ഈ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ മനസ്സിലായോ?

സിനിമാതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾക്ക് സിനിമ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തരത്തിൽ ചില ചിത്രങ്ങൾ ആരാധകരെ കണ്ടുപിടിക്കുവാൻ കുറെ കുഴപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവസാനം മിടുക്കന്മാരായ സോഷ്യൽ മീഡിയ ആരാധകർ അതാരാണെന്ന് കണ്ടുപിടിക്കുകയൂം വിജയിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക തവണയും സിനിമ ആരാധകരെ കുഴപ്പിച്ചുകൊണ്ടു വന്ന ചിത്രങ്ങൾ ഒക്കെ തന്നെയും താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്‌തമായി ഒരു ആരാധകൻ പങ്കുവെച്ച ചിത്രം ആരാധകരെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ആദ്യമൊക്കെ ചെറുപ്പകാല ചിത്രങ്ങളാണ് ഇത്തരം ചോദ്യങ്ങൾ പോലെ ആരാധകരുടെ മുന്നിൽ എത്തിയിരുന്നത്. അതിൽ നായികമാരുടെ ചിത്രങ്ങളും നായകന്മാരുടെ ചിത്രങ്ങളും പലതവണ സോഷ്യൽ മീഡിയയിൽ ഇറങ്ങിയിട്ടുണ്ട്. അത് മാത്രാമല്ല മലയാള സിനിമയിലെ മികച്ച കഥാപത്രങ്ങൾ സമ്മാനിച്ച നമ്മുടെ മറ്റു പ്രിയ കലാകാരന്മാരുടെ ചിത്രങ്ങൾ വരെ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചു പ്രേമം എന്ന ബഹുമാനപെട്ട കലാകാരന്റെ പഴയ ഇരു ചിത്രം ആരാധകരെ ഞെട്ടിച്ചത്,

എന്നും പ്രായമുള്ള വേഷത്തിൽ കണ്ടു കൊണ്ടിരുന്ന കൊച്ചു പ്രേമം ചേട്ടന്റെ ഫ്രയ്ക് വേഷത്തിലുള്ള ചിത്രം ആരെങ്കിലും പ്രതീക്ഷിക്കുമോ. എന്നാൽ സംഭവം സത്യമാണ്. പഴയ ഒരു ചിത്രത്തിന്റെ ഇടവേളയിലുള്ള ചിത്രമായിരുന്നു അത്. മുടിയും താടിയും വളർത്തി ഷോർട്സ് ധരിച്ചെത്തിയ താരത്തിന്റെ ചിത്രം ആരാധകർ കണ്ടപ്പോൾ ആദ്യമൊന്നു ഞെട്ടി . ഇപ്പോളിതാ സമാന മാതൃകയിലുള്ള മറ്റൊരു ചിത്രം സോഷ്യൽ മീഡിയയയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് ചത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ താരം മറ്റാരുമല്ല മലയാള സിനിമയിൽ നടനായും നിർമ്മാതാവായും ഒരുപോലെ ആരാധകരുടെ ഹൃദയം കീഴടക്കിയ മണിയൻപിള്ള രാജു അദ്ദേഹം ആണ്. താരത്തെ ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയിൽ ആദ്യമായിട്ടായിരിക്കും മിക്കവരും കാണുന്നത്. ചെറുപ്പത്തിലുള്ള താരത്തിന്റെ ചിത്രം കണ്ടു ആരാധകർ ഞെട്ടിപ്പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ. രാവിലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെട്ട ചിത്രം ഇതിനോടകം മിക്ക പേജുകളിലും വന്നു കഴിഞ്ഞു. കോമഡി റോളിലും സഹ നടൻ വേഷത്തിലും ഒരുപോലെ പ്രത്യക്ഷപെട്ടിട്ടുള്ള താരം ഇപ്പോൾ നിർമാതാവിന്റെ കുപ്പായത്തിൽ വളരെ തിരക്കിലാണ്.