ARTICLES

“വെറുപ്പിക്കാതെ പാഡഴിക്കണം..ഈ വയസ്സന്റെ ഈഗോ ടീമിന് ഭാരമാകരുത്..!!” ധോണിക്കെതിരേയുള്ള പോസ്റ്റുകൾ ചർച്ചയാകുന്നു..

നിർത്തേണ്ട സമയത്ത് നിർത്തണം. സച്ചിൻ, ദ്രാവിഡ്, ഗാംഗുലി ഒക്കെ ശരീരം തളർന്ന് തുടങ്ങി എന്ന് കണ്ടപ്പോൾ തന്നെ വെറുപ്പിക്കാതെ പാഡ് അഴിച്ചു. ടീമിന് ഭാരം ആകരുത്.

അവിടെയാണ് M S ധോണി വ്യത്യസ്തൻ ആകുന്നത്. 2019 ലോക കപ്പിലും, ഇത്തവണത്തെ IPL തകർച്ചയ്ക്കും കാരണം ഈ വയസ്സന്റെ ഈഗോ ആണെന്ന് പറഞ്ഞാല് തെറ്റ് പറയാൻ ആകില്ല.

ധോണിയുടെ കരിയറിലെ ഏറ്റവും മോശം വർഷം 2018 ആയിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ കളിച്ചപ്പോൾ വൻ പരാജയം ആയി മാറി.

ഇതേ സമയത്ത് ഋഷഭ് പന്ത് എന്ന യുവതാരം ഉയർന്നു വന്നു. സ്വാഭാവികമായും 37 വയസായ ധോണിക്ക് പകരം ഒരു കീപ്പർ ലോക കപ്പിലെക്ക് ആവശ്യമുണ്ട്. ധോണി ആണെങ്കിൽ കരിയറിലെ ഏറ്റവും മോശം ഫോമിൽ.

ലോക കപ്പ് ടീമിൽ ഇടം ലഭിക്കാൻ ധോണി തന്റെ ബാറ്റിംഗ് ശൈലി തന്നെ മാറ്റി. കൂറ്റൻ ഷോട്ടുകൾ ശ്രമിക്കാതെ തട്ടീം മുട്ടീം 30 – 35 റൺസ് വരെ കൊണ്ട് പോകുക. പിന്നീട് കഴിയാവുന്ന രീതിയിൽ ആഞ്ഞ് വീശുക.

ലോക കപ്പിന് മുമ്പ് നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ ഇത് ഫലം കണ്ടു. മാൻ ഓഫ് ദ് സീരീസ്. തുടർച്ചയായി 3 ഫിഫ്റ്റി.. സ്ട്രൈക റേറ്റ് വളരെ കുറഞ്ഞ അസാധാരണമായ ധോണി ഇന്നിംഗ്സ്.

ഈ പ്രകടനത്തിന്റെ പേരിലും, സീനിയർ താരം എന്ന നിലയിൽ ധോണി ലോക കപ്പ് ടീമിൽ കയറി പറ്റി. Hard hitter എന്നതിന് പകരം. സ്ലോ ഇന്നിംഗ്സ് കളിക്കുക എന്നതായിരുന്നു റോൾ. ഇത് ടീമിന് തന്നെ ബാധ്യതയായി മാറി. ആവശ്യമുള്ളപ്പോൾ പോലും റൺ റേറ്റ് ഉയർത്താൻ ധോണിക്ക് ആയില്ല.

ലോക കപ്പിൽ നിന്ന് പുറത്തായ മത്സരത്തിലും ജഡേജ യുടെ ഒറ്റയാൾ പ്രകടനത്തിൽ മൂക സാക്ഷിയായി ധോണി നോക്കി നിന്നു. തന്റെ തുഴച്ചിൽ പ്രകടനവുമായി ഇപ്പൊൾ വീണ്ടും IPL ല്‌ ഇത് ആവർത്തിക്കുന്നു.

CSK യുവതാരങ്ങൾ തിളങ്ങുന്നില്ല എന്ന ധോണി യുടെ പരാമർശം ഒരു സീനിയർ താരത്തിൽ നിന്ന് വരുന്ന അ ശ്ലീ ലമാണ്. CSK യുടെ കാര്യത്തിൽ യുവതാരങ്ങളെ മുന്നിൽ കൊണ്ട് വരാൻ ധോണി ശ്രമിച്ചിട്ടില്ല. ഇപ്പോഴത്തെ ടീം തന്നെ ശ്രദ്ധിക്കുക. Du plessis, Watson, Rayudu, Jadhav, Murali Vijay, bravo, chawla, Karn Sharma. വർഷങ്ങളായി IPL ല്‌ കേട്ട് മടുത്ത പേരുകൾ.

Jagadeesan, ruturaj തുടങ്ങിയവർ ഒന്നോ രണ്ടോ കളിയിൽ മുഖം കാണിച്ച് മൂലയ്ക്ക് ഇരുത്തി. ബോളിങ് ല്‌ ഒരാള് പോലും ഇല്ല. Shardul, Chahar ഒക്കെ കഴിഞ്ഞ സീസണിൽ csk ക്ക് കളിച്ചവർ ആണ്. ഈ രണ്ടു പേരും 28 വയസ്സ് കഴിഞ്ഞവർ. വിദേശ താരങ്ങളിൽ sam curran മാത്രമാണ് csk യുടെ ഈ സീസണിൽ ഒരേ ഒരു പോസിറ്റീവ്. Curran മാത്രമാണ് യുവതാരങ്ങളിൽ കൂടുതൽ അവസരം കിട്ടി കഴിവ് തെളിയിച്ചത്.

ഇനി Curran നേ ആണോ ധോണി ഉദ്ദേശിച്ചത്??

Shame 😑

– shaheen Zubaida

ചെന്നൈയുടെ പരാജയത്തിൽ നീ ഒക്കെ സന്തോഷിക്കുമ്പോ ഞങ്ങൾക്കറിയാം നീയൊക്കെ ഈ മനുഷ്യനെ എത്ര ഭയന്നിട്ടുണ്ടെന്ന്.. ഐ പി എൽ ആദ്യ വർഷം മുതൽ ഇന്ന് വരെ ഇയാൾ ഒരു മഹാമേരുവിനെ പോലെ ടീമിന്റെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഇന്നും അങ്ങനെത്തന്നെയായിരുന്നു.. പ്രായാധിക്യം മൂലം ഇത്തിരി കാഴ്ച ശക്തിയും കുറച്ചു കേൾവി ശക്തിക്കും മാത്രമേ കുറവ് വന്നിട്ടുള്ളൂ.

മഞ്ഞ ജെഴ്സിയിൽ വിജയം മാത്രം കണ്ടു വളർന്ന ആ തന്റെ കളികാർക്ക് പരാജയത്തിന്റെ വേദന എന്തെന്ന് കാണിച്ചു കൊടുത്ത് അതിലൂടെ അടുത്ത 10 വർഷത്തേക്കുള്ള ശക്തമായ ഒരു ടീമിനെ വളർത്തിയെടുക്കാനുള്ള ബുദ്ധി രാക്ഷസന്റെ ശ്രമമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്

ഐ സി സി, ഐ പി എൽ, തുടങ്ങിയ കപ്പുകൾ നേടിയിട്ടുള്ള ക്യാപ്റ്റന്റെ ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹത്തെ വിമര്ശിക്കൂ.. അല്ലെങ്കിൽ വേൾഡ് കപ്പിൽ സിക്സടിച്ചു ജയിപ്പിച്ച ഏതെങ്കിലും ക്യാപ്റ്റൻ ഉണ്ടെങ്കിൽ അയാളുടെ ഫാൻസിനും സ്വാഗതം..

Shinoj paul

Trending

To Top
error: Content is protected !!