Big Boss

തന്റെ പ്രിയപ്പെട്ട പപ്പയെ ഒരു നോക്ക് കാണാന്‍ ഡിംപല്‍ ബിഗ്‌ബോസ് വീട് വിട്ടതായി സൂചന; കണ്ണീര്‍

ബിഗ്‌ബോസ് സീസണ്‍ മൂന്ന് അപ്രതീക്ഷമായ സംഭവവികാസങ്ങളോടെയാണ് കടന്ന് പോകുന്നത്. മത്സരാര്‍ത്ഥികള്‍ക്കിടയിലും ജീവിതത്തിലും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇത്തവണത്തെ ബിഗ്‌ബോസ് വീടും പ്രേക്ഷകരും സാക്ഷ്യം വഹിക്കുന്നത്. ഷോ തുടങ്ങിയ ആദ്യം ദിനം മുതല്‍ പ്രേക്ഷകര്‍ കേള്‍ക്കുന്ന ഒരു പേരാണ് ഡിംപല്‍ ഭാല്‍. ഒട്ടും ഫാന്‍സില്ലാത്ത മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത ഡിംപല്‍ ഇന്ന് മലയാളികളുടെയെല്ലാം ആരക്കയോ ആണ്. അത്രമാത്രം ആഴത്തില്‍ അവര്‍ കയറി കൂടി. വ്യക്തിത്യം കൊണ്ടും മനുഷ്യത്വം കൊണ്ടും ഡിംപല്‍ കേരളക്കരയില്‍ ആരാധകരെ വാരികൂട്ടി. കളിച്ച് നടക്കേണ്ട പ്രായത്തില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ ജീവിതത്തോട് മല്ലടിച്ചു വിജയിച്ചു.

 

ഇപ്പോഴിതാ ഡിംപലിന് ഒട്ടും സഹിക്കാന്‍ ആകാത്ത ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ജീവിതം അവസാനിച്ചു എന്ന് വിധി എഴുതിയ ഡിംപലിന്റെ ജീവിതത്തില്‍ പുതിയ സ്വപ്‌നത്തിന് ചിറക് നല്‍കി അവളെ പറക്കാന്‍ സഹായിച്ച ഡിംപലിന്റെ പ്രിയപ്പെട്ട അച്ഛന്‍ വിടവാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിയേഴിനാണ് ഡിംപലിന്റെ അച്ഛന്റെ വിയോഗം. എന്നാല്‍ ഇന്നത്തെ എപ്പിസോഡിലാണ് ബിഗ്‌ബോസ് ഡിംപലിനെ ഇക്കാര്യം അറിയിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. ഇത് അറിയുന്ന നിമിഷം ഷോക്കായി ഒട്ടും വിശ്വസിക്കാനാകാതെ അലമുറയിട്ട് കരയുന്ന ഡിംപലിനെയാണ് പ്രമോ വീഡിയോയില്‍ കാണിക്കുന്നത്. കല്ല് പോലും അലിയുന്ന തരത്തിലുള്ള വികാരനിര്‍ഭയ നിമഷങ്ങളായിരുന്നു വീഡിയോയില്‍ കണ്ടത്.

 

അതേസമയം ഡിംപലിന്റെ പിതാവിന്റെ വിയോഗ വാര്‍ത്ത ആദ്യം നന്നിരുന്നെങ്കിലും കേട്ട വാര്‍ത്ത സത്യമായിരിക്കല്ലെ എന്ന് പ്രാര്‍ത്ഥനയിലായിരുന്നു പ്രേക്ഷകര്‍ എന്നാല്‍ ഡിംപലിന്റെ പ്രിയ സുഹൃത്ത് മജ്‌സിയ ഭാനും ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയതോടെയാണ് വാര്‍ത്തയില്‍ വ്യക്തത വന്നത്. പിന്നീട് ഡിംപലിന്റെ സഹോദരി തിങ്കളും ലൈവിലൂടെ എത്തി പിതാവിന്റെ വിയോഗവാര്‍ത്ത പറഞ്ഞു. ഏറെ വേദനിപ്പിക്കുന്നൊരു കാര്യം നിങ്ങളുമായി ഷെയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞായിരുന്നു തിങ്കള്‍ സംസാരിച്ചു തുടങ്ങിയത്. ഞങ്ങളുടെ പപ്പ പോയി. ഇരുപത്തി ഏഴാം തീയതി പനിയെ തുടര്‍ന്ന് ഡിംപലിന്റെ പപ്പ സത്യവീര്‍ സിങ് ഭാല്‍ വിടവാങ്ങിയത്. ഡല്‍ഹില്‍ വെച്ചായിരുന്നു സംഭവം. കൊവിഡ് ആണോ എന്ന കാര്യത്തില്‍ വ്യക്തത ആദ്യം വന്നിരുന്നില്ലെങ്കിലും പിന്നീട് കൊവിഡ് നെഗറ്റിവ് ആയിരുന്നു എന്ന് തിങ്കള്‍ വ്യക്തമാക്കി. അമ്മയും താനും ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

 

കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍ ബോഡി വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു എന്നും തിങ്കള്‍ ലൈവിലൂടെ പറഞ്ഞു. പപ്പയുടെ വിയോഗം ഡിംപല്‍ എങ്ങനെ എടുക്കുമെന്നറിയില്ലെന്നും സഹോദരനും സുഹൃത്തുക്കളും ഡിംപലിന്റെ അടുത്തേക്ക് പോയിട്ടുണ്ടെന്നും താന്‍ ഡിംപലിനോട് വിവരം അറിയിക്കാന്‍ പോവുകയാണ് എന്നും നിറക്കണ്ണുകളോടെ തിങ്കള്‍ പറഞ്ഞു. ബിഗ് ബോസിന്റെ എഴുപത്തിനാലാം ദിനമാണ് ഡിംപല്‍ ഈ വിവരം അറിയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് സത്യവീര്‍ സിങ് ഭാല്‍. ഡിംപലിന്റെ അമ്മ മലയാളിയാണ്. ഷോയില്‍ വന്ന് അന്ന് മുതല്‍ ഡിംപല്‍ ഓരോ കാര്യത്തിലും പപ്പയെ കുറിച്ച് പറയുന്നത് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചതാണ്. അതേസമയം വീക്കിലി ടാസ്‌ക്കില്‍ മനോഹരമായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ പപ്പയെ കുറിച്ച് ഡിംപല്‍ സംസാരിക്കുന്നത് പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോള്‍ ഡിംപല്‍ ഡല്‍ഹിയില്‍ എത്തിട്ടുണ്ടെന്നാണ് സൂചന. ഡിംപലുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന അനുസരിച്ച് അവര്‍ വൈകുന്നേരത്തോടെ ബിഗ് ബോസ് വീട് വിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും പോസ്റ്റുകള്‍ നിറയുന്നുണ്ട്.

Trending

To Top
error: Content is protected !!