മമ്മൂക്ക വലതു കൈ കൊണ്ട് ചെയ്യുന്നത് ഇടതു കൈയ്യെ അറിയിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യൻ.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ടി എസ് സജി. ഇപ്പോഴിതാ മലയാള സിനിമയിലെ നടന വിസ്മയം മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് മമ്മൂട്ടിയെ കുറിച്ച് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മറ്റുള്ളവർക്ക് ഒരുപാട് സഹായം ചെയ്യാൻ മനസ്സുള്ള ആളാണ് മമ്മൂട്ടി എന്നും എന്നാൽ അതൊന്നും പുറത്തു പറയാൻ അദ്ദേഹത്തിന് ആഗ്രഹമില്ലെന്നുമാണ് ടി എസ് സജി പറഞ്ഞത്.

ഒരു അസിസ്റ്റൻറ് ഡയറക്ടറുടെ പെങ്ങളുടെ കല്യാണത്തിന് വീട്ടിൽ പോയി മമ്മൂട്ടി സഹായിച്ച കാര്യവും അഭിമുഖത്തിൽ സജി വെളിപ്പെടുത്തി.”അദ്ദേഹം ആഗ്രഹിക്കാത്ത ഒന്നാണ് അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ അറിയുന്നത്. റാഫി എന്നൊരു അസിസ്റ്റൻറ് ഡയറക്ടർ പയ്യൻ ഞങ്ങളുടെ കൂടെയുണ്ട്. അവൻറെ പെങ്ങളുടെ കല്യാണത്തിന്റെ സമയത്ത് അവൻ ഒരുപാട് സ്ട്രെസ് എടുത്ത് ഓടി നടക്കുകയായിരുന്നു.

ഇത് കണ്ട മമ്മൂട്ടി അവനെ അടുത്ത് വിളിച്ച് കാര്യം അന്വേഷിച്ചു. എന്തിനാണ് ഇങ്ങനെ ഓടി നടക്കുന്നതെന്ന് ചോദിച്ചു. മമ്മൂക്ക എൻറെ പെങ്ങളുടെ കല്യാണമാണ് അത് നടത്തുവാൻ വേണ്ടി ഓടി നടക്കുകയാണെന്ന് അവൻ മറുപടി നൽകി. റാഫിയുടെ വീട് തിരുവനന്തപുരത്താണ്. വണ്ടികളൊന്നും അവൻറെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകില്ല. ഒരു സാധാരണ മനുഷ്യനെ പോലെ ആ വഴിയിൽ വണ്ടി ഇറങ്ങി മമ്മൂക്ക ആ വീട്ടിലേക്ക് നടന്നു. എന്നിട്ട് അവനെ ഉപ്പയെയും ഉമ്മയെയും വിളിച്ച് അവരുടെ കയ്യിൽ വലിയ ഒരു തുക നൽകി.

അതാണ് മമ്മൂട്ടി എന്ന നനഞ്ഞ് ഏറ്റവും വലിയ കാര്യം. ഇതൊന്നും പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഒരാളാണ് മമ്മൂട്ടി.”- സജി പറഞ്ഞു. നിമിഷനേരങ്ങൾ കൊണ്ടാണ് സജിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അല്ലെങ്കിലും മറ്റുള്ള നടന്മാരിൽ നിന്നും മമ്മൂക്കയെ ഈ കാരണങ്ങൾ കൊണ്ടാണ് വ്യത്യസ്തനാക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മമ്മൂക്ക ചെയ്ത സഹായങ്ങളിൽ വളരെ ചെറുതാണ് ഇതൊന്നും ഇതിനും വലുത് എത്രയോ മമ്മൂക്ക ചെയ്തിട്ടുണ്ടെന്നും മറ്റൊരു ആരാധകർ പറഞ്ഞു.

Leave a Comment