ARTICLES

“ബീവിയെ കാണാൻ ആ നാട്ടുകാർക്ക് ഉള്ളതിനേക്കാൾ മോഹം ഈ സിനിമ കാണുന്ന ഓരോരുത്തർക്കും ഉണ്ടായി”!!!

ബീവി:ഞാൻ പറഞത് നിങള് കേട്ടില്ലേ.?

ഹാജിയാര്:പുറത്ത് പോകുന്ന കാര്യം ഒഴിച്ച് ഇജ്ജ് എന്ത് വേണേ പറഞോ ഞമ്മള് കേൾക്കാം.

ബീവി:ഞമ്മക്ക് രണ്ട് പേർക്കുംകൂടി എന്റെ എളാപ്പാന്റെ വീട് വരെ ഒന്നുപൊയ്ക്കൂടെ.അവിടെ നേർച്ചയില്ലേ.

പിന്നാമ്പുറത്തെ കുന്നിന്റെ മുകളിൽ പോയി ഇരുന്നാൽ എന്തു ഭംഗിയാ.മഴ പെയ്യുന്നതിന്റെ മുമ്പാണെങ്കിൽ രണ്ടു മഴവില്ലും കാണാം.

ഹാജിയാര്: കൊന്നുകളയും ഞാൻ.അനക്ക് ഇവിടെ എന്താണൊരു കുറവ് . അന്നെ ഞമ്മള് നല്ലോണം നോക്കണില്ലേ,തിന്നാൻ തരണില്ലേ.

ഈ കാണുന്നതൊക്കെ അനക്ക് ഉള്ളതല്ലേ. പിന്നെ ഒന്നിച്ചു കയ്യും പിടിച്ചു പോകാനും മറ്റും ഞമ്മളന്തേ പ്രേമിക്കാണോ. അന്നെ കെട്ട്ണേന്റെ മുന്നെ രണ്ടണ്ണത്തിനെ ഞമ്മള് കെട്ടി.ഉത്സവത്തിന് കൊണ്ടുപോയി,

നേർച്ചക്ക് കൊണ്ടുപോയി,സിനിമക്ക് കൊണ്ടുപോയി.ഒടുവിൽ എന്തുണ്ടായി രണ്ട് പേരും രണ്ട് നായിന്റ മക്കളെ കൂടെ ഞമ്മള് അറിയാതെ ഒളിച്ചോടിപ്പോയി.

ബീവി: ഇങക്ക് ഞമ്മളെ വിശ്വാസമില്ലേ.?

ഹാജിയാര്: അള്ളോ ന്റെ പുന്നാര മുത്തേ അന്നെ ഞമ്മക്ക് ആയിരം വെട്ടം വിശ്വാസമാണ് എന്നാലും ഒരു പേടി.

അതുകൊണ്ട് അന്നെ ഞമ്മള് എവിടെയും കൊണ്ടുപോകില്ല. ഈ നാട്ടിലുള്ള ഒരു ഹമുക്കും അന്നെ കാണാൻ ഞമ്മള് സമ്മദിക്കില്ല.

പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ ഹാജിയാരുടെ ബീവിയെ കാണാൻ ആ നാട്ടുകാർക്ക് ഉള്ളതിനേക്കാൾ മോഹം ഈ സിനിമ കാണുന്ന ഓരോരുത്തർക്കും ഉണ്ടായി എന്നുള്ളതാണ് ഈ സിനിമയുടെ മാറ്റ് കുട്ടുന്നത്.

ക്ലൈമാക്സിൽ കഥാഗെതിയെ നിയന്ത്രിക്കുന്ന അതിഗംഭീര ഗസ്റ്റ് റോൾ. മലയാളത്തിൽ വന്ന് പോയ കുറേയധികം ഗസ്റ്റ് റോളുകളിൽ കൽമയി താത്ത എന്ന പാർവതിയുടെ ഈ ഗസ്റ്റ് റോളിന്റെ തട്ട് താഴ്ന്നു തന്നയിരിക്കും.

അവിസ്മരണീയമാക്കിയ ഗസ്റ്റ് റോളുകളെ കുറിച്ച് ഒരുപാട് പോസ്റ്റ് കണ്ടിട്ടുണ്ട്. എവിടെയും ഹാജിയാരുടെ ബീവിയുടെ റോൾ ചെയ്തു ഗംഭീരമാക്കിയ പാർവതി യുടെ ഈ കഥാപാത്രത്തെ പറഞ്ഞു കേട്ടിട്ടില്ല.

മലയാളത്തിൽ വന്ന് പോയ ഗസ്റ്റ് റോളുകളിൽ എന്റെ ഏറ്റവും ഫേവറേറ്റ് ആണ് കൽമയി താത്തയുടെ ആ അതിഗംഭീര എൻട്രി.

Jamshad Kp

Trending

To Top
error: Content is protected !!