ARTICLES

“ജഗതിയോടും ലാലിനോടും എതിരിടാൻ, കല്പനയോളം അതെല്ലാം ചെയ്യാൻ പോന്ന നടി ഈ ഭൂമിമലയാളത്തിൽ തന്നെ വേറേ ഉണ്ടോന്ന് സംശയമാണ്…!!”

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അർഹിച്ച അംഗീകാരം ലഭിക്കാത്ത നടി ആരാണെന്ന ചോദ്യത്തിന് ഉത്തരം കൽപ്പന എന്നായിരിക്കണം.

മികച്ച നടിമാരെ കുറിച്ച് പറയുമ്പോൾ അതിൽ മഞ്ജുവാര്യരും ഉർവശിയും ശോഭനയും KPAC ലളിതയും എല്ലാം പരാമർശിക്കപ്പെടുന്നു.

ഇവർക്കൊപ്പമോ ചിലപ്പോഴൊക്കെ ഇവരെക്കാളോ അഭിനയമികവ് പുറത്തെടുത്ത കൽപ്പന അംഗീകരിക്കപ്പെടുന്നില്ല എന്നത് പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്…

മറ്റാർക്കും ഒരിക്കലും ഒരു യു ഡി സി ആയി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല…

“പാവത്തുങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ” എന്ന കൽപ്പന പറയുമ്പോൾ ചിരിക്കാൻ കഴിയാത്ത മലയാളികൾ ഉണ്ടാവില്ല…

കൗതുക വാർത്തകളിലെ കമലു ബാല സുബ്രഹ്മണ്യത്തിന് എഴുതുന്ന പ്രേമലേഖനം നിങ്ങൾ കണ്ടിട്ടില്ല…

എത്ര നിഷ്കളങ്കമാണത്…

ജഗതി ശ്രീകുമാർ എന്ന നടൻറെ ഒപ്പത്തിനൊപ്പം കൽപ്പനയോളം ഹാസ്യം ചെയ്യാൻ പറ്റുന്ന നടിമാർ ഈ ഭൂമി മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്.

നന്നായി അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്

എന്നാൽ മോശമായി അഭിനയിക്കുന്ന ഒരു നടിയായി അഭിനയിച്ചു തകർക്കുക എന്നത് കൽപ്പണയോളം ചെയ്ത വേറൊരു വ്യക്തി ഉണ്ടാവില്ല…

താത കണ്വൻ തപോഭൂവിൽ നിന്നും മടങ്ങിയെത്തിയില്ലെ ശകുന്തളേ എന്ന് ദുഷ്യന്തൻ ആയ മോഹൻലാലിൻറെ ചോദ്യത്തിന് കണ്ണുകൾ ചിമ്മി

എൻറെ നാഥാ എന്നു പറഞ്ഞു നമ്മളെ ചിരിപ്പിക്കാൻ മറ്റാർക്കാണ് കഴിയുക… അതിലും മികച്ച ഒരു ദുഷ്യന്തനും ശകുന്തളയും സ്വപ്നങ്ങളിൽ മാത്രം…

തൻറെ ജീവിതത്തിലേയും കരിയറിലേയും അവസാനഘട്ടത്തിലാണ് കൽപ്പന ഏറ്റവും മികച്ച കഥാപാത്രങ്ങളിലേക്ക് കടന്നത്…

ചാർലിയിലെ മേരിയും, ഡോൾഫിൻസിലെ കൊച്ചുവാവയും, സ്പിരിറ്റിലെ പങ്കജവുമെല്ലാം തമ്മിൽ തമ്മിൽ മത്സരിക്കുകയായിരുന്നു…

സ്ക്രീനിന് അകത്തും പുറത്തും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി വിളിച്ചു പറയുന്ന തന്റേടിയായ ‘നായിക’…

Vishnu V Gopinathan

Trending

To Top
error: Content is protected !!