ദുര്ഗ കൃഷ്ണ എന്ന താരം പെട്ടെന്നായിരുന്നു മലയാള സിനിമയിലേക്ക് കടന്നു വന്നത്. ആദ്യ ചിത്രമായ വിമാനം എന്ന സിനിമയിൽ തന്നെ തന്റെ കഥാപത്രം ഒരു പുതുമുഖത്തിന്റെ ഒരു പ്രശ്നങ്ങളുമില്ലാതെ മികച്ചതാക്കുകയും പിനീട് ഒരുപിടി സിനിമകൾ കൈപിടിയിലെത്തിക്കുകയും ചെയ്ത താരമാണ് ദുര്ഗ കൃഷ്ണ. ഇന്ന് മലയാളത്തിലെ മികച്ച നടിമാരുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ മുൻ പന്തിയിൽ തന്നെ താരമുണ്ടാകും. പ്രിത്വിരാജ് ന്റെ നായികയായി വന്ന ഇന്നിതാ മലയാള സിനിമയുടെ അഭിമാനമായ ലാലേട്ടന്റെ നായികയായി മാറിയിരിക്കുകയാണ് ദുര്ഗ കൃഷ്ണ.
അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായ താരം കടുത്ത ലാലേട്ടൻ ആരാധിക കൂടിയാണ് . തന്റെ ഏറ്റവ്വും പുതിയ സിനിമയായ കുടുക്കിന്റെ വിശേഷങ്ങളുമായി എത്തിയപ്പോളാണ് താരം തൻ കടുത്ത ഒരു ലാലേട്ടൻ ആരാധികയാണ് എന്നും പണ്ട് മുതൽക്കേ തന്നെ ലാലേട്ടനെ കാണുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ പതിനാറാം വയസ്സ് മുതൽ ലാലേട്ടനെ മെസ്സേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തുകയുണ്ടായി .
ലാലേട്ടനോടുള്ള സ്നേഹം കൂടുകയും, അതിനു വേണ്ടി ഫേസ്ബുക് എടുത്ത് അന്ന് മുതൽ ലാലേട്ടന് മസ്‌ജി അയക്കാറുണ്ടായിരുന്നു എന്ന് താരം വ്യക്തമാക്കി. സിനിമയിൽ കേറിയപ്പോൾ പോലും ലാലേട്ടനെ കാണുവാൻ ഏറെ ശ്രമിച്ചിരുന്നു എന്നും എന്തിനേറെ പറയുന്നു ലാലേട്ടൻ വരുവാൻ ചാൻസുള്ള പ്രോഗ്രാമ്മുകളിലെല്ലാം തന്നെ താൻ പോയിരുന്നു എന്നും ദുര്ഗ കൃഷ്‌ണൻ വ്യക്തമാക്കി. എന്നിട്ട് അവസാനം ലാലേട്ടനെ കാണുവാൻ ഒരു അവസരം ലഭിച്ചു എന്നും അന്ന് താൻ സന്തോഷം കൊണ്ട് കണ്ണ് നിറയുകയും അതിനോടൊപ്പം ലാലേട്ടനെ നേരിട്ട് താൻ ചെറുപ്പം മുതൽ അയക്കുന്ന മെസേജുകൾ കാണിക്കുകയും ചെയ്തു എന്നും താരം പറഞ്ഞു.
ഇന്ന് ലാലേട്ടന്റെ ചിത്രത്തിൽ നായികയാണ് ദുര്ഗ കൃഷണ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലാലേട്ടൻ നായകനായ ഏറ്റവു ന്പുതിയ സിനിമയായ രാം എന്ന സിനിമയിലാണ് ലാലേട്ടനൊപ്പം അഭിനയിക്കുവാൻ ദുര്ഗ കൃഷ്ണക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നത് . അള്ളു രാമേന്ദ്രൻ എന്ന സിനിമക്ക് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് എന്ന സിനിമയാണ് താരത്തിന്റെ ഇറങ്ങുവാൻ തയായറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം . ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമയുടെ ഗാനം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.