സീരിയൽ മേഖലയോട് എന്തോ വിരോധം ഉള്ളപോലെയാണ് അവരുടെ കമന്റ് എന്നു കുടുംബ വിളക്കിന്റെ തിരക്കഥാകൃത്.

ഈ വർഷത്തെ ടെലിവിഷൻ അവാർഡുകൾ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. മികച്ച അഭിനേതാക്കളെയും മികച്ച ഷോകളും തിരഞ്ഞെടുത്ത ഇത്തവണത്തെ പ്രഖ്യാപനത്തിൽ ആരാധകർക്ക് നിരാശ സമ്മാനിച്ചത് മികച്ച സീരിയൽ എന്ന മേഖലയിൽ ആയിരുന്നു. കലാ മൂല്യം ഉള്ള ഒരു പരമ്പര പോലുമില്ല എന്നു വിധി എഴുതിയ ജൂറി ഈ വർഷം മികച്ച പരമ്പര ഇല്ലാ എന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷവും ഇതേപോലെ തന്നെ മികച്ച പരമ്പരക്ക് അവാർഡ് നൽകിയിരുന്നില്ല. ഈ വർഷവും ഇതേ രീതി ആവർത്തിച്ചപ്പോൾ വലിയ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്.

എന്നാൽ ഈ സംഭവത്തിനു നേരെ പ്രതിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജനപ്രിയ പരമ്പരയുടെ തിരക്കഥാകൃത്ത് അനിൽ ബാസ്. ഇന്ന് ഏറ്റവും കൂടുതൽ റേറ്റിങ്ങിൽ നിൽക്കുന്ന കുടുംബ വിളക്ക് എന്ന പരമ്പരയുടെ എഴുത്തുകാരൻ ആണ് അനിൽ ബാസ്. താരം ഇതിനെതിരെ എങ്ങനെയാണ് പ്രതികരിച്ചത് എന്നാൽ അപ്പോൾ കാണികൾക്ക് നിലവാരം ഇല്ല എന്നാണോ ജൂറികൾ അഭിപ്രയപ്പെടുന്നത് എന്നായിരുന്നു. ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പരമ്പരകൾക്കാണ് എന്നും . അപ്പോൾ പിന്നെ കാണികൾക്ക് നിലവാരമില്ലേ എന്നും അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പരമ്പരകൾ കാണുന്ന കാണികൾ ലക്ഷോപലക്ഷം ആണെന്നും അതിൽ വീട്ടമ്മ മാരും മറ്റുമാണ് എന്നും അപ്പോൾ ഇത്രയും ആൾക്കാർ മണ്ടന്മാർ ആണോ എന്നുമാണ് താരം പ്രതികരിച്ചത്. എന്താണ് പരമ്പരയുടെ നിലവാരം എന്നു ഇവർ മനസിലാക്കിയിരിക്കുന്നത് ഈനും താരം ചോദിച്ചു .ഇവർ തമാശ പറഞ്ഞതായിരിക്കാൻ ആണ് ചാൻസ് എന്നും താരം തുറന്നു പറഞ്ഞു. സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നു പറഞ്ഞതിന്റെ മറുപടിയും താരം പറഞ്ഞു.

കഥാപത്രങ്ങളുടെ ചിത്രീകരണം ആവിഷ്‌ക്കാര സ്വാതന്ത്ര്യം അല്ലെ എന്നു താരം ചോദിക്കുന്നു. ഒരു തെമ്മാടിയായ കഥാപത്രത്തെ അവതരിപ്പിക്കുമ്പോൾ അങ്ങനെയല്ലേ അവതരിപ്പിക്കാൻ പറ്റൂ അല്ലാതെയ്യാളെ നന്മ കഥാപാത്രമായി എഴുതാൻ കഴിയുമോ എന്നു താരം ചോദിച്ചു. ചില കഥാപത്രങ്ങളേ മോശമാണ് നല്ല രീതിയിലും നമ്മൾ ചിത്രീകരിക്കറില്ലേ എന്നും അദ്ദേഹം എടുത്തു ചോദിച്ചു. സീരിയലുകളോട് എന്തോ ഒരു വിരോധം ഉള്ളപോലെയാണ് അവരുടെ തീരുമാനം എന്നും താരം എടുത്തടിച്ചു ചോദിച്ചു. ശ്രീമെയ്‌ എന്ന ബംഗാളി സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്.