ARTICLES

എന്തിനാണ് സിനിമയിൽ ഈ ബീപ് സൗണ്ട് സോഷ്യൽ മീഡിയയിൽ തർക്കമായി സുരേഷ് ഗോപിയുടെ പ്രസ്താവന

മലയാള സിനിമ ആരാധകർ തങ്ങൾ ആരാധിക്കുന്ന താരങ്ങളെ വളരെ ആവേശത്തോടെ ഫോളോ ചെയ്യാറുണ്ട്. അവർ സോഷ്യൽ മീഡിയയിൽ അടക്കം ഷെയർ ചെയ്യുന്ന ചിത്രങ്ങളും ഒപ്പം ഏറെ രസകരമായ വീഡിയോകളും ആരാധകർ അതിവേഗം ചർച്ചയാക്കി മാറ്റാറുണ്ട്. ഈ അടുത്ത സമയത്തായി താരങ്ങൾ ഷെയർ ചെയ്യുന്ന ഇൻസ്റ്റാഗ്രാം റീൽസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ വൈറലാകാറുണ്ട്. ചില ആഭിമുഖങ്ങളിൽ താരങ്ങൾ സിനിമയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപാടും ഒപ്പം ചലച്ചിത്ര മേഖലയിൽ സംഭവിച്ച കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ഇത്തരത്തിൽ ഒരു മലയാള സൂപ്പർസ്റ്റാർ പങ്കുവെച്ച അഭിപ്രായമാണ് ആരാധകരിൽ ചർച്ചയായി മാറുന്നത്.

മലയാളി പ്രേക്ഷകർക്ക് വളരെ ഏറെ സുപരിചിതനാണ് സുരേഷ് ഗോപി. ഏറെ ആരാധകരെ വളരെ ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ സുരേഷ് ഗോപി ഒരുപിടി മനോഹര പോലീസ് വേഷങ്ങൾ സമ്മാനിച്ച താരമാണ്.മലയാള ചലച്ചിത്ര രംഗത്തെ അഭിനേതാവും രാജ്യസഭ  അംഗവുമാണ് സുരേഷ്‌ ഗോപി. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. അതിനു മുൻപ് ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് താരം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു.  ശേഷം സുരേഷ് ഗോപി കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന്  മികച്ച നടനുള്ള ദേശീയ അവാർഡ്  നേടി.

സിനിമയിൽ ഏറെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സുരേഷ് ഗോപി ഏറെ വിമർശനം കെട്ടിട്ടുള്ളത് അദ്ദേഹം സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ ചീത്ത വിളിക്കുന്ന സീനിൽ സ്ഥിരമായി തന്നെ അഭിനയിക്കുന്നതിന്റെ പേരിലാണ്. എല്ലാ വില്ലന്മാരെയും ചീത്തവിളിക്കുന്ന തരം പോലീസ് വേഷങ്ങൾ സ്ഥിരമായി മാറി. മലയാള സിനിമയിലും സെൻസറിങ് ഏറെ സജീവമായി വന്നതോടെ ചീത്തവിളിക്കും ഒപ്പം അശ്ലീല സംഭാഷണത്തിനും ബീപ് സൗണ്ട് വരുന്നത് പതിവായി. ഈ ഒരു രീതിയെ വിമർശിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ.രാജ്യസഭാംഗം കൂടിയാണ് സുരേഷ് ഗോപി  .രാജ്യസഭയിലേക്ക്  രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്.

സിനിമയിൽ ഇപ്പോൾ പതിവുള്ള ഈ ബീപ് സൗണ്ട് സംവീധാനം മാറ്റണമെന്നാണ് സുരേഷ് ഗോപി പറയുന്നത്.ഇത്തരം ബീപ് സൗണ്ടിൽ എന്താണ് പറഞ്ഞത് എന്ന് അറിയാൻ കുട്ടികൾ അടക്കം ചിലർ അകാക്ഷ കാണിക്കുകയും അത് പല സാഹചര്യങ്ങളിലും വഴക്കിനും തർക്കം അടക്കം ഉണ്ടാകുവാൻ കാരണമായി മാറും എന്നും സുരേഷ് ഗോപി നിരീക്ഷണം നടത്തി. സിനിമ കാണുന്ന എല്ലാവർക്കും വിവേചന ബുദ്ധി ഉണ്ടല്ലോ. അവർക്ക് മനസ്സിലാകും സിനിമയിൽ നിന്ന് എന്തൊക്കെ സ്വീകരിക്കണം എന്നും എന്ത് തള്ളികളയണം എന്നും. താരത്തിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Trending

To Top
error: Content is protected !!