എന്റെ സുഹൃത്തിന്റെ മകൻ ആയത് കൊണ്ടാണ് കുഞ്ചാക്കോ ബോബനെ ഞാൻ ആ ചിത്രത്തിൽ നായകനാക്കിയത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. അനിയത്തിപ്രാവ് ആ കാലത്ത് മികച്ച വിജയം ആകുകയും കുഞ്ചാക്കോ ബോബൻ എന്ന താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ ആണ് ഒറ്റ ചിത്രം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. ശേഷം പ്രേം പൂചാരി, നിറം തുടങ്ങിയ ചിത്രങ്ങളിലും നായകനായി എത്തിയതോടെ മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന പദവിയും താരം സ്വന്തമാക്കി.

എന്നാൽ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ മാത്രം ഒതുങ്ങാതെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ഇന്നും വ്യത്യസ്തമായ ഒരു പിടി നല്ല ചിത്രങ്ങളുമായി പ്രേഷകരുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം. ന്നാ താൻ കേസ് കൊണ്ട് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ് തീയേറ്ററുകളിൽ. ഈ അവസരത്തിൽ സംവിധായകൻ ഫാസിൽ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവ് സംവിധാനം ചെയ്യുന്നത് ഫാസിൽ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ തന്റെ പേടിയെ കുറിച്ച് ആണ് ഫാസിൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, അനിയത്തിപ്രാവിൽ ചാക്കോച്ചനെ അഭിനയിപ്പിക്കുന്ന സമയത്ത് എന്റെ മനസ്സിൽ വലിയ ഒരു പേടി ഉണ്ടായിരുന്നു. കുഞ്ചാക്കോ ബോബൻ ബി കോമിന് പഠിക്കുന്ന സമയത്ത് ആണ് അനിയത്തി പ്രാവിലേക്ക് ഞാൻ അഭിനയിപ്പിക്കുന്നത്.

എന്റെ സുഹൃത്തിന്റെ മകൻ ആണ് കുഞ്ചാക്കോ ബോബൻ. ആ സമയത്ത് ചിത്രത്തിലെ ഓരോ സീനിൽ അഭിനയിക്കും തോറും കുഞ്ചാക്കോ ബോബൻ അഭിനയം കൂടുതൽ നന്നാക്കി കൊണ്ട് വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഓരോ തവണയും കുഞ്ചാക്കോ ബോബൻ ഇങ്ങനെ മികച്ച അഭിനയം കാഴ്ച വെക്കും തോറും എന്റെ ഉള്ളിൽ ഭയം ആയിരുന്നു. വളരെ പെട്ടന്ന് തന്നെ രംഗങ്ങൾ ഉൾക്കൊണ്ട് അഭിനയിക്കാൻ അറിയാവുന്ന കലാകാരൻ ആണ് അത് എന്ന് എനിക്ക് മനസ്സിലായി.

എന്നാൽ കുഞ്ചാക്കോ ബോബന്റെ ഈ മാറ്റം സത്യത്തിൽ എനിക്ക് ഭയം ആയിരുന്നു. കാരണം അഭിനയം നന്നായി കഴിഞ്ഞാൽ അവൻ പഠനം ഒക്കെ പാതിയിൽ വെച്ച് ഉപേക്ഷിച്ച് ഇപ്പോൾ അഭിനയത്തിന്റെ പുറകെ പോയാൽ നാളെ ഒരിക്കൽ സിനിമ ഇല്ലാതായാൽ അവന്റെ ജീവിതം അവിടെ തീരുമോ എന്ന്. പഠനം കൂടെ ഉണ്ടെങ്കിൽ നാളെ സിനിമ ഇല്ലെങ്കിലും എങ്ങനെയും ജീവിക്കാം. അവനെ സിനമയിലേക് കൊണ്ട് വന്നത് ഞാൻ ആയത് കൊണ്ട് തന്നെ ആ കുറ്റബോധം എനിക്ക് അപ്പോൾ ഉണ്ടായിരുന്നു എന്നും ഫാസിൽ പറഞ്ഞു.

Leave a Comment