ARTICLES

“പേളി പെറ്റോ..!! കുഞ്ഞ് അനങ്ങിയോ..!!” ഫേസ്‌ബുക്ക് പോസ്റ്റുമായി പേളിമാണി !!!

ഞാൻ പങ്കിടുന്ന ചിത്രങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ ചാനലുകളും എന്റെ ഗർഭാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നു … നന്ദി …

എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന എന്റെ മൂവി ‘ലുഡോ’ പ്രൊമോട്ട് ചെയ്യാമോ? ഇത് എന്റെ ബോളിവുഡ് അരങ്ങേറ്റമാണ് …

മാത്രമല്ല ഇത് പ്രോത്സാഹിപ്പിക്കുന്നതിന് ഒരേ ഉത്സാഹം കാണിക്കാൻ കഴിയുമെങ്കിൽ അത് ഒരു വലിയ സഹായമായിരിക്കും.

നിരവധി കമന്റുകൾ ആണ് ഈ പോസ്റ്റിനു താഴെ വരുന്നത്.

“എത്ര മാസമായി, പേർലീ പെറ്റൊ എന്ന ചോദ്യത്തിന് കുറച്ചു സമാധാനകുറവാകം എന്നാണ് പേർലീ മറുപടി കൊടുത്തത്.”

ന്യൂസ് നോക്കിയില്ല എന്തായി കുഞ്ഞ് അനങ്ങിയോ എന്ന ചോദ്യത്തിന് ഞാനും ന്യൂസ് നോക്കിയില്ല എന്നാണ് പേർലീ മറുപടി കൊടുത്ത്.

പേളി ശ്രീനിഷ് പ്രണയവും വിവാഹവും എല്ലാം പ്രേക്ഷകർ ഏറെ ആഘോഷമാക്കിയതാണ്.

കുഞ്ഞുവാവയുടെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പേളി- ശ്രീനിഷ് കുടുംബം.

ആ കുടുംബം മാത്രമല്ല, ഇരുവരുടെയും ആരാധകരും ജൂനിയർ പേളിഷിന്റെ വരവിനായുള്ള കാത്തിരിപ്പിൽ ആണ്.

താൻ അമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ചതിനു പിന്നാലെ, വാവയുടെ വിശേഷങ്ങൾ എല്ലാം തന്നെ പേളി ആരാധകർക്കായി പങ്കിടാറുണ്ട്.

പേളിയുടെ വിശേഷങ്ങൾക്ക് ആരാധകർ മാത്രമല്ല നിരവധി താരങ്ങളും ആശംസയുമായും എത്താറുണ്ട്

പേളി മാത്രമല്ല വിശേഷങ്ങൾ പങ്ക് വയ്ക്കുന്നവരിൽ ശ്രീനിയും മുൻപിൽ തന്നെയാണ്. ആരാധകരുമായി സംവദിക്കാനും ശ്രീനി മടി ഒന്നും കാണിക്കാറില്ല. ഇപ്പോൾ ആരാധകരുമായി

സംവദിക്കുന്നതിടയിൽ ആണ് തനിക്ക് ലഭിച്ച ചോദ്യങ്ങൾക്ക് ഉള്ള മറുപടിയുമായി ശ്രീനി എത്തിയിരിക്കുന്നത്.

നിരവധി ചോദ്യങ്ങൾ ആണ് ശ്രീനിയോട് ആരാധകർ ചോദിക്കുന്നത്. പ്രത്യേകിച്ചും പേളിയെ സംബന്ധിക്കുന്ന കാര്യങ്ങൾ ആണ് ചോദ്യങ്ങളിൽ അധികവും.

പേളിക്ക് ഇപ്പോൾ എത്ര മാസമായി, ഏറ്റവും നല്ല ഗുണം എന്താണ് പേളിയുടേത്, തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകർ ശ്രീനിയോട് ചോദിക്കുന്നത്.

നിരവധി ചോദ്യങ്ങൾ ആണ് തന്റെ പൊണ്ടാട്ടിയെക്കുറിച്ചു ലഭിക്കുന്നത്.അവൾക്ക് അഞ്ചാം മാസം ആയി.

ഇപ്പോൾ സുഖമായും സന്തോഷമായും ഇരിക്കുന്നു. അവളിൽ ഏറ്റവും നല്ല ഗുണം എന്താണ് എന്ന് ചോദിച്ചാൽ,

അവൾ ആരെയും പറ്റി മോശം പറയാറില്ല. ഞാൻ എന്തെങ്കിലും പരദൂഷണം പറഞ്ഞാൽ തന്നെ അവൾ എന്നെ വഴക്ക് പറയും. ശ്രീനിയുടെ സ്വഭാവം മാറിയല്ലോ എന്നൊക്കെ ചോദിക്കും”

“ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയാണ് സുഹൃത്തുക്കൾക്കായി അവൾ നില്കുന്നത്. അതൊക്കെ അവളിൽ ഉള്ള നല്ല ഗുണങ്ങൾ”, ആണെന്നും ശ്രീനിഷ് വ്യക്തമാക്കി.

Trending

To Top
error: Content is protected !!