ARTICLES

“സീമ ജയനെ പറ്റി പറഞ്ഞത് ഞങ്ങൾ ഒരുപാട് ഇഴുകി ചേർന്നഭിനയിച്ചിട്ടും ഇത്രയും കരുതലുള്ള മാന്യനായ മനുഷ്യൻ വേറേയില്ലാ എന്നാണ് !!”

ജീവിച്ചിരുന്നെങ്കിൽ 81 വയസ്സു കണ്ടേനെ. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് വിളിക്കാൻ പോന്ന എല്ലാ അഴകളവുകളോടെയും പ്രായാധിക്യം ബാധിക്കാത്ത ഉറച്ച പേശികളോടെയും

ഡോൾബി സറൗണ്ടിൽ മനുഷ്യനിവിടെ ലൈംലൈറ്റിൽ ഉണ്ടാകുമായിരുന്നേനേ. അടിമുടി സാഹസികനായ ആ മനുഷ്യനിൽ നിന്നും അതിൽക്കുറഞ്ഞ് എന്ത് പ്രതീക്ഷിക്കാനാണ്..

അതിഭാവുകത്വവും അതിനാടകീയതയും മുഴച്ചു നിന്നിരുന്ന മലയാള സിനിമയിലേക്കാണ് താരതമ്യേന സ്വാഭാവികമായ അഭിനയശൈലിയും ഒപ്പം അഴകു തികഞ്ഞ ശരീരത്തെ മനോഹരമായി

ഉപയോഗിച്ചുള്ള ചലനങ്ങളും സന്നിവേശിപ്പിച്ച “സ്റ്റൈലൈസ്ഡ് ആക്ടിംഗുമായി”കൃഷ്ണൻ നായർ എന്ന ജയൻ കടന്നു വരുന്നത്..

സത്യനും നസീറും മധുവും സോമനുമൊക്കെ വിരാജിക്കുന്ന മലയാളസിനിമയിലേക്ക് ആകാരസൗഷ്ഠവത്തിന്റെയും പൗരുഷത്തിന്റെയും അവസാനവാക്കായി ജയൻ മാറി.

ചിട്ടയായ ജീവിതവും വ്യായാമവും തൊഴിലിനോടുള്ള ആത്മാർത്ഥതയും സാഹസികമനോഭാവവും ജയന്റെ ഏറ്റവും വലിയ പ്രത്യേകതകളായിരുന്നു..ആ ആത്മാർത്ഥത ഒന്ന് കൊണ്ട് മാത്രമാണ് നാൽപ്പത്തിയൊന്നാം

വയസിൽ പകരക്കാരില്ലാത്ത വിടവു സൃഷ്ടിച്ചു കൊണ്ട് ആ മനുഷ്യൻ യാത്രയാകുന്നത്.”അറിയപ്പെടാത്ത രഹസ്യം” എന്ന ചിത്രത്തിന്റെ സെറ്റിൽ നിൽക്കുമ്പോഴാണ് കോളിളക്കത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ

അഭിനയിക്കാൻ മുഴുവൻ നടീനടന്മാരും ക്രൂവും സജ്ജരായി എന്ന വിവരമറിയുന്നതും എത്രയും വേഗം തിരികെ വരാം എന്ന ഉറപ്പിൽ ജയൻ യാത്രയാകുന്നതും എന്ന് അനുസ്മരിക്കുന്നു സംഘട്ടന

സംവിധായകൻ ത്യാഗരാജൻ. താൻ മൂലം ഒരു പ്രൊഡ്യൂസർക്ക് നഷ്ടം സംഭവിച്ചുകൂടാ എന്ന മനുഷ്യത്വപരമായ നിർബന്ധമായിരുന്നു അന്നാ തിരിച്ചു വരാത്ത യാത്രയ്ക്ക് കാരണമായത്..

ആത്മാർത്ഥതയും സത്യസന്ധതയും മറ്റു സഹപ്രവർത്തകരോടുള്ള മാന്യമായ പെരുമാറ്റവും അദ്ദേഹത്തെ എന്നും വേറിട്ട് നിർത്തിയിരുന്നു. മലയാളത്തിന്റെ മോസ്റ്റ് എലിജിബിൾ

ബാച്ച്ലറായ ജയനെപ്പറ്റി ഒപ്പമഭിനയിച്ച നടിമാർക്കൊന്നും ഒരു തരത്തിലുള്ള കുറ്റവും പറയാനില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം വെളിവാക്കുന്നു.

ഏറ്റവും കൂടുതൽ തവണ ഒരുമിച്ചഭിനയിക്കുകയും ഒരുപാട് ഇ ന്റി മേറ്റ് രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്ത സീമ ജയനെപ്പറ്റി പറയുന്നത് ഇത്രയും മാന്യനായ, കരുതലുള്ള മനുഷ്യൻ വേറെ ഇല്ലായിരുന്നു എന്നാണ്..

ആകാരസൗഷ്ഠവവും അഭിനയമികവും സൗന്ദര്യവും മാത്രമായിരുന്നില്ല ആ മനുഷ്യനിലെ വെളിച്ചം.നടി ലതയുമായുള്ള ബന്ധം ജയന് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നാണ് പറയപ്പെടുന്നത്.

ചെന്നൈയിൽ നിൽക്കാൻ സാധിക്കാത്ത തരത്തിൽ പ്രശ്നങ്ങൾ ഈയൊരു ബന്ധം മൂലം ജയന് ഉണ്ടായിരുന്നത്രേ, കാരണം ശത്രുപക്ഷത്തുണ്ടായിരുന്നത് സാക്ഷാൽ എംജിആർ ആയിരുന്നു.

പക്ഷേ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ലതയെ കൈവിടാനോ ആ ബന്ധത്തിൽ നിന്ന് പിന്മാറാനോ ജയൻ തയ്യാറായിരുന്നില്ല, ലതയ്ക്ക് കൊടുത്ത വാക്കിൽ നിന്ന് പിന്മാറാൻ ഒരുക്കമായിരുന്നില്ല ജയൻ എന്ന് പറയുന്നു അടുപ്പമുള്ളവർ.

എത്രമാത്രം ക്വാളിറ്റിയും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള മനുഷ്യനായിരുന്നു മലയാളത്തിന്റെ “സൂപ്പർ സ്റ്റാർ” എന്ന് വെളിവാക്കുന്നതാണ് ഈ കാര്യങ്ങളൊക്കെ..

വെറും ആറ് വർഷത്തിനുള്ളിൽ നൂറിലധികം സിനിമകളിലഭിനയിച്ച ജയൻ മലയാളിക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു…

ജയന്റെ മ ര ണവാർത്ത എഴുതിക്കാണിച്ച തീയേറ്ററിൽ നിന്നും ജനം വാവിട്ടു കരഞ്ഞു കൊണ്ട് പുറത്തേക്കോടിയെന്നാണ് വാർത്തകൾ.. ഇന്നും ജയൻ എന്ന പേര് മലയാളിക്ക് രോമാഞ്ചമാണ്…

ശിക്കാർ എന്ന മോഹൻലാൽ സിനിമയിൽ ജയന്റെ കട്ടൗട്ട് കാണിക്കുന്ന സീനിൽ തീയേറ്ററിൽ ഉയർന്നു കേട്ട കയ്യടികളൊക്കെയും നമ്മളോട് വിളിച്ചു പറയുന്നതും അത് തന്നെയാണ്..

പകരക്കാരായി വന്നവരൊക്കെ പകരമാവില്ല എന്ന തിരിച്ചറിവിൽ മലയാളി വീണ്ടും വീണ്ടുമുറച്ച് വിശ്വസിക്കുന്നത് മലയാള സിനിമ ഉള്ളിടത്തോളം ജയന് മരണമില്ല എന്ന് തന്നെയാണ്..

ഓർമ്മകളിൽ അയാൾ ഓടുന്ന ബൈക്കിലേക്ക് ചാടിക്കയറുകയും, ഹെലികോപ്റ്റിൽ തൂങ്ങിയാടിയും, ആനയുടെ കൊമ്പുകളിൽ പിടിച്ചു വലിക്കുകയും, ട്രെയിനിൽ പിടിച്ചു തൂങ്ങിക്കിടക്കുകയും, അസാമാന്യ മെയ് വഴക്കത്തോടെ സംഘട്ടനം നടത്തുകയും ചെയ്യും..

ചുവന്ന ബനിയനുമിട്ട് തലയിലെ കെട്ടുമായി മുഴക്കമുള്ള ശബ്ദത്തിൽ വീ ആർ നോട്ട് ബെഗ്ഗേഴ്സ് എന്ന് ഗർജ്ജിക്കും…

കണ്ണും കണ്ണും നോക്കി, പുരികമൊന്നുയർത്തി നാവൊന്നു ചലിപ്പിച്ച് തല കുലുക്കി നിഗൂഢമായി പുഞ്ചിരിക്കും…

അതേ.. ജയന് മരണമില്ല..

Praveen Prabha

Trending

To Top
error: Content is protected !!