രാജു ജോസഫിന്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഡോളർ. മുകേഷ്, മധു, ലാലു അലക്സ്, ബൈജു തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. രാജു ജോസഫ് എന്ന ഒരു അമേരിക്കൻ മലയാളി ആണ് ചിത്രം സംവിധാനം ചെയ്തത് എന്നാണ് പറയുന്നത്. എല്ലാ പല ഇടതും മറ്റു സംവിധായകരുടെ പേരുകൾ ആണ് ചിത്രത്തിൽ കാണുന്നത്. ഈ സംവിധായകൻ വേറെ ചിത്രങ്ങൾ അധികം ചെയ്തതായി അറിവും ഇല്ല. ഇപ്പോഴിതാ ഈ സിനിമ വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആയിരിക്കുകയാണ്.
മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സിനിമ നിരീക്ഷകൻ എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രത്തിന്റെ കുറിച്ചുള്ള ഒരു കുറിപ്പ് വന്നിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഡോളർ 1994 ഇൽ മുകേഷ് ലാലു അലക്സ് ബൈജു ഒക്കെ പ്രധാന കഥാപാത്രങ്ങൾ അയി പുറത്തു ഇറങ്ങിയ ചിത്രം അമേരിക്കൻ മലയാളികളുടെ ജീവിതം ആയിരുന്നു ഈ സിനിമയുടെ പ്രധാന ആകർഷണം അമേരിക്കയിൽ ആണ് ഈ ചിത്രം ഷൂട്ട് ചെയ്തത് മോശം അല്ലാത്ത ഒരു സിനിമ ആയിരുന്നു ഇത്.
ഈ സിനിമയുടെ സംവിധാനം രാജു ജോസഫ് എന്ന ഒരു വ്യക്തി ആണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല പോസ്റ്റർ നോക്കുമ്പോൾ പുള്ളിയും ഒരു അമേരിക്കൻ മലയാളി ആണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പ്യമുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി പേര് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിട്ടുണ്ട്. സംവിധായകൻ എന്റെ നാട്ടുകാരനാണ് അവർ ഫാമിലിയായി വര്ഷങ്ങളായി അമേരിക്കയിൽ ആണ് എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
ചിത്രം സംവിധാനം ചെയ്തത് യശശരീരനായ സുപ്രസിദ്ധ സംവിധായകൻ ശശികുമാർ ആണ്, ഇദേഹം 1997 ൽ നിയോഗം എന്ന സിനിമയും പിന്നീട് 2006 ൽ അണ്ടർ ദി സ്കൈ എന്നൊരു സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ സിനിമയുടെ തിരക്കഥാകൃത്ത് ഫാദർ മുത്തോലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാരിത്താസിൽ (ക്രീയേറ്റീവ് ഗ്രൂപ്പ് )നടത്തിയ ചലച്ചിത്ര രചനാ ക്യാമ്പിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. (1995 ൽ ) ആണെന്ന് ഓർമ്മ, സിനിമാ താരങ്ങളുടെ അമേരിക്കൻ പരിപാടികളുടെ സ്ഥിരം സംഘാടകൻ ആണ് രാജു ജോസഫ്.
കോട്ടയം കല്ലറ സ്വദേശിയാണു ഈ ചിത്രത്തിന്റെ സംവിധായകൻ ശ്രീ.രാജു ജോസഫ് പ്രാലേൽ. നാട്ടിലെ ഷെഡ്യൂളിൽ ഞാനീ ചിത്രത്തിൽ അസോസിയേറ്റ് ക്യാമറാമാനായി വർക്ക് ചെയ്തിരുന്നു. സംവിധായകനുൾപ്പടെ ആ കുടുംബക്കാരെല്ലാം അമേരിക്കയിൽ സെറ്റിൽ ചെയ്തവരാണ്. ഇപ്പോഴും അദ്ദേഹം ഷോർട്ട് ഫിലിമുകളൊക്കെ ചെയ്യാറുണ്ടെന്നാണറിവ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.