കഴിഞ്ഞ ദിവസം ആണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇറങ്ങുന്നത്. മലയാള സിനിമയിലെ പഴയ ഗാനം ആയ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ റീമേക്ക് ആണ് ചിത്രത്തിൽ. എന്നാൽ ഇതിലെ പ്രധാന ആകർഷണം ആയി മാറിയത് ചാക്കോച്ചന്റെ നൃത്തം ആയിരുന്നു. ചാക്കോച്ചൻ ഒരു അനായാസ ഡാൻസർ ആണ്. എന്നാൽ തന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഒരു കള്ളുകുടിയന്റെ സ്റ്റൈലിൽ ആണ് താരം നൃത്തം ചെയ്തിരിക്കുന്നത്. ഉത്സവപ്പറമ്പിൽ ഒക്കെ നമ്മൾ സ്ഥിരം കാണാറുള്ള കള്ളുകുടിയനെ ചാക്കോച്ചനിൽ കൂടി കണ്ടതിന്റെ അമ്പരപ്പിക്കും ആവേശത്തിലും ആണ് ആരാധകരും. ഇത്തരത്തിൽ ഒരു കിടിലൻ പെർഫോമൻസ് ആരാധകർ ചാക്കോച്ചനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നൃത്തം അനായാസം ചെയ്യാൻ അറിയാവുന്ന ഒരാൾക്ക് ഇത്തരത്തിൽ ഉള്ള ഒരു ഡാൻസ് വളരെ പ്രയാസം തന്നെ ആയിരുന്നു എന്നും എന്നാൽ ചാക്കോച്ചൻ അത് മനോഹരമാക്കി എന്നുമാണ് ആരാധകർ പറയുന്നത്.
വലിയ ഓളം തന്നെ ആണ് ഈ വീഡിയോ ആരാധകരിൽ ഉണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ ഈ ഗാനത്തിന് ചുവടു വെക്കുന്നതിന്റെ വീഡിയോ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ആണ് കുഞ്ചാക്കോ ബോബനെ പോലെ ദേവദൂതർ പാടി എന്ന ഗാനത്തിന് ദുൽഖർ സൽമാൻ ചുവട് വെച്ചത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ദുൽഖറിനെ കളിയാക്കികൊണ്ട് എത്തിയത്. ചാക്കോച്ചന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ല ദുൽഖർ എന്നാണ് പൊതുവെ ഉയർന്നു വന്ന അഭിപ്രായം.
എന്നാൽ സംഭവം ബോർ ആയി എന്ന് ചിലർ പറയുന്നത് കേട്ടു… അത്രയും വലിയ ക്രൗടിന്റെ മുന്നിൽ നിന്ന് കിടിലൻ ഡാൻസർ ഒന്നുമല്ലാഞ്ഞിട്ട് കൂടി ആളുകളെ എന്റർടൈൻ ചെയ്യിക്കാൻ ഇങ്ങേര് ഏറ്റെടുത്ത ആ അറ്റെപ്റ്റ്, അതിനു കൊടുക്കണം കൈ അടി എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമെന്റ് ചെയ്തിരിക്കുന്നത്.