ഫാസിലിനെ പോലെ ഒരു ഡയറക്ടർ സ്വന്തം മകനുവേണ്ടി എന്തിനാണ് അങ്ങനെ ഒരു പടം എടുത്തത്

നിരവധി ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് ഫഹദ് ഫാസിൽ. അച്ഛനും സംവിധായകനുമായ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ കൂടി ആണ് ഫഹദ് ഫാസിൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഭാഗ്യ ദോക്ഷം എന്ന് പറയാം, താരത്തിന്റെ ആദ്യ ചിത്രം ഒരു വലിയ പരാജയം ആയിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചെറുപ്പക്കാരനെ ഓർക്കുമ്പോൾ ഇന്നും മലയാളി പ്രേക്ഷകർക്ക് ഒരു തമാശ ആണ്. കാരണം സ്വന്തം മകനെ നായകനാക്കി ഫാസിൽ ഒരുക്കിയ ചിത്രം ഒരു വലിയ തകർച്ച തന്നെ ആണ് നേരിട്ടത്. അനിയത്തിപ്രാവ് സിനിമ സംവിധാനം ചെയ്തു ഹിറ്റ് ആയി നിന്നതിന് ശേഷം ആണ് ഫാസിൽ ഇങ്ങനെ ഒരു ചിത്രം ചെയ്തത്.

എന്നാൽ തന്റെ ആദ്യ ചിത്രം പരാജയപെട്ടു എന്ന് കരുതി ഒരിക്കലും ഫഹദ് ഫാസിൽ അഭിനയ മോഹം അവസാനിപ്പിച്ചില്ല. ഫഹദിന് അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ് സിനിമ തകർന്നത് എന്ന് ഒളിഞ്ഞു തെളിഞ്ഞും പലരും പറഞ്ഞിട്ടും ഫഹദിന്റെ മനസ്സ് തളർന്നില്ല. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഫഹദ് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. രണ്ടാം വരവിൽ ഉള്ള ഫഹദ് ഫാസിലിന്റെ മാറ്റം കണ്ടു അന്ന് കളിയാക്കി ചിരിച്ചവർ പോലും കയ്യടിച്ചു എന്നതാണ് സത്യം. നിരവധി നല്ല കഥാപാത്രത്തെ ആണ് ഫഹദ് കുറഞ്ഞ സമയം കൊണ്ട് അവിസ്മരണീയം ആക്കി തീർത്തത്.

ഇന്ന് മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്ന ഫഹദ് മലയാളികൾക് അഭിമാനം കൂടി ആണ്. ഇപ്പോൾ തന്റെ മകനെ കുറിച്ച് പറയുന്ന ഫാസിലിന്റെ ഒരു പഴയ കാല അഭിമുഖം ആണ് വീണ്ടും പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കയ്യെത്തും ദൂരത്ത് എന്ന സിനിമ പരാചയപ്പെടാൻ കാരണം എന്തായിരുന്നു എന്ന് ഉള്ള അവതാരകന്റെ ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരിക്കലും അനിയത്തിപ്രാവ് പോലൊരു പടം ഇറങ്ങിയതിനെ തൊട്ടു പിന്നാലെ ഞാൻ അത്തരം ഒരു പടം ചെയ്യരുതായിരുന്നു. ആ സിനിമ ഇറങ്ങിയ സമയം ശരിയല്ലായിരുന്നു. ഒരുപാട് കുഴപ്പങ്ങൾ അപ്പോൾ ഉണ്ടായിരുന്നു. അനിയത്തിപ്രാവിന് ശേഷം ഇറങ്ങിയ പടം ആയത് കൊണ്ട് തന്നെ അത് എപ്പഴും അനിയത്തിപ്രാവുമായി താരതമ്യം വരും എന്ന കാര്യം ഞാൻ ഓർത്തില്ല. മാത്രവുമല്ല അവനു പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. ഒരിക്കലൂം ആ പ്രായത്തിൽ നോക്കാതെ ഒരു ഇരുപത്തി രണ്ടു, ഇരുപത്തി മൂന്ന് വയസ്സ് ഒക്കെ ആയിട്ട് ട്രൈ ചെയ്താൽ മതി ആയിരുന്നു.

അവൻ ഇപ്പോൾ അമേരിക്കയിൽ ആണ് പഠിക്കുന്നത് എങ്കിലും അവന്റെ മനസ്സിൽ ഇപ്പോഴും സിനിമ തന്നെ ആണ് ഉള്ളത്. അനിയത്തിപ്രാവ് പോലെ ഒരു ലവ് സ്റ്റോറി എടുത്തത് ആണ് ചിത്രം പരാജയപ്പെടാൻ കാരണം. അവന്റെ കഥാപാത്രത്തിന്റെ മാത്രം അല്ല, സിനിമയുടെ മൊത്തം പരാജയം ആയിരുന്നു അത് എന്നും ആണ് ഫാസിൽ ഈ ചോദ്യത്തിന് നൽകിയ മറുപടി. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ആ പിതാവിന്റെ വാക്കുകൾ സത്യമാക്കിയിരിക്കുകയാണ് ഫഹദ്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരം ആണ് ഫഹദ്.

Leave a Comment