ARTICLES

ഞങ്ങളൊക്കെ ഇതിനെ ഏലിയന്‍ എന്നാണ് പറയാറ്

അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കൂടുകയാണ്. പലപ്പോഴും സെലിബ്രിറ്റികള്‍ ഇതിനൊന്നും പ്രതികരിക്കാറില്ല. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ നിലപാടുകള്‍ വ്യക്തമാക്കുന്നതിന് താഴെയൊക്കെ ഇത്തരം കമന്റുകള്‍ യഥേഷ്ടം കാണാന്‍ കഴിയും. പൃഥ്വിരാജിനെ നേരെ ഇത്തരം പ്രവര്‍ത്തികള്‍ അടുത്തകാലത്ത് എല്ലാവരും കണ്ടതാണ്. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ആയിരുന്നു അതെല്ലാം. പ്രമുഖ വാര്‍ത്താ ചാനലിന്റെ പേജില്‍ നിന്നുവരെ ഇത്തരം കാര്യങ്ങള്‍ ഉണ്ടായി. എന്നാല്‍ മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയുണ്ടായി. കുറച്ച് നാള്‍ മുന്‍പ് മറ്റൊരു പ്രമുഖ അവതാരകയുടെ പോസ്റ്റിന് താഴെയും മോശം പ്രതികരണം ഉണ്ടായിരുന്നു. എന്നാല്‍ അവതാരക കമന്റ് ചെയ്ത ആള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ആ മറുപടി പിന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പക്ഷെ എന്നിട്ടും അതിലൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. പലരും ഇങ്ങനെയുള്ള കമന്റുകളുമായി എത്തുന്നത് ഫേക്ക് അക്കൗണ്ടുകൡ നിന്നാണ്. കൂടുതലും നടിമാരാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ശരീരത്തെ കുറിച്ചോ കളിയാക്കിക്കൊണ്ടോ ഉള്ള കമന്റുകളായിരിക്കും പൊതുവേ ഇവര്‍ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. ചിലര്‍ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലയാളത്തില്‍ മാത്രമല്ല. അന്യ ഭാഷകളിലും അത് തന്നെയാണ് അവസ്ഥ. ഷാരൂഖ് ഖാന്റെ മകള്‍ നേരിട്ട ഇത്തരം അനുഭവങ്ങളെ പറ്റി നടന്‍ തന്നെ പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. മകളുടെ നിറത്തെ ആയിരുന്നു പലരും പരിഹസിച്ചത്. അഗ്ലി ആണെന്ന് വരെ പറഞ്ഞു.

എന്നാല്‍ ലോകത്ത് ഏറ്റവും സുന്ദരി തന്റെ മകളാണെന്ന് പറഞ്ഞുകൊണ്ടാണ് കിംഗ് ഖാന്‍ ഇതിനെതിരെ പ്രതികരിച്ചത്. ശരീരം തടിച്ചതിന്റെ പേരില്‍ തമിഴ് സിനിമ താരമായ സമീറ റെഡ്ഡി തനിക്ക് കേള്‍ക്കേണ്ടി വന്ന പരിഹാസത്തെ പറ്റി കുറച്ച് നാള്‍ മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതിന്റെ പേരില്‍ സിനിമയില്‍ അവസരം നഷ്ടമായതും നടി പറഞ്ഞിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് ശരീരത്തിന്റേയും നിറത്തിന്റേയും പേരില്‍ പരിഹാസങ്ങള്‍ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം നടി ഐശ്വര്യലക്ഷ്മി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയും ഇത്തരം കമന്റുകളുമായി ചിലര്‍ എത്തി. നടിയുടെ രൂപത്തെ പരിഹസിച്ചുകൊണ്ടാണ് കമന്റുകള്‍ ഏറെയും നിറഞ്ഞത്. ദി ബം ഫേസ് എന്നൊരു അടിക്കുറിപ്പോടെ അഞ്ചോളം സെല്‍ഫി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്

അതിന് താഴെയാണ് കമന്റുമായി ചിലര്‍ എത്തിയത്. ചേച്ചിയുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്‌തോ. ഏലിയന്‍ എക്‌സ്പ്രഷനാണോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മേക്കപ് ഇല്ലങ്കില്‍ നിങ്ങളെ ഒക്കെ ആര് തിരിച്ചു അറിയുമോ എന്തോ എന്നാണ് മറ്റൊരു കമന്റ്. ഞങ്ങളൊക്കെ ഇതിനെ ഏലിയന്‍ എന്നാ പറയാറ് എന്നാണ് വേറൊരാള്‍ കമന്റുമായി എത്തിയത്. അന്യഗ്രഹജീവിയെ പോലെയുണ്ട് എന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാഗവും. മേക്കപ്പ് ഉള്ളതുകൊണ്ടാണ് നിങ്ങളൊക്കെ പിടിച്ചു നില്‍ക്കുന്നതെന്നാണ് പലരുടേയും കണ്ടെത്തല്‍. അത്തരത്തില്‍ ഉള്ള കഥാപാത്രങ്ങളുടേ ഫോട്ടോസും കമന്റുകളുമായി അക്കൂട്ടര്‍ ഇട്ടിട്ടുണ്ട്. ഇവര്‍ക്കൊക്കെ എന്ന് നേരം വെളുക്കും എന്നും മറുപടിയുമായി ചിലര്‍ ചോദിക്കുന്നു.

Trending

To Top
error: Content is protected !!