എന്നോട് ആ അപ്പ്രോച് വന്നപ്പോൾ തന്നെ ഞാൻ അയാൾക്ക് മറുപടി നൽകി .

നല്ലവരായ സംവിധായകരും നല്ലവരായ സിനിമ പ്രവർത്തകരും മാത്രമല്ല സിനിമ ഇന്ഡസ്ട്രിയിലുള്ളത്. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന സംവിധായകരും അണിയറ പ്രവർത്തകരും ധാരാളമുണ്ട്. അത്തരത്തിൽ അഭിനയിക്കുവാൻ വേണ്ടി ചതിക്കപ്പെടുന്നവരുടെയും അതുപോലെ തന്നെ സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞുകൊണ്ട് പറ്റിക്കുകയും ചെയ്യുന്നവരും സിനിമ ഇന്ഡസ്ട്രിയിലുണ്ട്. അത്തരത്തിൽ പല അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ നമ്മൾ വായിക്കാറുണ്ട്. ചിലർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തന്നെ ഇത്തരം അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. ചിലർ ഇത്തരം അനുഭവങ്ങൾ മീഡിയയുടെ അടുത്തും സംസാരിക്കാറുണ്ട്.


ഇപ്പോളിതാ അത്തരം ഒരു അനുഭവം തുറന്നു സംസാരിക്കുകയാണ് നടി ഗീത വിജയൻ. പണ്ട് നിറയെ സിനിമകളിൽ അഭിനയിക്കുകയും നല്ല നല്ല കഥാപത്രങ്ങൾ സിനിമയിൽ കാഴ്ചവെക്കുകയും ചെയ്ത ഗീത വിജയൻ എന്ന താരത്തിനെ മലയാളികൾ അത്ര പെട്ടെന്ന് മറക്കുവാൻ ഇടയില്ല. ഇൻ ഹരിഹർ നഗർ എന്ന എക്കാലെത്തയും മികച്ച കോമഡി എന്റെർറ്റൈനെർ സിനിമയിലൂടെ നായികയായി അരങ്ങേറിയ തരാം പിനീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിട്ടുണ്ട്.


താരം ഇപ്പോൾ പറയുന്നത് എന്തെന്നാൽ ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നുള്ള സത്യാ വസ്തയാണ്. ഒരുപാട് ഹിറ്റ് സിനിമകൾ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുകയും അതിനോടപ്പംമിക്ക സൂപ്പർ താരങ്ങളുടേയും കൂടെ വർക് ചെയ്ത ഒരു സംവിധായകൻ ആണ് അദ്ദേഹമെന്നും ഒരു ദിവസം ഷൂട്ടിംഗ് സെറ്റിൽ വെച്ച് അദ്ദേഹം എന്നോട് വേറെ രീതിയിൽ പെരുമാറുവാൻ തുടങ്ങി എന്നും താരം തുറന്നു പറഞ്ഞു. അയാൾ പക്ഷെ നേരിട്ടായിരുന്നില്ല എന്നോട് പറഞ്ഞത്.


കാര്യം നടക്കാതെ ആയപ്പോൾ സെറ്റിൽ വെച് എന്നെ ചീത്ത പറയുക , അതിനോടൊപ്പം എന്നെ താഴ്ത്തികെട്ടുവാൻ ശ്രമിക്കുക അങ്ങനെയൊക്കെ അയാൾ ചെയ്യുവാൻ തുടങ്ങി, ചിലർ അങ്ങനെയാണ് അതൊരു നല്ല സ്വഭാവമല്ല. താരം പറഞ്ഞു. അങ്ങനെ ഒരു അപ്പ്രോച് വന്നപ്പോൾ തന്നെ താൻ നോ പറഞ്ഞു എന്നും ഇനി ഇങ്ങനെ ഉണ്ടായാൽ ഞാൻ ഈ പ്രോജെക്ടിൽ നിന്ന് തന്നെ പുറത്തു പോകുമെന്നും താരം വെളിപ്പെടുത്തി. താരത്തിന്റെ അഭിമുഖ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായി മാറിയിരിക്കുകയാണ് .

Leave a Comment