ജയൻ സന്യാസി വേഷത്തിൽ ആണ് ചിത്രത്തിൽ എത്തിയത് എന്നതാണ് ഒരു പ്രത്യകത

മലയാള സിനിമയിൽ എക്കാലത്തും പകരം വെക്കാൻ മറ്റാരും ഇല്ലാത്ത നടൻ ആണ് ജയൻ. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ജയന്റെ മലയാള സിനിമയിൽ ഉണ്ടായിരുന്ന വളർച്ച. ഒരു പക്ഷെ ഇത്ര എളുപ്പത്തിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് വളർന്നു വന്ന നടൻ ജയൻ അല്ലാതെ മറ്റൊരാളും കാണില്ല എന്നതാണ് സത്യം. ജയന്റെ ചിത്രങ്ങൾ എല്ലാം ആ കാലത്ത് വലിയ വിജയവും ആയിരുന്നു. മികച്ച ഒരു നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടി ആണ് താൻ എന്ന് ജയൻ തെളിയിച്ചിട്ടുമുണ്ട്.

ഒരു പക്ഷെ മലയാള സിനിമയിൽ ജയന്റെ വരവോടെ പുതിയ ഒരു തരംഗം തന്നെയാണ് ഉണ്ടായത് എന്ന് പറയാം. എന്നാൽ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ട് അപ്രതീക്ഷിതമായാണ് താരം ഈ ലോകം വിട്ട് പോയത്. ജയന്റെ സിനിമ കണ്ടു ആവേശത്തോടെ കയ്യടിച്ചവർ ആണ് ആ കാലത്തെ പ്രേക്ഷകർ. എന്നാൽ കോലിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഉണ്ടായ അപകടത്തിൽ ജയൻ ഈ ലോകത്ത് നിന്ന് വിട വാങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് ജയന്റെ വിയോഗ വാർത്ത പിറ്റേ ദിവസം പാത്രത്തിൽ കൂടി ആണ് ആരാധകർ അറിഞ്ഞത്. വലിയ ഷോക്ക് തന്നെ ആണ് ഈ വാർത്ത ആരാധകർക്ക് നൽകിയത്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ജയനെ നഷ്ട്ടം ആയിട്ട് 42 വര്ഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ താരത്തിന്റെ ഒരു ചിത്രത്തിന്റെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സജിത്ത് അജൂസ്‌ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അനശ്വര നടൻ ജയൻ ഓർമ്മയായിട്ട് ഇന്നേക്ക് 42 വർഷം തികയുന്നു. എല്ലാവരും അദ്ധേഹത്തിൻ്റെ ആക്ഷൻ ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ, മികച്ച അഭിയന മുഹൂർത്തങ്ങൾ നിറഞ്ഞ ശ്രീകുമാരൻ തമ്പി സാർ സംവിധാനം ചെയ്ത “ഏതോ ഒരു സ്വപ്നം”എന്ന ചിത്രത്തെ കുറിച്ച് അധികമൊന്നും പരാമർശിച്ചതായി കണ്ടിരുന്നില്ല.

ജയൻ്റെ സന്യാസി വേഷമായിരുന്നു ചിത്രത്തിൻ്റെ പ്രത്യേകതകളിലൊന്ന്, സുകുമാരനും ഷീലയും ആയിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പി – സലീൽ ചൗധരി കൂട്ടുകെട്ടിൽ പിറന്ന ഒരു മുഖം മാത്രം കണ്ണിൽ , പൂമാനം പൂത്തുലഞ്ഞേ, ശ്രീപദം വിടർന്നു തുടങ്ങിയ മനോഹരമായ ഗാനങ്ങളും ചിത്രത്തിനു നിറം പകരുന്നതായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നുണ്ട്.

Leave a Comment