മിന്നുകെട്ട് സീരിയലിന്റെ സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്

ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്ത ഏഴാം സൂര്യൻ എന്ന ചിത്രത്തിനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആഷിഷ് ജെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ടെലിവിഷൻ സീരിയൽ രംഗത്ത് തരംഗം സൃഷ്ടിച്ച ഒന്നാണ് “മിന്നുക്കെട്ട്” സീരിയൽ. ടൈറ്റിൽ സോങ് പോലും ഇത്രത്തോളം ജനപ്രിയമായ മറ്റൊരു സീരിയൽ ഇല്ല എന്ന് തന്നെ പറയാം.

മിന്നുക്കെട്ട് സംവിധാനം ചെയ്ത ജ്ഞാനശീലൻ സംവിധാനം ചെയ്ത സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായ ഏഴാം സൂര്യൻ. എന്നാൽ സീരിയൽ രംഗത്ത് തരംഗം സൃഷ്ടിച്ച സംവിധായകൻ സിനിമയൊരുക്കിയപ്പോൾ അധികമാരും അറിഞ്ഞതുപോലുമില്ല എന്നതാണ് സത്യം. ജ്ഞാനശീലൻ പിന്നീട് സീരിയലോ സിനിമയോ ഒരുക്കിയതായി അറിവില്ല. ഏഴാം സൂര്യൻ കണ്ടവർ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ജ്ഞാനശീലനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റ്. 

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഇത് വെറുതേ ഇരുന്നൊരു പെങ്കൊച്ചിനെ നായകൻ പോയി റേ, പ്പ് ചെയ്യുന്ന സിനിമയല്ലേ, ജ്ഞാനശീലൻ ഒരുപാട് സീരിയൽ ചെയ്തിട്ടുണ്ട് മിന്നുകെട്ട് ശ്രീരാമൻ ശ്രീദേവി അങ്ങനെ ഒരുപാട്, അദ്ദേഹത്തെ പറ്റി ഇപ്പൊൾ യാതൊരു വിവരവും ഇല്ല . അദ്ദേഹം ചെയ്ത പെട്ടെന്ന് അവസാനിപ്പിച്ച “സീതലക്ഷ്മി” എന്ന സീരിയലിൻ്റെ ടൈറ്റിൽ സോങ്ങ് കാണാൻ ആഗ്രഹിക്കുന്നു സ്നേഹാഞ്ജലി ആയിരുന്നു അറിവിലെ ആദ്യ സീരിയൽ.

പിന്നെ ശ്രീരാമൻ ശ്രീദേവി സീതാലക്ഷ്മി മിന്നുകെട്ട് പിന്നെ സൂര്യയിൽ രാത്രി 7 മണിക്ക് ഒന്ന് കൂടെ ഒരു മൃഗ ഡോക്ടർ ടെ ഒക്കെ കഥാപാത്രവുമായി, നല്ലൊരു cast പോലുമില്ല.പിന്നെ തമാശ എന്ന പേരിൽ എന്തോ കുറെ ഡയലോഗുകൾ.ഇതിലെ കോമഡി ഇടയ്ക്ക് ടിവിയിൽ കാണാറുണ്ട്.എങ്ങനെ നോക്കിയാലും ചിരിക്കാൻ പറ്റാറില്ല.പിന്നെ കഥയുടെ പോരായ്മ നന്നായിട്ടുണ്ട്, വളരെ മോശം സിനിമ, ഇതിൽ ഒരു സ്ത്രൈണ ഭാവം ഉള്ള ഒരാളെ കളിയാക്കുന്നത് ചെയ്യുന്നത് കണ്ടിട്ട് അവിടെ വെച്ച് തന്നെ കാണുന്നത് നിർത്തി തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment