ARTICLES

“ഒന്നിന്റെം കേട് തീർക്കാൻ വേണ്ടി ഞാൻ വ്യായാമം ചെയ്യുന്നില്ല !!!” ചെമ്പൻ വിനോദ് ജോണി ലൂക്കോസിന് നല്കിയ മറുപടി

ജോണി ലൂക്കോസ്: നന്നായി ആസ്വദിച് ആഹാരം കഴിക്കുക ,,അത്യാവശ്യം മദ്യപിക്കുക ,,എന്നിട്ട് ഇതിന്റെ കേട് തീർക്കാൻ വ്യായാമം ചെയ്യുക ,,ഇതാണ് താങ്കളുടെ ജീവിതരീതി

ഞാൻ ചോദിക്കുന്നത് അങ്ങനെയാണെങ്കിൽ ഈ ആഹാരം കുറക്കുക ,,മദ്യപാനം കുറക്കുക ,,അങ്ങനെയാണെങ്കിൽ ഈ കടുത്ത വ്യായാമം തന്നെ വേണ്ടി വരില്ലല്ലോ ???

ചെമ്പൻ വിനോദ് :സർ ഞാൻ വ്യായാമം ചെയ്യുന്നത് മദ്യം കഴിച്ചതിന്റെ കേട് തീർക്കാനോ ആഹാരം കഴിച്ചതിന്റെ കേട് തീർക്കാനോ അല്ല ,,,

ഞാൻ ചിലപ്പോ രണ്ടാഴ്ച കൂടുമ്പോൾ ആയിരിക്കും വീട്ടിൽ പോവാ ,,വീട്ടില് ചെല്ലുമ്പോ അമ്മ അവിടെ നല്ല അങ്കമാലി സ്റ്റൈലിൽ പന്നിക്കറിയോ ,,മീൻ കറിയോ അല്ലെങ്കിൽ അവിയലോ സാമ്പാറോ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കില് ,,

അത് കാണുമ്പോ എനിക്ക് വയറു നിറച്ചു തിന്നാനും അത് കഴിഞ്ഞിട്ട് അമ്മയുമായി വർത്താനം പറഞ്ഞ് ആ സോഫയിലൊന്നു കിടക്കാനുമാണ് എന്റെ മനസ്സ് പറയുന്നത് ,,ഞാൻ ആഗ്രഹിക്കുന്നതും അത് തന്നെയാണ്

അല്ലാതെ ഞാൻ അങ്ങനെ ഭക്ഷണം കാണുമ്പോൾ ,,ഹോ ,,ഇതിപ്പോ കഴിച്ചുകഴിഞ്ഞാല്1300 കലോറി പോർക്കിലുണ്ട് ,,മറ്റേതില് 600 കലോറിയുണ്ട്

അപ്പൊ ഇത്രേം എനർജി കേറുന്നുണ്ട് ,,എന്നൊന്നും ഞാൻ ചിന്തിക്കാറില്ല എനിക്കിഷ്ടപ്പെട്ട ആഹാരവും മദ്യവും ഞാൻ കഴിക്കുന്നുമുണ്ട് ,,ഞാൻ വ്യായാമം ചെയ്യുന്നുമുണ്ട് ,,ഒന്നിന്റെം കേട് തീർക്കാൻ വേണ്ടി ഞാൻ വ്യായാമം ചെയ്യുന്നില്ല !!!

ജോണി ലൂക്കോസ് സർ:ഒരു കൗതുകം കൊണ്ട് ചോദിച്ചതാണ് കേട്ടോ !!!!

നാട്ടിൻപുറത്തൊക്കെ താമസിക്കുന്ന വീടിന്റെ പരിസരത്ത് ഏതേലും മടയില് വല്ല പാമ്പും കയറിയാൽ മുരിങ്ങമരത്തിന്റെ തൊലിയും വെളുത്തുള്ളിയും കൂടിയെല്ലാം ചതച്ചു വെള്ളത്തിൽ കലക്കി മടയിലേക്ക് തളിക്കും.

അഥവാ പാമ്പ് പുറത്തേക്ക് തല നീട്ടിയാൽ അപ്പൊ താങ്ങാൻ വേണ്ടി കൊന്നവടിയും വെട്ടി ടീംസ് റെഡിയായി നിക്കുന്നുണ്ടാവും !!!

തല നീട്ടിയാൽ പിന്നെ തലങ്ങും വിലങ്ങും പെടയാണ് !!!

ഏറെക്കുറെ ഇതേ ടെക്‌നിക്ക് തന്നെയാണ് ഏതെങ്കിലും ഒരു താരത്തിനെ അഭിമുഖീകരിക്കാൻ കിട്ടിയാൽ ഒട്ടുമിക്ക അവതാരകരും പയറ്റുന്നത് ,,ഇമ്മടെ ജോണി സർ അത് ഇത്തിരി കൂടുതലും പയറ്റാറുണ്ട്

ജോണിസാറിന്റെ വക ഒരു പൂഴിക്കടകൻ ആരോഗ്യമാസിക സാനം അങ്ങട്ട് വീശി ,,

ചെമ്പൻ ഒരു മഴുവെടുത്ത് തിരിച്ചും വീശി !!!

ചോര പുറത്തേക്ക് വരുത്താതെ ഓപ്പറേഷൻ ചെയ്യുന്ന ഈ പരിപാടിയെ ഒരു സെലിബ്രിറ്റി കൂർമ്മബുദ്ദിയൊടെ നോക്കിക്കണ്ടേ മതിയാകൂ ,,എങ്ങാനും ഗുളികൻ നാവൊന്നു വെട്ടിച്ചാൽ തീർന്നു !!!

എന്താന്നറിയില്ല ,,പണ്ട് സ്കൂളില് പഠിക്കുന്ന സമയത്ത് ചെവി തിരുമ്പി പൊന്നാക്കുന്ന കണക്ക് മാഷിന്റെ പിരിയഡ്നെ ഭയത്തോടെ വരവേറ്റിരുന്ന കുട്ടിയുടെ ഭയമാണ് ഇപ്പൊ ഇമ്മക്ക് !!!

പെട്ടെന്നൊരു ദിവസം ഒരു സിനിമാക്കാരൻ ആയാൽ !!!

അത്യാവശ്യം പോപ്പുലർ ആയാൽ എന്തായാലും നാലാള് ഇമ്മളെ ഇന്റർവ്യൂ ചെയ്യാൻ വരും !!!

കൂട്ടത്തിൽ ചിലപ്പോൾ ജോണിസാറും ഉണ്ടായേക്കാം !!!

എഴുതി വച്ച സ്ക്രിപ്റ്റ് സിനിമയാകുന്നതിനേക്കാൾ ടെൻഷനാണ് ജോണി സാറിന്റെ ചാട്ടുളി സാധനങ്ങൾ എങ്ങനെ നേരിടും എന്നാലോചിക്കുമ്പോൾ !!!!

എല്ലാംകൂടി ആലോചിക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയാണ് കൂട്ടക്കാരെ ,,,

എങ്ങനെ ഒരു അഭിമുഖത്തിൽ നന്നായി സംസാരിക്കാൻ പറ്റും എന്നുള്ള വല്ല വീഡിയോ വല്ലതുമുണ്ടെങ്കിൽ ഗ്രൂപ്പിലെ സിംഹങ്ങൾ തന്ന് സഹായിക്കുമെന്ന് കരുതുന്നു !!

എന്ന് ക്ഷിപ്രകോപി പാരമ്പര്യത്തിൽ പെട്ട ദേഷ്യം വന്നാൽ ഞെരമ്പ് കേറി ഉച്ചിമണ്ടയിൽ എത്തുന്ന ഒരു “രക്ഷകൻ” “നാഗാർജ്ജുന “

Thozhuthuparambil Ratheesh Trivis

Trending

To Top
error: Content is protected !!