ARTICLES

“ഒരു പെണ്ണിനെപ്പറ്റിയുള്ള നമ്മുടെ സമൂഹത്തിലെ പഴഞ്ചൻ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് അപർണ്ണയുടെ ബൊമ്മി.!!” കുറിപ്പ് വൈറൽ ആകുന്നു

ഒരു പെണ്ണിനെപ്പറ്റി നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പഴഞ്ചൻ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ബൊമ്മി.

പെണ്ണുകാണൽ എന്ന നാട്ടുനടപ്പ് കാറ്റിൽ പറത്തിക്കൊണ്ട് സകുടുംബം മാരനെ കാണാൻ പോയവൾ

എന്റെ മകളെ കല്യാണം കഴിക്കാൻ ചെക്കന്മാർ ക്യൂ നിൽക്കുകയാണ് എന്ന അച്ഛന്റെ വീമ്പ് പറച്ചിലിനെ, തന്നെ 20 ആണുങ്ങൾ reject ചെയ്തു കഴിഞ്ഞു എന്ന തുറന്ന് പറച്ചിലിലൂടെ കയ്യോടെ പിഴുതെറിഞ്ഞവൾ

കാര്യഗൗരവത്തോടെയുള്ള മറുപടിയിലൂടെ പാവപ്പെട്ടവർക്ക് എന്തിനാണ് airline സംവിധാനം എന്ന തന്റെ അച്ഛന്റെ ചോദ്യത്തിലെ അറിവില്ലായ്മയെ/അനൗചിത്യത്തെ ചൂണ്ടിക്കാട്ടിയവൾ

ആഹാരം വെച്ചു വിളമ്പിയും ഭർതൃ ശുശ്രൂഷ ചെയ്തും മാത്രം ജീവിയ്ക്കില്ലെന്നും സ്വന്തം ബേക്കറി നടത്തി ജീവിയ്കാനാണ് ഇഷ്ടമെന്നും, സാമ്പത്തിക സ്വാശ്രയത്വം വേണം എന്നും എല്ലാവരുടെയും മുന്നിൽ വെച്ച് വിളിച്ചു പറഞ്ഞവൾ

മാരനെയും മാരന്റെ സ്വപ്നത്തെയും മനസിലാക്കിയവൾ, ഓരോ തിരിച്ചടികളിലും അയാൾക്ക്‌ താങ്ങും തണലുമായവൾ, ഒടുവിൽ ഏറെ മുറിവേറ്റ ഒരവസ്ഥയിൽ ഒരു സ്വപ്നത്തിനു

പിറകെ നടന്നു എല്ലാം നശിപ്പിച്ച തന്നോട് ദേഷ്യം ഉണ്ടോ എന്ന മാരന്റെ ചോദ്യത്തിന് നീ നിന്റെ ഈ സ്വപ്നം ഉപേക്ഷിച്ചാലാണ് ഞാൻ നിനക്ക് ഭക്ഷണത്തിൽ വിഷം കലർത്തി തരിക എന്ന മറുപടി നല്കിയവൾ

തന്നോട് പണം ചോദിക്കാൻ അനാവശ്യ formality കാണിച്ച മാരനോട് ഭർത്താവ് ഭാര്യയോട് സഹായം ചോദിക്കുന്നത് ഒരു കുറച്ചിലല്ല എന്ന് പറഞ്ഞവൾ

നമുക്കിടയിൽ ‘എന്റെ’, ‘നിന്റെ’ എന്ന വേർതിരിവ് ഇല്ലെന്നും പണവും ബിസിനസ്സും സന്തോഷവും സങ്കടവും എല്ലാം ‘നമ്മുടെ ‘ ആണെന്നും പറഞ്ഞുറപ്പിക്കുന്ന ബൊമ്മി

വിവാഹം എന്നത് പങ്കുവെക്കൽ ആണു, സന്തോഷവും സങ്കടവും സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും ഒക്കെ പങ്കുവെയ്ക്കപ്പെടുകയാണ് എന്ന് പറയാതെ പറയുന്ന ബൊമ്മി

ഇഷ്ടപ്പെട്ട പങ്കാളിയെ സ്വയം തിരഞ്ഞെടുത്ത പെണ്ണ്, സാമ്പത്തിക സ്വാശ്രയത്തിൽ വിശ്വസിക്കുന്ന പെണ്ണ്, സ്വന്തമായി സ്വപ്നങ്ങളുള്ള, വിശാലമായ

കാഴ്ചപ്പാടും വ്യക്തമായ അഭിപ്രായങ്ങളും ഉള്ള പെണ്ണ്,സ്വന്തം അഭിപ്രായം തുറന്നു പറയാൻ ചങ്കൂറ്റമുള്ള പെണ്ണ്..

ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലക്ക് കല്പിക്കപ്പെട്ട്, സമൂഹം നൽകുന്ന അച്ചടക്ക സർട്ടിഫിക്കറ്റുമായി കാലം കഴിക്കുന്നവളല്ല ബൊമ്മി.. അവൾ ഇന്നിന്റെ പെണ്ണാണ്.. നാളെയുടെയും ,

Bommi Soorarai Pottru (2020) Director : Sudha Kongara Prasad

Vineetha Pushpakaran

Trending

To Top
error: Content is protected !!