ഉണ്ണി മുകുന്ദന്റെ വില്ലനാകാൻ ഡോക്ടർ റോബിൻ . സോഷ്യൽ മീഡിയയിൽ ആവേശ തിരയിളക്കം.

ബിഗ്‌ബോസിൽ വന്നുകൊണ്ടു ഏറെ ആരാധകരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഡോകട്ർ റോബിൻ . ഇന്നും ആവേശം അണയാത്ത ആരാധകരാണ് ഡോകട്ർ റോബിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് . ബിഗ്‌ബോസിൽ നിറയെ ആരാധകരെ നേടിയിട്ടുള്ള താരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് എങ്കിലും ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസ് ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇന്നും ഒരു പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ഡോക്ടർ റോബിന്റെ ആരാധകരുടെ എണ്ണമെടുക്കുമ്പോൾ ചില സിനിമ താരങ്ങൾ പോലും അമ്പരന്നു പോകും.


അത്രത്തോളം ആരാധകരാണ് ഡോക്ടർ റോബിന് സ്വന്തമായുള്ളത് . ഇത്രയധികം ആരാധകരുള്ളതുകൊണ്ടു തന്നെ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം തന്നെ താരത്തിനെ നായകനാക്കി ഒരു സിനിമ വരെ അന്നൗൻസ് ചെയ്തിരുന്നു. അത്രത്തോളം സ്വീകര്യതയാണ് താരത്തിന് ജനങ്ങൾക്കിടയിൽ കിട്ടിയത്. അതിനെല്ലാം മുകളിൽ ഇപ്പോളിതാ വീണ്ടും ആരാധകരെ ആവേശത്തിലാക്കി ഡോക്ടർ റോബിന്റെ അടുത്ത സിനിമ കൂടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് . അതും മലയാള സിനിമയിലെ സൂപ്പര്ഹിറ് സംവിധായകനറെ സിനിമയിലാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രൂസ് ലീ. ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുലി മുരുകൻ എന്ന സിനിമക്ക് ശേഷം മലയാളി സിനിമ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് ബ്രൂസ് ലീ എന്ന സിനിമ. ഇപ്പോളിതാ സിനിമയിൽ വില്ലൻ വേഷം ചെയ്യുന്നത് ഡോക്ടർ റോബിൻ ആണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.


റോബിൻ ആണ് വിലാണ് വേഷം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ തന്നെ നിരവധി ആൾക്കാർ ഈ തീരുമാനത്തിനെതിരെ തിരിഞ്ഞിരുന്നു. അതൊരു നല്ല തീരുമാനമല്ലെന്നും നിരവധി പേര് താരത്തിന് നേരെ തിരിഞ്ഞു. എന്നാൽ ചിലർ അദ്ദേഹത്തിന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹം നല്ലൊരു നടനാണ് എന്നും ലാലേട്ടനെയും മമ്മുക്കയെയും കാളും നന്നായി അഭിനയിക്കുമെന്നുമാണ് ഒരു ആരാധകൻ താരത്തിനെ കുറിച്ച് പറയുന്നത്. എന്തായാലും ബ്രൂസ് ലീ എന്ന സിനിമയിൽ ഡോക്ടർ റോബിൻ വരുന്ന ആവേശത്തിലാണ് ഇപ്പോൾ ആരാധകർ.

Leave a Comment