ഇമോഷൻസ് ആൻഡ് ബിഹേവിയർ അതിന്റെ എക്സ്ട്രീമായിരുന്നു ട്രാൻസ്

കഴിഞ്ഞ ദിവസം ആയിരുന്നു ദേശിയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രസിദ്ധീകരിച്ചത്. മലയാള സിനിമയ്ക്ക് ഈ പ്രാവശ്യം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്ക്കാരം അപർണ്ണ ബാലമുരളി സ്വന്തമാക്കിയപ്പോൾ മികച്ച സഹനടനുള്ള പുരസ്ക്കാരം ബിജു മേനോൻ ആണ് സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് സച്ചിയും. എന്നാൽ മികച്ച നടനുള്ള പുരസ്ക്കാരം ഫഹദ് ഫാസിലിന് ലഭിക്കുമെന്നായിരുന്നു മലയാള സിനിമ പ്രേമികൾ ഒന്നടങ്കം വിചാരിച്ചിരുന്നത്. എന്നാൽ ആ പുരസ്ക്കാരം ലഭിച്ചത് സൂര്യയ്ക്ക് ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. അക്ഷയ് കരുൺ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഫഹദ് ഫാസിലിന് അവാർഡ് ലഭിക്കാതെ പോയത് എന്നാണ് പോസ്റ്റിൽ പരാമർശിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, പോട്ടേ ഇക്കാ … ഇപ്പോഴും പ്രേക്ഷകരുടെ ഉള്ളിൽ ദി ബെസ്റ്റ് ആക്ടർ ഇക്ക തന്നെയാണ് .! സത്യത്തിൽ ഫഹദ് ഫാസിൽ ട്രാൻസ് മികച്ച നടൻ അവാർഡ് മിസ്സായത് വൻ ഷോക്ക് തന്നെയാണ് . ഇമോഷൻസ് ആൻഡ് ബിഹേവിയർ അതിന്റെ എക്സ്ട്രീമായിരുന്നു ട്രാൻസ് . ഒരുപക്ഷേ മറ്റൊരു അഭിനേതാവിന് റീമേക്ക് ചെയ്തു അവതരിപ്പിക്കാൻ പറ്റാത്ത റോൾ . പിന്നെ സീനില്ല നമുക്ക് എല്ലാ വർഷം മികച്ച നടൻ അവാർഡ് ലിസ്റ്റ് കൊടുക്കാൻ ഹെവി ഡോസ് ഐറ്റം ഉണ്ടല്ലോ അവാർഡ് കിട്ടിയവർക്ക് ഇത് കഴിഞ്ഞാ തീർന്നില്ലേ. 2021 അവാർഡ് ജോജി വരും അതും കിട്ടിയില്ലേൽ 2022 മലയൻകുഞ്ഞുമായി വീണ്ടും വരും ഫഹദ് അഭിനയ വിസ്മയം എവിടേയും തീരില്ല. അത് വീണ്ടും വീണ്ടും സംഭവിക്കും എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റ് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ഒരുപക്ഷെ മറ്റോരു അഭിനേതാവിന് റീമേക്ക് ചെയ്ത് അവതരിപ്പിക്കാന്‍ പറ്റാത്ത റോള്‍. സത്യമാണ് Trance പോലോരു അവരാതമോക്കെ റീമേക്ക് ചെയ്യാന്‍ തലക്ക് ഓളം വല്ലതും ഉണ്ടാവണം, ഫഹദ് നല്ല നടൻ ആണ് പക്ഷെ എല്ലാ സിനിമയിലും ഒരേ മാനറിസം. സൂര്യ അങ്ങനെ അല്ല, അത് ശെരിക്കുള്ള പാസ്റ്റേഴ്സിന്റെ അഭിനയം കാണാത്തതുകൊണ്ടാ ,അവരുടെ ഏഴയലത്തു എത്തിയിട്ടില്ല ഫഹദ്, സ്റ്റേറ്റ് അവാർഡ് നാഷണൽ അവാർഡ് രണ്ടും മിസ്സ് ആയത് ഒരേ കാരണം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ട്രാൻസ് തിരക്കഥയിൽ കുത്തിനിറച്ച ഇമോഷണൽ ഡ്രാമ ഇമോഷൻ സീൻ ഇല്ല അത്തരം രംഗങ്ങൾ വേഗം കണക്കറ്റ് ആവും സൂര്യക്ക് കിട്ടിയ ഏറ്റവും വലിയ മൈലേജ് സൂറൈ പോട്ര ഇത്തരം രംഗങ്ങളാൽ സുലഭമാണ് . വെള്ളം ജയസൂര്യ കാര്യവും സെയിം തന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.