എന്ത് കൊണ്ട് ഇങ്ങനെ ഒരു സാധ്യത ഉള്ള കാര്യം ജീത്തു ജോസഫ് സിനിമയിൽ കാണിച്ചില്ല

ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ദൃശ്യം. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച ചിത്രം കൂടി ആണ് ദൃശ്യം. ആദ്യ അൻപത് കോടി കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന പേര് ആണ് ദൃശ്യം സ്വന്തമാക്കിയത്. ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. വളരെ പെട്ടന്ന് തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തിന്റെയും പ്രേക്ഷകർ ഏറ്റെടുത്തത്.

ശേഷം ചിത്രത്തിനെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. കോവിഡ് കാലത്ത് ഓ ടി ടി റിലീസ് ആയാണ് ചിത്രം ഇറങ്ങിയത്. ആദ്യ ഭാഗത്തിനേക്കാൾ മികച്ച പ്രതികരണം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കിട്ടി എന്ന് പറയാം. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഒരു പക്ഷെ ആദ്യ ഭാഗത്തോട് നീതി പുലർത്തിക്കൊണ്ട് ഇറങ്ങിയ അപൂർവം രണ്ടാം ഭാഗം മലയാള സിനിമകളിൽ ഒന്നാണ് ദൃശ്യം 2 എന്ന് പറയാം.

ഇപ്പോൾ ചിത്രത്തിനെ കുറിച്ഛ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത്ര വലിയ കേസ് ആയിട്ടുകൂടി എന്തുകൊണ്ട് കോടതിയിൽ പ്രതിഭാഗം ഒരു നുണപരിശോധന ഫയൽ ചെയ്തില്ല. ജഡ്ജി ഒരു നുണപരിശോധന വിധിച്ചാൽ അവിടെ തീരും ആ 4 ആം ക്ലാസ് കാരന്റെ കൂർമ്മ ബുദ്ധി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്.

പോളിഗ്രാഫ് ടെസ്റ്റ്‌ അക്ക്യൂസ്‌ ആയ ആളുടെ സമ്മതത്തോടെ മാത്രേ കഴിയു. അയാൾ സമ്മതിച്ചില്ലേൽ കുറ്റവാളി എന്ന് മുദ്ര കുത്താനും കഴിയില്ല. അത് നിഷേധിക്കാൻ അയാൾക് അവകാശം ഉണ്ട്. ഇനി അത്‌ നടത്തിയാലും അത്‌ കൺക്ലൂസിവ് എവിഡൻസ് ആയി ലീഗലി വാലിഡ് അല്ല ഇന്ത്യയിൽ, ദൃശ്യം 1 ഇൽ ആശാ ശരത് പറയുന്നുണ്ട്, കൃത്യമായി തെളിവ് ഇല്ലാതെ നുണ പരിശോധന പറ്റില്ല എന്ന്.

ബോഡി കണ്ടെടുത്താൽ മാത്രമേ അതിനൊക്കെ സ്കോപ്പ് ഉള്ളൂ. ഇതുവരെ അവന്റെ ബോഡി കിട്ടിയിട്ടില്ല. കേസ് വെറും ആരോപണം പോലെയാണ് നിലവിലെ അവസ്ഥ, നുണ പരിശോധനയ്ക്ക് അനുമതി കിട്ടണം എങ്കിൽ അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കണം. പിന്നെ നുണ പരിശോധന നടത്തിയാൽ തന്നെ അത് എത്രത്തോളം കോടതിയിൽ വാലിഡ്‌ ആണ് എന്നതിന് ഫസ്റ്റ് പാർട്ടിൽ തന്നെ ആശാ ശരത് പറയുന്നുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment