ARTICLES

എന്റെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളാണ് ഞാന്‍ റ്റാറ്റു ചെയ്യുന്നത്

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു സാനിയ ഇയ്യപ്പന്‍. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷകാലത്തോളം കേരളത്തിലെ തീയേറ്റര്‍ മേഖല സ്തംഭിച്ചപ്പോള്‍ ആശ്വാസമായി വന്ന് സിനിമകളിലൊന്നായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ്. മെഗാസ്റ്റാറിന്റെ പുതിയൊരു അവതാരമായിരുന്നു സിനിമയിലെ ഫാദര്‍ കാര്‍മന്‍ ബെനഡിക്ട് എന്ന കഥാപാത്രം. വലിയ വിജയമാണ് തീയേറ്ററുകളില്‍ സിനിമ നേടിയത്. മലയാളത്തിലെ മികച്ച ഹൊറര്‍ സിനിമകളിലൊന്നായും സിനിമയെ പ്രേക്ഷകര്‍ വിലയിരുത്തി. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷത്തിലാണ് നടി സാനിയ ഇയ്യപ്പന്‍ എത്തിയത്.

മമ്മൂട്ടി ചിത്രത്തില്‍ മൂന്നാം തവണയാണ് സാനിയ ഇയ്യപ്പന്‍ അഭിനയിക്കുന്നത്. സാനിയ എന്ന നടിയുടെ സിനിമയിലേക്കുള്ള വരവും ഒരു മെഗാസ്റ്റാര്‍ ചിത്രത്തിലൂടെയായിരുന്നു. മമ്മൂട്ടി ബഷീര്‍ കഥാപാത്രമായി എത്തിയ ബാല്യകാലസഖി ആയിരുന്നു സാനിയ ഇയ്യപ്പന്റെ ആദ്യ ചിത്രം. അതില്‍ നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ പതിനെട്ടാം പടിയിലും സാനിയ അഭിനയിച്ചു. അതില്‍ ഒരു പാട്ട് സീനില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനൊപ്പം ലൂസിഫറിലും പ്രധാന വേഷത്തില്‍ സാനിയ ഇയ്യപ്പനെ പ്രേക്ഷകര്‍ കണ്ടു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സല്യൂട്ടിലാണ് താരം അഭിനയിക്കുന്നത്.

സാനിയ ഇയ്യപ്പന്‍ വലിയ റ്റാറ്റു പ്രേമിയാണ്. തന്റെ ശരീരത്തിലുള്ള നിരവധി റ്റാറ്റുവിനെ കുറിച്ചും അതിന് പിന്നിലെ കഥയെ കുറിച്ചും താരം മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ഇന്റര്‍വ്യുവിലും സാനിയ തന്റെ ഒരു ഫേവറൈറ്റ് റ്റാറ്റുവിനെ കുറിച്ച് പറയുകയാണ്. വളരെ രസകരമായ മറുപടിയാണ് സാനിയ അവതാരകന്റെ ചോദ്യത്തിന് നല്‍കിയത്. ആ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. നമ്മള്‍ ചെയ്യുന്ന റ്റാറ്റു കണ്ട് കഴിഞ്ഞാല്‍ അത് ചെയ്തിരിക്കുന്ന ആള്‍ ഏത് തരം ആളാണെന്ന് മനസ്സിലാക്കാന്‍ പറ്റും എന്ന് ചിലര്‍ പറയാറുണ്ട്. അതില്‍ വിശ്വസിക്കുന്നുണ്ടോ. പിന്നെ നിങ്ങളുടെ റ്റാറ്റുവിന്റെ പിറകിലെ അര്‍ത്ഥം എന്തൊക്കെയാണ്. എന്നായിരുന്നു അവതാരകന്റെ ചോദ്യം. സാനിയ അതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്. എന്റെ എല്ലാ റ്റാറ്റുവിലും ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന എന്തെങ്കിലുമോ അല്ലെങ്കില്‍ എന്റെ ലൈഫുമായി കണക്ട് ആകുന്ന റ്റാറ്റു ആണ് ഞാന്‍ ചെയ്തിട്ടുള്ളത്.

മറുപടി നല്‍കിയ ശേഷം താന്‍ അടുത്ത സമയത്ത് ചെയ്ത റ്റാറ്റു അവതാരനെ കാണിക്കുകയും ചെയ്തു നടി. തന്റെ വലതു കൈ ക്യാമറയ്ക്ക് നേരെ കാണിച്ച് നടുവിരല്‍ മാത്രം ഉയര്‍ത്തി അതിന് നടുക്കായി കുത്തിയിരിക്കുന്ന ചെറിയ റ്റാറ്റു ആണ് നടി കാണിച്ചത്. ഞാനിത് എല്ലാ ഇന്റര്‍വ്യൂവിലും കാണിക്കുന്നതാണ്. പ്രത്യേക സാഹചര്യങ്ങളിലൊക്കെ യൂസ് ചെയ്യാന്‍ പറ്റുന്നൊരു റ്റാറ്റു ആണ് ഇത്. എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ വിശദീകരണം. മറുപടി വൈറലായതിന് ശേഷം നിരവധി ട്രോളുകളും മറ്റുമാണ് ഇതിനെ ബന്ധിപ്പിച്ച് വന്നുകൊണ്ടിരിക്കുന്നത്. സാനിയ ഇയ്യപ്പന്‍ പ്രധാന കഥാപാത്രമായി എത്തിയ കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന സിനിമയിലെ സീനുകളും കുറച്ച് നാള്‍ മുന്‍പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Trending

To Top
error: Content is protected !!