മറുപടി പൊളിച്ച്. പെര്‍ഫക്ട് ഓകെ എന്ന് സോഷ്യല്‍ മീഡിയ

പൃഥ്വിരാജ് സുകുമാരന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. പിന്നീട് ജയസൂര്യയ്‌ക്കൊപ്പം പ്രേതം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തില്‍ ദുര്‍ഗ്ഗ കൃഷ്ണ എത്തി. കുട്ടിമാമാ, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. ലൗ ആക്ഷന്‍ ഡ്രാമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുകയും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. കുടുക്ക് എന്ന സിനിമയാണ് നടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. മോഹന്‍ലാലിനൊപ്പം റാം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. എന്നാല്‍ അതിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു നടിയുടെ വിവാഹം. കോവിഡ് കാലത്തെ കല്യാണം വളരെയധികം വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. അര്‍ജുന്‍ രവീന്ദ്രനെയാണ് നടി കല്യാണം കഴിച്ചത്. ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടി ഭര്‍ത്താവുമൊത്ത് ഒരു പാട്ട് അഭിനയിച്ച് അതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പൊയ് സൊല്ല കൂടാത് കാതലീ എന്ന തമിഴ് പാട്ടിനാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മടിയില്‍ ഇരുന്ന് പ്രണയാര്‍ദ്രമായി പാട്ടുപാടുന്ന ദുര്‍ഗ്ഗ കൃഷ്ണയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മുന്‍പും ഇവര്‍ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പതിവ് പോലെ നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുകയും ചെയ്തു. ആഹാ ഇനി രണ്ടുപേരും കൂടി ആക്ടിങിന് ഇറങ്ങിക്കോളു. ഭാവി ഉണ്ട്. എന്നായിരുന്നു നടി അനുശ്രീ കമന്റ് ചെയ്തത്. ചിരിച്ചുകൊണ്ടുള്ള സ്‌മൈലികളായിരുന്നു ദുര്‍ഗ്ഗകൃഷ്ണന്റെ മറുപടി. പൊയ് സൊല്ല കൂടാത് കാതലി എന്ന സോങ് ചെയ്യാന്‍ ആരോ ആവശ്യപ്പെട്ടിരുന്നതായി എനിക്ക് അറിയാം. ഞാന്‍ പറഞ്ഞത് ശരിയല്ലേ. എന്നായിരുന്നു കമന്റിലൂടെ ഒരാളുടെ ചോദ്യം. അതെ എന്നായിരുന്നു താരത്തിന്റെ മറുപടി. മുന്‍പ് ഒരു പോസ്റ്റില്‍ ആരോ ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് നടി പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. കാതലീ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പും നല്‍കിയിരിക്കുന്നത്.

എന്നാല്‍ മറ്റൊരു കമന്റ് വീഡിയോയ്ക്ക് താഴെ വന്നു. ഡിവോഴ്‌സ് എപ്പോ പ്രതീക്ഷിക്കാം എന്നായിരുന്നു ഒരാളുടെ കമന്റ്. താങ്കളുടെ ആണോ എന്നായിരുന്നു നടിയുടെ മറുപടി. വേറെ ആരെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാല്‍ നെഞ്ചിന്റെ ഇടത് ഭാഗത്തൊരു വേദനയാണ് ഇവരെ പോലെയുള്ള ചേട്ടന്‍മാര്‍ക്ക് എന്നാണ് മറ്റൊരാള്‍ ഈ കമന്റിന് നല്‍കിയ മറുപടി. സിനിമാ താരങ്ങള്‍ കല്യാണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിവോഴ്‌സാകും എന്നാണ് ഇവരുടെ വിചാരമെന്നും പറയുന്നു. വല്ലവരുടേയും ജീവിതം കണ്ട് അസ്വസ്ഥരാകുന്നവരാണ് ഇക്കൂട്ടരെന്നും പറയുന്നു. കമന്റ് ഇട്ടയാള്‍ക്ക് ഇത്തരത്തില്‍ നിരവധി പേരാണ് മറുപടി നല്‍കിയത്.