Big Boss

ജൂലിയറ്റിനോടുള്ള സ്‌നേഹം ആരെയും ബോധിപ്പിക്കേണ്ടുന്ന കാര്യമില്ല. അതൊക്കെ മനസ്സിലാകണമെങ്കില്‍ കുറച്ചെങ്കിലും മനുഷ്യത്വം വേണം

ബിഗ്‌ബോസ്സ് മൂന്നാം സീസണ്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങളും ഉടലെടുക്കുകയാണ്. രണ്ട് ചേരിയിലായി മത്സരാര്‍ത്ഥികള്‍ തിരിഞ്ഞ് വീട്ടില്‍ വഴക്കുകള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി 14 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച ബിഗ്‌ബോസ്സ് ഹൗസ്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ രണ്ട് മത്സരാര്‍ത്ഥികള്‍ കൂടി എത്തിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി മിഷേല്‍ ആന്‍ ഡാനിയലും ദമ്പതിമാരായ ഫിറോസ്ഖാനും സജിനയുമാണ് പുതിയതായി വീട്ടിലേക്ക് എത്തിയത്. കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി മിഷേല്‍ ആണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്.

മിഷേല്‍ വ്യക്തമായ ഉദ്ദേശങ്ങളോടെയാണ് ബിഗ്‌ബോസ്സിലേക്ക് എത്തിയത്. വന്ന ദിവസം മുതല്‍ മിഷേല്‍ അത് പുറത്തറിയിക്കാനും തുടങ്ങി. മിഷേലിന്റെ ആദ്യ ടാര്‍ജറ്റ് ഡിംപല്‍ ഭാല്‍ ആയിരുന്നു. ഡിംപലിനെതിരെ ശക്തമായ ആരോപണങ്ങളാണ് മിഷേല്‍ ഉന്നയിച്ചിരിക്കുന്നത്. ഡിംപല്‍ തന്റെ മരണപ്പെട്ട സുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് പറഞ്ഞതും മറ്റുമൊക്കെ വെറും കെട്ടുകഥകളാണെന്നായിരുന്നു മിഷേലിന്റെ കണ്ടെത്തല്‍. മരിച്ച സുഹൃത്തിനെ മോശമായി ചിത്രീകരിച്ച് അതിന്റെ പേരില്‍ സിമ്പതി പിടിച്ചുപറ്റാനുമാണ് ഡിംപല്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മിഷേല്‍ പറഞ്ഞത്. ഇതൊക്കെ കൂടുതല്‍ വോട്ട് നേടിയെടുക്കാനുള്ള അടവാണെന്നും കൂട്ടിചേര്‍ത്തു

മിഷേല്‍ പറയുന്നത് ഡിംപല്‍ ബിഗ്‌ബോസ്സിലേക്ക് എത്തുന്നത് തന്നെ മുന്‍കൂട്ടി എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് എന്നാണ്. ദൃശ്യം മോഡല്‍ പ്ലാനിങ്ങാണ് ഡിംപല്‍ നടത്തിയിരിക്കുന്നത്. കുറേ നാള് മുന്നേ കൈയില്‍ ജൂലിയറ്റിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് ടാറ്റൂ കുത്തി എന്ന് ഡിംപല്‍ പറയപ്പെടുന്നു. എന്നാല്‍ അത് ചെയ്തിരിക്കുന്നത് കഴിഞ്ഞ ഡിസംബറിലാണ്. ജൂലിയറ്റ് ധരിച്ചിരുന്ന യൂണിഫോമുമിട്ട് ആ കുട്ടിയുടെ വീട്ടില്‍ പോയതാണ് മറ്റൊരു കഥ. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ യൂണിഫോം ഇപ്പോള്‍ എങ്ങനെയാണ് ഡിംപലിന് പാകമാവുന്നതെന്നും മിഷേല്‍ ചോദിക്കുന്നു. മാത്രമല്ല ഇവിടേക്ക് എത്തുന്നതിന് മുന്‍പാണ് ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടിലേക്ക് പോയിരിക്കുന്നതും.

മിഷേലിന്റെ ആരോപണം കേട്ടപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഡിംപല്‍ പൊട്ടി കരഞ്ഞു. ഡിംപല്‍ കരയുന്നത് കണ്ട് ആ വിഷമം പ്രേക്ഷകരിലേക്കും എത്തി. കണ്‍ഫഷന്‍ റൂമിലെത്തിയ ഡിംപല്‍ എല്ലാ കാര്യങ്ങളോടും ബിഗ്‌ബോസ്സിനോട് പറയുന്നതാണ് പിന്നീട് കണ്ടത്. ഇങ്ങനെ ഇമോഷന്‍സ് വെച്ച് ഗെയിം ചെയ്യുന്നവരെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവരുന്നതെന്ന് ഡിംപല്‍ ചോദിക്കുന്നു. ഇതൊക്കെ കാണുന്ന ജൂലിയറ്റിന്റെ വീട്ടുകാര്‍ക്ക് എന്ത് മാത്രം വിഷമം ആയിരിക്കും ഉണ്ടാകുന്നത്. തന്റെ സഹോദരിയോട് പറഞ്ഞ് ജൂലിയറ്റിന്റെ യൂണിഫോം ഇവിടെ എത്തിക്കാന്‍ വഴിയുണ്ടാക്കണമെന്നും ഡിംപല്‍ ബിഗ്‌ബോസ്സിനോട് ആവശ്യപ്പെട്ടു. തനിക്ക് തന്റെ കൂട്ടുകാരിയോട് ഉള്ള സ്‌നേഹം ആരോടും ബോധിപ്പിക്കേണ്ടുന്ന കാര്യമില്ലെന്നും മനുഷ്യത്വമുള്ള മനസ്സോടെ കാര്യങ്ങള്‍ നോക്കിക്കണ്ടൂടെ എന്നും ഡിംപല്‍ ചോദിക്കുന്നു.

Trending

To Top
error: Content is protected !!