മണിച്ചിത്രത്താഴ് ഇതിനൊരു ക്ലാസിക് ഉദാഹരണമാണ്.. ക്ളൈമാക്സ് രംഗം ഷൂട്ട് ചെയ്തത് മൂന്ന് സ്ഥലങ്ങളിലായി!


സിനിമയിലെ പല രംഗങ്ങളും ആരാധകർ വളരെ അധികം സൂക്ഷ്മമായി തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്ന സിനിമ കുറിപ്പുകൾ. ചെറിയ ചെറിയ അബദ്ധങ്ങൾ മുതൽ വലിയ വലിയ ബ്രില്ലിയൻസുകൾ വരെ ആരാധകർ കണ്ടുപിടിച്ചു പങ്കുവെക്കാറുണ്ട്. അത്തരത്തിൽ എം ത്രീ ഡി ബി എന്ന ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ചർച്ചയായയി കൊണ്ടിയിരിക്കുന്നത് .


സിനിമയിൽ പശ്ചാത്തലം ഒരു സ്ഥലം ആണെങ്കിൽ ഷൂട്ട് ചെയ്തത് മറ്റൊരു സ്ഥലത്തായിരിക്കും എന്നത് പലർക്കും അറിയാവുന്ന ഒന്നാണ്. എന്നാൽ സിനിമയിൽ അത് പ്രതിഫലിക്കാതിരിക്കാൻ സിനിമയുടെ സംവിധായകൻ പല വിധേനെയും ശ്രമിക്കാറുണ്ട്. പക്ഷെ എന്നിട്ടും വിട്ടുപോയ ഇത്തരം രംഗങ്ങൾ ആരാധകർ ശ്രദ്ധിച്ചിരുന്നു. അത്തരം കുറച്ചു രംഗങ്ങളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിയിരിക്കുന്നത്. ആദ്യമേ തന്നെ മാലിക് എന്ന ഫഹദ് ചിത്രമാണ് ചർച്ചയിൽ തുടങ്ങിയത്. സിനിമയിൽ ലൊക്കേഷൻ ഭീമാപള്ളി, തിരുവനന്തപുരത്ത് ആണെങ്കിൽ ഷൂട്ട് ചെയ്തത് എറണാകുളം ആയിരുന്നു.


ഏകലവ്യൻ എന്ന സിനിമയുടെ കഥ നടക്കുന്നത് തിരുവനതപുരം ആണെങ്കിലും ഷൂട്ട് നടത്തിയത് കോഴിക്കോട് വെച്ചിട്ടായിരുന്നു. ചില സിനിമകളിൽ സംവിധായകർ ഇത്തരം രംഗങ്ങൾ ആരാധകർക്ക് മനസിലാവാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട് എങ്കിലും ചിലപ്പോളൊക്കെ പരാജയപെട്ടുപോകാറുമുണ്ട് . അങ്ങനെ ആരാധകർ കണ്ടെത്തിയ ചില രംഗങ്ങൾ ആണ് ചുവടെ. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ നാഗവല്ലിയുടെ പാട്ടുകേട്ടുകൊണ്ടു സണ്ണി പോകുന്നത് 700 കിലോമീറ്റർ അപ്പുറമുള്ള ചെന്നൈ വാസൻ ഹൗസിൽ ആണ്. അവിടുന്ന് താഴേക്കിറങ്ങി വരുന്നത് 700 കിലോമീറ്റർ ഇപ്പറമുള്ള തിപ്പണിതുറ പാലസിലും എന്നിട് താഴെ എത്തുമ്പോൾ 200 കിലോമീറ്റർ അപ്പുറമുള്ള പത്മനാപുരത്തും.


ചതുരംഗം എന്ന സിനിമയാണ് അടുത്തത്. അതിൽ കഥ നടക്കുന്നത് കോട്ടയം ആണെകിലും ഷൂട്ട് ചെയ്തത് തിരുവന്തപുരത്തായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് എന്ന് പറഞ്ഞു കാണിക്കുന്നത് തിരുവന്തപുരത്തെ സർവോദയ വിദ്യാലയവും പിന്നെ ഗസ്റ് ഹൗസായി കാണിക്കുന്നത് പദ്മവിലാസം റോഡിലുള്ള കോട്ടരുമൊക്കെയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. മനു അങ്കിൾ എന്ന സിനിമ നോക്കിയാലോ. ക്ളൈമാക്സ് തുടങ്ങുന്നത് തിരുവനന്തപുരത്തും തീരുന്നത് കൊല്ലത്തുമാണ്.