ARTICLES

“ദൃശ്യം രണ്ടാം ഭാഗം വരുന്നതൊക്കെ കൊള്ളാം..പക്ഷേ.!!”യുവതിയുടെ കുറിപ്പ് വൈറലാകുന്നു..

ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊള്ളാം എന്നാൽ ആദ്യ ഭാഗത്തിലെ പോലെ ഒരു ആ ഭാസന്റെ ഒ ളിക്യാമറയില്‍ മകള്‍ കു ളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി , “എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേ.. ” ന്ന് മുട്ടുകുത്തി

കൈകൂപ്പി കരയുന്ന അമ്മമാർക്ക് പകരം, “നിന്റെ ഒ ളിക്യാമറയിലെ ദൃ ശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ

ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ്…” എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.

ഈ സീൻ കണ്ടു അ നാവശ്യമായി പേടിച്ചു പോയ അമ്മമാരോട് , പെണ്മക്കളോട്..

സ് ത്രീകളുടെ ശ രീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല..

പോകേണ്ടതുമില്ല. , അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചു നിർത്തുന്ന പു രുഷ കല്പിത ലോകത്തോട്

പറയാൻ മലയാള നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്.

സിനിമ എപ്പോഴും സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല , അങ്ങനെ പിടിക്കുന്നുമില്ല…

എങ്കിലും സമൂഹം മുന്നോട്ടു പോകുന്നതിനു അനുസരിച്ചു ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ…

ഏറ്റവും കൂടുതൽ ആളുകൾ കാണാനിടയുള്ള സിനിമകളാകുമ്പോൾ പ്രത്യേകിച്ചും.

Ancy M Kurien

Trending

To Top
error: Content is protected !!