സ്‌കൂള്‍ പഠനകാലത്ത് ഏറെ താല്‍പര്യം മോഡലിങ്ങിനോട് ആയിരുന്നു. ആ സമയത്ത് തന്നെ കാഞ്ചീപുരം സില്‍ക്കിന്റേയും ഈറോഡ് സില്‍ക്കിന്റേയുമൊക്കെ പരസ്യത്തില്‍ മോഡലായി. പഠനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പറഞ്ഞു വരുന്നത് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ പ്രിയാമണി എന്ന നടിയെ കുറിച്ചാണ്. മലയാൡകള്‍ക്കും സുപരിചിതയാണ് പ്രിയാമണി. തിരക്കഥ എന്ന ഒറ്റ ചിത്രം മതി പ്രിയാമണിയിലെ അഭിനേതാവിനെ അടയാളപ്പെടുത്താന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മാളവിക എന്ന സിനിമാനടി ആയിട്ടാണ് പ്രിയാമണി അഭിനയിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി തിരക്കഥ മാറി.
എവരെ അടഗാടു എന്ന തെലുങ്കു സിനിമയിലൂടെയാണ് പ്രിയാമണി സിനിമയിലേക്ക് എത്തുന്നത്. ഭാരതിരാജ സംവിധാനം ചെയ്ത കണ്‍കളാള്‍ കൈതു സെയ് എന്ന ചിത്രത്തിലൂടെ തമിഴിലും എത്തി. സംവിധായകന്‍ വിനയനാണ് പ്രിയാമണിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സത്യം എന്ന സിനിമയിലൂടെ. എന്നാല്‍ പ്രിയാമണിയുടെ കരിയറില്‍ വഴിത്തിരിവായത് പരുത്തിവീരന്‍ എന്ന ചിത്രമായിരുന്നു. കാര്‍ത്തി എന്ന നടന്റെ ആദ്യ ചിത്രം കൂടിയായിരുന്നു പരുത്തിവീരന്‍. പരുത്തിവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം പ്രിയാമണിയെ തേടിയെത്തി. പിന്നെയാണ് തിരക്കഥ പോലെയുള്ള കരുത്തുറ്റ വേഷങ്ങളിലേക്ക് പ്രിയാമണി എത്തുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഫാമിലിമാന്‍ വെബ്‌സീരിസിന്റെ പുതിയ സീസണിലും പ്രധാന വേഷത്തില്‍ പ്രിയാമണി എത്തുന്നുണ്ട്. മികച്ച പ്രകടനമാണ് അതില്‍ നടി കാഴ്ചവെച്ചിരിക്കുന്നത്. ബോളിവുഡ് ബബിള്‍ നടത്തിയ ഫാമിലി മാന്‍ ഇന്റര്‍വ്യൂവില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച് ചില കാര്യങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. തന്റെ ശരീരത്തിന് നേരിട്ട കളിയാക്കലുകളെ കുറിച്ചാണ് നടി പ്രതികരിച്ചത്. തനിക്ക് അറുപത്തിയഞ്ച് കിലോഗ്രാം വരെ ഭാരമുള്ളപ്പോള്‍ അയ്യോ തടിച്ചിരിക്കുന്നല്ലോ എന്ന് ആളുകള്‍ പറയുമായിരുന്നു എന്ന് പ്രിയാമണി പറയുന്നു.
പിന്നെ മെലിഞ്ഞപ്പോള്‍, അയ്യോ മെലിഞ്ഞുപോയല്ലോ എന്നായിരു. തടിച്ച നിങ്ങളെ ആയിരുന്നു ഇഷ്ടം എന്നും പറയാന്‍ തുടങ്ങി. മേക്കപ്പ് ഇടാത്ത ഫോട്ടോ പോസ്റ്റ് ചെയ്താല്‍ ആന്റിയെ പോലെ ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. മേക്കപ്പ് ഇടുന്നതാണ് നല്ലതെന്ന് ഉപദേശിക്കും. നാളെ എല്ലാവരും വയസ്സാകും. എന്റെ നിറത്തെ കുറിച്ചാണ് പലരും അഭിപ്രായം പറയുന്നത്. കറുത്ത് ഇരിക്കുന്നതില്‍ എനിക്ക് അഭിമാനമേ ഉള്ളൂ. പ്രിയാമണി പറയുന്നു. പതിനെട്ടാംപടി എന്ന ചിത്രത്തിലാണ് അവസാനമായി പ്രിയാമണി മലയാളത്തില്‍ അഭിനയിച്ചത്. കോമഡി സ്റ്റാര്‍സ് പോലെയുള്ള നിരവധി റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയതാരമാണ് പ്രിയാമണി.