Big Boss

നിനക്ക് ഞങ്ങളില്ലേ എന്ന് നോബിയും മണിക്കുട്ടനും. ചേര്‍ത്ത് നിര്‍ത്തി ഭാഗ്യലക്ഷ്മി.

ജനപ്രിയ ഷോ ആയ ബിഗ്‌ബോസ്സ് പ്രേക്ഷകപ്രീതി നേടി മുന്നേറുമ്പോള്‍ ബിഗ്‌ബോസ്സ് വീടിനകത്ത് വലിയ പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പതിനാല് മത്സരാര്‍ത്ഥികളാണ് നേരത്തെ വീട്ടിലുണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് പേര്‍കൂടി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. അവതാരക ദമ്പതികളായ ഫിറോസ് ഖാനും സജ്‌നയുമാണ് ഒന്ന്. ദമ്പതികള്‍ ആയതുകൊണ്ട്് അവരെ ഒന്നായിട്ടാണ് കണക്കാക്കുന്നതെന്ന് ബിഗ്‌ബോസ്സ് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരാള്‍ നടിയും മോഡലുമായ മിഷേല്‍ ആന്‍ ഡാനിയല്‍ ആണ്.

ഇത്രയും ദിവസം വീടിന് വെളിയില്‍ നിന്നവര്‍ ബിഗ്‌ബോസ്സ് ടിവിയിലൂടെ കണ്ടുമാത്രമുള്ള അനുഭവത്തിന്റെ പുറത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ വീടിനുള്ളില്‍ കഴിയുന്ന മത്സരാര്‍ത്ഥികളില്‍ ചിലരെ ചൊടിപ്പിച്ചിരുന്നു. പുതിയതായി വന്നവരുടെ കൂട്ടത്തിലെ മിഷേല്‍ ആണ് ഇപ്പോള്‍ പൊട്ടിത്തെറിക്ക് തീ കൊളുത്തിയിരിക്കുന്നത്. ഡിംപലിനെ കള്ളിയെന്ന് വിളിച്ചുകൊണ്ടാണ് മിഷേല്‍ വന്നത്. ഡിംപലിന്റെ സങ്കടകഥകളൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്നും തന്റെ കൈയില്‍ അതിനുള്ള തെളിവുകളുണ്ടെന്നുമാണ് മിഷേല്‍ പറഞ്ഞത്. ഡിംപല്‍ നേരത്തെ കുട്ടിക്കാലത്ത് നഷ്ടപ്പെട്ട കൂട്ടുകാരി ജൂലിയറ്റിനെ കുറിച്ച പറഞ്ഞതൊക്കെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഡിംപല്‍ സിമ്പതിക്ക് വേണ്ടി ഉണ്ടാക്കിയ വെറും കഥകള്‍ മാത്രമായിരുന്നു എന്നാണ് മിഷേല്‍ പറഞ്ഞ്ത്.

ബിഗ്‌ബോസ്സില്‍ വരുന്ന കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിംപല്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതും കൂട്ടുകാരിയുടെ ഡേറ്റ് ഓഫ് ബെര്‍ത്ത് കൈയില്‍ ടാറ്റു ചെയ്്തതും ജൂലിയറ്റിന്റെ വീട്ടില്‍ പോയി അമ്മയേയും അച്ഛനേയും കണ്ടതും എന്നൊക്കെയാണ് മിഷേലിന്റെ കണ്ടുപിടുത്തങ്ങള്‍. അതൊക്കെ ഡിംപല്‍ പോസ്റ്റ് ചെയ്തിരുന്ന തീയതികള്‍ സഹിതം മിഷേല്‍ പറയുകയും ചെയ്തു. മിഷേലിന്റെ കൂടെ ഫിറോസ്ഖാനും സജിനയും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം പെട്ടെന്ന് വന്ന് കയറിയവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞത് കേട്ട് ഡിംപല്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് കരയുകയാണുണ്ടായത്.

മറ്റ് മത്സരാര്‍ത്ഥികളുടെയെല്ലാം ഇടയില്‍ നിന്നുകൊണ്ട് വികാരധീനയായി ഡിംപല്‍ കരയുകയാണ്. മണികുട്ടനും നോബിയും ആശ്വസിപ്പിക്കാന്‍ വരുന്നുണ്ട്. ഞങ്ങള്‍ നിന്റെ കൂടെ നിക്കുകയല്ലേ എന്ന് പറയുന്നുണ്ട്. ഞാന്‍ മരിച്ചൊരാളുടെ യൂണിഫോമിട്ട് കള്ളം പറയുകയാണ് എന്ന് പറയുന്നവളുടെ മുന്നില്‍ ഞാനത് ഇട്ട് കാണിക്കും. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ എന്റെ ജൂലിയറ്റിന്റെ അമ്മക്ക് കൊടുത്ത ഫീലിംങ്, ആ അമ്മയുടെ നെഞ്ച് എരിയുന്നുണ്ടായിരുന്നു. ഞാന്‍ ആ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, ആ യൂണിഫോം ഇട്ട് വരാമെന്ന്. – കരഞ്ഞുകൊണ്ട്് നിന്ന ഡിംപലിനെ ഭാഗ്യലക്ഷ്മി കെട്ടിപിടിച്ച് നെഞ്ചോട് ചേര്‍ത്തു. പുതിയതായി വന്നവര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇനി എങ്ങനെ അവസാനിക്കും എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Trending

To Top
error: Content is protected !!