ഒരു സിനിമാക്കാരനും എൻ്റെ പടം എട്ട് നിലയിൽ പൊട്ടട്ടെ എന്ന് കരുതി സിനിമ ചെയ്യുന്നവരല്ല

സിനി ഫൈൽ ഗ്രൂപ്പിൽ മനു ഉദയ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്തിന് ലാലേട്ടൻ, മമ്മൂക്ക തുടങ്ങിയവർ ഇത്തരം കഥകൾക്ക് തല വെച്ച് കൊടുക്കുന്നു. കേട്ടാൽ അറിയില്ലേ ഇതൊരു തല്ലി പൊളി സിനിമയാകുമെന്ന് . ഇതാണ് ശരാശരി സിനിമ പ്രേക്ഷകൻ്റെ ചിന്ത. ഒന്ന് ആലോചിച്ചു നോക്കൂ ഒരു മോശം കഥയ്ക്ക് ഡേറ്റ് കൊടുക്കാൻ മാത്രം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഏതെങ്കിലും സിനിമയിൽ അഭിനയിച്ചാൽ മതി എന്ന് ചിന്തിക്കുന്നവരാണോ ഇവർ?

സൂപ്പർ ഹിറ്റ് സിനിമയുടെ ഫോർമുല എന്താണ്? അങ്ങിനെ ഒന്നുണ്ടെങ്കിൽ അതു മാത്രമല്ലേ ഇവരൊക്കെ സെലക്ട് ചെയ്യൂ. അങ്ങിനെയൊരു ഫോർമുലയില്ല എന്നതല്ലേ സത്യം . കേൾക്കുമ്പോൾ തോന്നുന്ന മൈൻ്റും ഇൻ്റർസ്റ്റുമാണ് പ്രധാനം. ദ്യശ്യത്തിൻ്റെ കഥ ജീത്തു ജോസഫ് ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്.അദ്ദേഹത്തിന് അത് ഇഷ്ടപ്പെടാത്തതും പകരം അഭിനയിച്ച സിനിമ പൊട്ടിപൊളിഞ്ഞതിനും നമ്മൾ സാക്ഷികളാണ്.

എല്ലാവരെയും സംതൃപ്തിപ്പെടുത്തി ഒന്നും ചെയ്യാനാവില്ല. അപ്പോൾ പിന്നെ എന്തുചെയ്യും?അവരവരുടെ മനസ്സിനെ സന്തോഷപ്പെടുത്തി തീരുമാനങ്ങൾ എടുക്കുക.അതിൽ വരുന്ന നന്മയും തിന്മയും അവരവര് തന്നെ അനുഭവിക്കുക. നമ്മുക്ക് നമ്മുടെതായ അഭി പ്രായങ്ങൾ പറയാൻ തീർച്ചയായും അവകാശമുണ്ട്. അതിന് എഡിറ്റിംങ്, സംവിധാനം ഒന്നും പഠിക്കണമെന്നുമില്ല.

പക്ഷെ കണ്ട സിനിമയെ വിലയിരുത്തുമ്പോൾ ഇഷ്ടമായി അല്ലെങ്കിൽ ഇല്ല എന്നതിനു പുറമേ നമ്മുക്ക് അറിയാത്ത വശങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ കുറിച്ച് ലേശം അറിവുണ്ടായിരിക്കണമെന്ന ബോധ്യമുള്ളവാനാണ് ഞാൻ. ഒരു സിനിമാക്കാരനും എൻ്റെ പടം 8 നിലയിൽ പൊട്ടട്ടെ എന്ന് കരുതി സിനിമ ചെയ്യുന്നവരല്ല. തെറ്റുകൾ പറ്റും. അത് മനുഷ്യസഹജമല്ലേ എന്നുമാണ് പോസ്റ്റ്.

ആറാട്ട് കഴിഞ്ഞ് വീണ്ടും അതേ കഥക്ക് ഡേറ്റ് കൊടുക്കാൻ ലാലേട്ടന് തോന്നിയത് എന്താണാവോ, കേട്ടിട്ടുണ്ട് സംവിധായകർ, എഴുതുക്കാർ കഥ പറയുന്നത് കേൾക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു പിക്ച്ചർ ഉണ്ട്. അത് വെച്ചായിരിക്കും നമ്മൾ ആ സിനിമ കമ്മിറ്റ് ചെയ്യുന്നത്. ബട്ട് ആ സിനിമ ഫുൾ കംപ്ലീറ്റ് ചെയ്ത് ഫൈനൽ പ്രോഡക്റ്റ് കാണുമ്പോൾ ആണ് അവർ ഉദ്ദേശിച്ച പോലെ അല്ല കാര്യങ്ങൾ വന്നിരിക്കുന്നത് എന്ന് അറിയാൻ കഴിയുക. അത് കാണുമ്പോൾ എന്തിനാണ് ഈ പടം കമ്മിറ്റ് ചെയ്തതെന്ന് ആലോചിച്ച പോകുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment