പിന്നീട് സിനിമയിൽ ഒരിക്കൽ പോലും ഇതിന്റെ തുടർച്ച കാണിക്കാഞ്ഞത് എന്താണ്

ഷഹി കബീർ സംവിധാനം ചെയ്തു ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് ഇലവീഴാ പൂഞ്ചിറ. അടുത്തിടെ റിലീസ് ആയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി, ജിത്തു അഷ്‌റഫ്, വിൻസെന്റ് വടക്കൻ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ പി കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇലവീഴാപൂഞ്ചിറയിൽ കൃഷ്‌നപ്രഭയുടെ കഥാപാത്രത്തിനെ അടുത്ത സീറ്റിൽ കണ്ടപ്പോൾ സൗഭിൻ്റെ കഥാപാത്രം പിന്നിലേക്ക് മാറി ഇരിക്കുന്നു.

അത് കഴിഞ്ഞ് കൃഷ്ണപ്രഭയുടെ കഥാപാത്രം ഇറങ്ങി കഴിയുമ്പോൾ ദേഷ്യത്തോടെ സൗഭിൻ്റെ കഥാപാത്രത്തെ ശ്രദ്ധിക്കുന്നു,ഇതിൻ്റെ ഫോള്ളോ അപ്പ് ഒന്നും പിന്നീട് ഫിലിമിൽ കാണിച്ചില്ല. ഇതിന് പിന്നിൽ എന്താണ് സംവിധായകൻ പറയാൻ ഉദ്ദേശിച്ചത്,ആർക്കെങ്കിലും അറിയാമോ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോദിച്ചിരിക്കുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്.

ആ ത്മ ഹത്യ ചെയ്ത ഗർഭിണിയായ ഭാര്യയെ വെ ട്ടി നു റുക്കി, അവരുടെ മാം സം കവറിലാക്കിയാണ് സൗബിൻ ഇലവീഴാ പുഞ്ചിറയിലേക്ക് പോകാൻ ബസ്സിൽ കയറുന്നത് ( കയ്യിലെ കവർ ശ്രദ്ധിച്ചാൽ മതി ). അങ്ങനെയുള്ള സാഹചര്യത്തിൽ ഗർഭിണിയായ ഒരു സ്ത്രീ അടുത്ത് വന്നിരിക്കുമ്പോഴുള്ള പരിഭ്രമമം കാരണം ആണ് സൗബിൻ മാറി ഇരിക്കുന്നത് എന്നാണ് ഒരു ആരാധകൻ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment