ARTICLES

“ഒരിക്കലും ശബ്ദിച്ചിട്ടില്ലാത്ത ആ ഉപകരണം മോഹൻലാലിന് വേണ്ടി മാത്രമാവണം ശബ്‌ദിച്ചിരുന്നതും..!” കുറിപ്പ്…!!

മിസ്റ്ററി എന്ന വാക്കിനു അർഥങ്ങൾ പലതാണ്, വശ്യമായ സൗന്ദര്യമാണ്… ത്രില്ലെർ എന്ന വാലില്ലാതെയും അത് അനുഭവിപ്പിക്കാനാകും…

എപ്പോഴും മഞ്ഞ് പെയ്തു തീരാത്ത, ദീപമോളുടെയും അലീനയുടെയും വീടിനെയും അവരുടെ കഥയേയും പൊതിഞ്ഞുനിൽക്കുന്ന,

ഒന്ന് മുതൽ പൂജ്യം വരെയിലെ ആ മിസ്റ്ററി.. എന്തൊരു ഭംഗിയാണതിന്… എന്തു പേരിട്ടു വിളിക്കണം എന്നറിയാത്ത അനുഭവമാണ് ഈ സിനിമ.. അസാധ്യമായ, റീക്രീയേറ്റ് ചെയ്യാൻ കഴിയാത്ത മാസ്റ്റർപീസ്..

ഭർത്താവ് മരിച്ചാൽ വെള്ളസാരിയുടെ പകിട്ടില്ലായ്മയിലേക്കും, മാഞ്ഞ സിന്ദൂരതടത്തിലെ ഭസ്മത്തിലേക്കും പെണ്ണിനെ പ്രതിഷ്ടിച്ചിരുന്ന കാലത്തായിരുന്നു രഘുനാഥ് പലേരി അലീനയിലൂടെ അവളുടെ പ്രണയം പറഞ്ഞത്..

ടെലിഫോണിന്റെ മറുതലയ്ക്കൽ കേട്ട ആ ശബ്ദത്തിൽ അവളും ദീപമോളും കണ്ടെത്തിയത് പ്രതീക്ഷ ആയിരുന്നു..

ഒരിക്കലും ശബ്ധിച്ചിട്ടില്ലാത്ത ആ ഉപകരണം അയാൾക്ക് വേണ്ടി മാത്രമാവണം ശബ്‌ദിച്ചിരുന്നതും..

ദീപ അങ്കിളിൽ കണ്ടത് ഒരു പകരക്കാരനെ ആയിരിക്കണം.. അച്ഛൻ എന്നതിലുപരി ഒരു സുഹൃത്തിനെ..

പേരന്റ്സ് മീറ്റിംഗിനിടയിൽ കൈ ചേർത്തുപിടിക്കാൻ ഒരാളെ, എടുത്തുയർത്തി ആകാശം കാട്ടാൻ ഒരാളെ…. അലീന ഒരു കൂട്ടിനേയും, താങ്ങിനെയും…

ഒടുക്കം അയാൾ നൊമ്പരം ബാക്കിയാക്കി നടന്നകലുമ്പോഴും പ്രതീക്ഷയുടെ പ്രാവുകൾ ചിറകടിക്കുന്നുണ്ട് ഉള്ളിന്റെയുള്ളിൽ..

ഫാന്റസിയുടെയും ഇമോഷണന്റെയും അത്രയും സുന്ദരമായ കൂടിച്ചേരൽ.. ഓരോ ഷോട്ടും സ്ക്രീൻ ഷോട്ട് എടുത്ത് വകാവുന്നത്ര സൗന്ദര്യം..

തളം കെട്ടികിടക്കുന്ന വിഷാദ ഭാവം.. ശബ്ദം മാത്രമാവുന്ന നായകൻ.. അയാളുടെ ഒരേ ഒരു രംഗം… സ്വപ്നം എന്നപോലൊരു സിനിമ..

നെഞ്ചിലേക്ക് എടുത്തുവയ്ക്കാൻ.. ഇടയ്ക്കിടെ എടുത്ത് പൊടിതട്ടി പുതുക്കാൻ.. ചിലപ്പോ കണ്ണൊന്നു നിറയ്ക്കാൻ… നെഞ്ച് വിങ്ങാൻ….

മടുപ്പില്ലാതെ അനുഭവിക്കാൻ…. ഒന്ന് മുതൽ പൂജ്യം വരെയുള്ള ടെലിഫോൺ കട്ടകളിലെവിടെയോ എഴുതിച്ചേർക്കപ്പെട്ട മൂന്ന് മനുഷ്യരുടെ കഥ..

നിറയെ പൂക്കൾ കൊണ്ടു മൂടിയ കല്ലറയിൽ ജോസൂട്ടി ഇപ്പോഴും വിശ്രമിക്കുന്നുണ്ടാവാം..

ടെലിഫോൺ അങ്കിൾ, അയാൾ തിരിച്ചുവന്നിരിക്കും.. ദീപമോളും അവളുടെ അങ്കിളും അലീനയും ചേർന്ന് ആ വീട് സ്വർഗ്ഗമാക്കി മാറിയിരിക്കാം..

ക്ലാസിക്…

Monu V Sudarsan

Trending

To Top
error: Content is protected !!