്പരപ്പിച്ചതായിരുന്നു. അലറിക്കരഞ്ഞുകൊണ്ടുള്ള ഡിംപലിന്റെ മുഖം ഒരു ഞെട്ടലോടെ ഓരോ പ്രേക്ഷകരും എന്നും ഓര്‍ത്തിരിക്കും. വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെയായി ബിഗ് ബോസ് വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് ഡിംപല്‍ പോയി. ഡിംപല്‍ ഇനി തിരിച്ച് ബിഗ്‌ബോസിലേക്ക് മടങ്ങി വരില്ലെ എന്ന ആശങ്കയിലായ ആരാധകര്‍ക്ക് വീണ്ടും നിരാശപ്പെടുത്തി കൊണ്ട് ഡിംപലിന്റെ ബന്ധുക്കളുടെ പ്രതികരണം പുറത്ത് വന്നു. ഡിംപലിന്റെ സഹോദരനായ അഖിലാണ് കുടുംബാംഗങ്ങളുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചത്. നിങ്ങളുടെയെല്ലാം സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഡിംപലിന് ഇനി ബിഗ് ബോസിലേക്ക് തിരിച്ച് കയറണമെങ്കില്‍ അതൊരു നീണ്ട പ്രൊസ്യജറാണ്.

 

 

പപ്പയുടെ ചടങ്ങുകള്‍ ബാക്കിയുണ്ട്. അതിനാല്‍ ബിഗ് ബോസ് യാത്ര ഇവിടെ വെച്ച് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു അഖില്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടി. മനസ്സ് ശാന്തമായാല്‍ ഡിംപല്‍ തീരുമാനം മാറ്റുമോയെന്ന് അറിയില്ല. ഇപ്പോള്‍ ബിഗ് ബോസിനെക്കുറിച്ചൊന്നും ചിന്തിക്കുന്ന് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ഡിംപലും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ എന്റെ ആവശ്യം ഇവിടെയാണ്. അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം നില്‍ക്കുകയാണ് താനെന്നുമായിരുന്നു ഡിംപല്‍ പറഞ്ഞത്.

Trending

To Top
error: Content is protected !!