നാടൻ വേഷങ്ങളിൽ മാത്രമേ അഭിനയിക്കു എന്ന് പറഞ്ഞ ആൾ ആണ്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയൻതാര. സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും താരം പിന്നീട് തെന്നിന്ത്യ സിനിമകളിലേക്ക് കടക്കുകയായിരുന്നു. വളരെ പെട്ടന്ന് ആണ് താരം അന്യ ഭാഷ ചിത്രത്തിൽ സജീവമായത്. മലയാളത്തിനേക്കാൾ ഒത്തിരി മികച്ച വേഷങ്ങൾ ആണ് താരത്തിനെ കാത്ത് തമിഴിൽ ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ തമിഴ് സിനിമയുടെ ദത്ത് പുത്രി ആയി മാറുകയായിരുന്നു. തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടി അധികം വൈകാതെ തന്നെ നയൻതാര എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട്ട് വളരെ വേഗം ആയിരുന്നു താരത്തിന്റെ സിനിമയിൽ ഉള്ള വളർച്ച. കോടികൾ ആണ് ഇന്ന് നയൻതാരയുടെ പ്രതിഫലം. നായകന്മാർ ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ കഴിവ് ഉള്ള നടികൂടി ആണ് നയൻതാര. അത് കൊണ്ട് തന്നെ താരത്തിന്റെ താര മൂല്യവും വലുത് ആണ്. വളരെ പെട്ടന്ന് ആണ് നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഇപ്പോൾ താരത്തിനെ കുറിച്ച് സിനിമ പ്രേമികളുടെ പേജിൽ വന്ന ഒരു പോസ്റ്റും അതിനു ലഭിച്ച കമെന്റുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പത്ത് കൊല്ലത്തിനിപ്പുറം ഒരു നടിയും വാഴാത്ത തമിഴ് ഇന്ഡസ്ട്രിയെ പതിനഞ്ച് കൊല്ലമായി അടക്കി ഭരിച്ച് കൊണ്ടിരിക്കുന്ന നടി എന്നാണ് താരത്തിനെ കുറിച്ച് സിനിമ മിക്സർ എന്ന പേജിൽ വന്ന പോസ്റ്റ്. എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തികൊണ്ട് എത്തിയിരിക്കുന്നത്. പക്ഷെ എന്തുകാര്യം? അന്യനിൽ അഭിനയിച്ചില്ലല്ലോ, അന്നും ഇന്നും ഇഷ്ടം തൃഷയോട്, അതും ഒരു മലയാളി നടി.

മീന, രമ്യ കൃഷ്ണ,രേവതി, ഭാനുപ്രിയ, ഉർവശി,രാധിക ശരത്കുമാർ, സിൽക്ക്‌ സ്മിത, ഗീത , ലക്ഷ്മി, ഖുശ്ബു,രംഭ,……Etc നടിമാരൊക്കെ 10 വർഷത്തിന് മുകളിൽ തമിഴിൽ നായികമാർ ആയിട്ട് ഉള്ളതാണ്, പട്ടുപാവാടയും ബ്ലൗസും ഇല്ലാതെ അഭിനയിക്കില്ല എന്ന് പറഞ്ഞ ആൾ ആണിത് അടി ഇടി വെടി അതാണല്ലോ സിനിമ, അപ്പോൾ ഖുശ്ബു, രമ്യാ കൃഷ്ണൻ, സിമ്രാൻ, ലഷ്മി, മനോരമ, ഇവരോ….?ഭാവിയിൽ ജയലളിത ആവാൻ സാധ്യത undഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.