ഇപ്പോൾ ഇറങ്ങ സിനിമ അടക്കം വലിയ വിജയം ഒന്നും ഉണ്ടാക്കാൻ ഇനി ലാലേട്ടനെ കൊണ്ട് കഴിയില്ല

മോഹൻലാലിനെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ഷെഫീഖ് വടക്കേതിൽ എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഇപ്പോൾ ചെയ്തു വച്ചേക്കുന്നതിലടക്കം വലിയ പ്രതീക്ഷകളില്ലെന്നും ഇതല്ലാതെ വിജയം കണ്ടെത്താൻ ലാലേട്ടനെ കൊണ്ട് കഴിയില്ല എന്നും ആശിർവാദ് തന്നെ അടിവരയിടുകയാണോ വലിച്ചു നീട്ടാം പക്ഷേ ഒരു പരിധിക്കപ്പുറമാകരുത് ദൃശ്യം മലയാളസിനിമയിലെ ഒരു നാഴികക്കല്ല് തന്നെയാണ് ദൃശ്യം 2 അങ്ങയെല്ല പരിപൂർണതയിൽ ചിത്രം നല്ലത് എന്ന് പറയുമെങ്കിലും ഒട്ടേറെ പോരായ്മകളുള്ള ആദ്യ ഭാഗത്തിന് മേൽ പറഞ്ഞ വാക്യത്തോട് നീതി പുലർത്താതെ എടുത്ത ചിത്രമായാണ് തോന്നിയിട്ടുള്ളത്.

ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രകടനം മുതൽ പല കാര്യത്തിലും വീഴ്ചകൾ സംഭവിച്ച ചിത്രം കോവിഡ് പശ്ചാത്തലമൊക്കെ പേരിനൊരു കാരണമായി പറയാമെന്നു മാത്രം ഒരു പടം എങ്ങനെയാക്കെയായാലും ക്ലൈമാക്സ് മികച്ചതായാൽ പടത്തിൻ്റെ റിസൾട്ട് തന്നെ മാറും എന്നതിനുദാഹരണമാണ് ദൃശ്യം 2 പക്ഷേ ദൃശ്യം അങ്ങനെയല്ല അതിൽ തന്നെ രണ്ടും തമ്മിലുള്ള വിത്യാസം പ്രകടമാണ് അതിനാൽ തന്നെ ഇനിയുമതിനെ വലിക്കുന്നതിനോട് ഒരു താൽപര്യവുമില്ല ഇൻഡസ്ട്രിയിൽ അടയാളപ്പെടുത്തിയ ഒരു ചിത്രത്തെക്കുറിച്ച് പറയുമ്പോൾ അതിൻ്റെ മോശമായ രണ്ടാം ഭാഗത്തിൻ്റെ കൂടെ കാര്യം പറയേണ്ടി വരുന്ന അവസ്ഥ മൂന്നിനുണ്ടാകാതിരിക്കട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ഇതല്ലാതെ വേറെ വിജയം കണ്ടെത്താൻ ആവില്ല ചേട്ടാ കുറച്ചൂടെ ഒന്ന് വെയിറ്റ് ചെയ്യ്. മോഹൻലാൽ നെ നിങ്ങൾ എന്നെല്ലാം എഴുതി തള്ളിയിട്ടു ഉണ്ടോ അന്നെല്ലാം അദ്ദേഹം ഇരട്ടി ആയി തിരിച്ചു തന്നിട് ഉണ്ട്, ദൃശ്യം 2 മോശമോ അന്തം ഫാൻ ആണോ നീ മേക്കിങി ഇൽ ഫസ്റ്റ് ഹാഫ് ഇൽ കുറച്ചു പാളിച്ച ഒക്കെ ഉണ്ട് ഏത് ടൈം ഇലാണ് ഷൂട്ട് ചെയ്തത് ന്ന് കൂടെ ആലോചിക്കണം അതല്ലാതെ മൂവീ ക്ക് എന്താണ് പ്രശ്നം, സാരമില്ലെടാ. നീ കരയണ്ട. മൂന്നാം ഭാഗം കാണുകയും വേണ്ട.

പിന്നെ ആരു ഇനി എന്തൊക്കെ പറഞ്ഞാലും ബിഗ് ബഡ്ജറ്റ് സ്വന്തം ചിലവിൽ പിടിച്ചു. ഇൻഡസ്ടറി വേണ്ടി കൂടെ വ്യക്തമായ റീച് കൊടുക്കാൻ നോക്കുന്ന എഫ്ഫർട്ടും പ്രശംസിച്ചേ മതിയാകു. അതിൽ കുറെ ഒക്കെ മിസ്സ്‌ ആയിട്ടുണ്ടേലും ലൂസിഫർ പുലി ദൃശ്യം പോലെ ഉള്ള സക്സസ്ഫുൾ എഫ്ഫർട്സും ഉണ്ട്, താല്പര്യം ഇല്ലായ്മയാണ് സാരം. കാണാതെ ഒഴിവാക്കുക. എന്ന് കരുതി ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് തെറ്റിദ്ധരിക്കരുത്. സിനിമ വരും. ആളുകൾ കാണും. ഞാൻ ഉൾപ്പടെ. മലയാള സിനിമ ഇഷ്ടം. ലാലേട്ടൻ ഇഷ്ടം.

പോരായ്മകൾ ഉണ്ടെങ്കിലും ഒരിക്കലും അതിന്റെ ആദ്യ ഭാഗത്തെ മോശം ആകുന്ന ഒന്നായി തോനിട്ടില്ല. അധികം സിനിമകൾ ഷൂട്ട്‌ ചെയ്യാതെ ഇരിക്കുന്ന ടൈമിൽ… ബാക്കി സൂപ്പർസ്റ്റാറുകൾ ഒക്കെ അകത്തിരിക്കുന്ന ടൈമിൽ ആവശ്യത്തിൽ റിസ്ക് എടുത്തു ചെയ്തതാണ്..മേക്കിങ് പ്ലസ് ആര്ടിസ്റ് പ്രോബ്ലം ഒക്കെ ഉണ്ടായിരുന്നു എന്നത് വാസ്തവം പക്ഷെ ഒരു പ്രഖ്യാപനം വന്നപ്പോഴേക്കും. ഇത്ര കണ്ടു നെഗറ്റീവ് പറയാൻ ഒന്നും ഉള്ളതായി തോന്നുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment