ആ കുറ്റബോധം ഉള്ളത് കൊണ്ടാണ് ഞാൻ ലൂസിഫറിൽ അഭിനയിച്ചത്

ലുസിഫെറിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് സംവിധായകൻ ഫാസിൽ എത്തിയത്. എന്നാൽ താൻ എന്ത് കൊണ്ടാണ് ലുസിഫെറിൽ അഭിനയിച്ചത് എന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ഫാസിൽ. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, പ്രിത്വിരാജ് സിനിമയിൽ വന്ന സമയത്ത് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു വെറും ഒരു ചോക്ലേറ്റ് ഹീറോ ആയി ഒതുങ്ങേണ്ട നടൻ അല്ല പൃഥ്വി എന്ന്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ ഒക്കെ അഭിനയിക്കാൻ സ്കിൽ ഉള്ള വ്യക്തി ആണ് പൃഥ്വി എന്ന് എനിക്ക് നേരുത്തെ തന്നെ മനസ്സിലായിരുന്നു. എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ പ്രിത്വിയെ അഭിമുഖം ചെയ്തിരുന്നു. പ്രിത്വി അതിന് ഓക്കേ യും ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ചിത്രം മുടങ്ങി പോകുകയായിരുന്നു. എന്നാൽ ആ കുറ്റബോധം എന്റെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. അഭിമുഖം വരെ ചെയ്തിട്ട് സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന്.

അങ്ങനെ ഇരിക്കെ ആണ് പ്രിത്വി എന്നെ കാണണം എന്ന് പറഞ്ഞു വിളിക്കുന്നത്. എന്റെ പടത്തിൽ സാർ ഒന്ന് അഭിനയിക്കണം എന്നും പ്രിത്വി പറഞ്ഞപ്പോൾ എനിക്ക് നോ പറയാൻ പറ്റിയില്ല. പ്രിത്വിയോട് ഞാൻ എങ്ങനെ ആണ് നോ പറയുന്നത്. അങ്ങനെ ആ കുറ്റബോധം മനസ്സിൽ ഉള്ളത് കൊണ്ടാണ് അന്ന് ഞാൻ ലുസിഫെറിൽ അഭിനയിച്ചത്. ലുസിഫെറിലെ എന്റെ അഭിനയം കണ്ടാണ് പ്രിയദർശൻ എന്നെ കുഞ്ഞാലി മരക്കാരിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ ഞാൻ കുഞ്ഞാലിയിലും അഭിനയിച്ചു. പക്ഷെ ഏതെങ്കിലും ഒരു സംവിധായകൻ വന്നു എന്റെ സിനിമയിൽ അഭിനയിക്കാൻ സാറിന്റെ ഡേറ്റ് വേണമെന്ന് പറഞ്ഞാൽ ഞാൻ നോ പറയും എന്നും കഥയും കഥാപാത്രവും എന്നെ അത്രയേറെ സ്വാധീനിച്ചാൽ മാത്രമേ ഞാൻ അഭിനയിക്കൂ എന്നും ഫാസിൽ പറഞ്ഞു.

ആദ്യം താങ്കളുടെ പഴയ കാ ല എവെർഗ്രീൻ ഹിറ്റ്‌ പോലെ പുതിയ തലമുറയ്ക്ക് വേണ്ടി നല്ല മെസ്സേജി ഉള്ള നല്ല സൂപ്പർഹിറ്റ് കൊടുക്ക്. അത് മലയാള സിനിമയ്ക്കും ഗുണം ചെയ്യും. എന്നിട്ട് പിന്നീട് തള്ളാം എന്നാണ് ഒരാൾ ഈ അഭിമുഖ വീഡിയോയ്ക്ക് നൽകിയ കമെന്റ്. പ്രായം കൂടുമ്പോൾ ഓരോ ജല്പനങ്ങൾ കാലം marunu എന്നു മനസിലാക്കണം, ചുമ്മാ തള്ളി മറിക്കാതെ അണ്ണാ…. കഷ്ടം തന്നെ കഷ്ടം, ഞാനും അഭിനയിച്ചിരുന്നു ലൂസിഫറിൽ അയ്യായിരത്തിലൊരാളായ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.