വില്ലനായാണ് ബാബു ആന്റണി മലയാള സിനിമയിൽ അധികവും എത്തിയത് എങ്കിലും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ചെയ്തത് എല്ലാം തന്നെ മനോഹരമായ വേഷങ്ങൾ ആയിരുന്നു. മലയാള സിനിമയിലെ സ്ഥിരം വില്ലൻ നടന്മാരിൽ നിന്നെല്ലാം ലുക്ക് കൊണ്ടും അഭിനയം കൊണ്ടും വ്യത്യസ്തനായിരുന്നു ബാബു ആന്റണി. താരത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാനും കാരണം അതാണ്. എന്നാൽ കുറച്ച് നാളുകൾ സിനിമയിൽ സജീവമായി നിന്ന താരം പിന്നീട് മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
അമേരിക്കയിൽ സ്ഥിര താമസമാക്കി ബാബു ആന്റണി എങ്കിലും ഇന്നും പ്രേഷകരുടെ മനസ്സിൽ താരത്തിന് സ്ഥാനം ഉണ്ട്. അടുത്തിടെ ആണ് താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയത്. ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ അതിഥിയായി പൊളി ഫിറോസ് എത്തിയ എപ്പിസോഡിൽ താനും ബാബു ആന്റണിയും തമ്മിലുള്ള ഒരു പ്രശ്നത്തെ കുറിച്ച് പറയുകയാണ് പൊളി ഫിറോസ്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ അന്ന് ഡേ ഞ്ചർ ബോയ്സ് ചെയ്യുന്ന സമയത്ത് ബാബു ആന്റണി എന്തോ പരുപാടിയിൽ പങ്കെടുക്കാൻ വേണ്ടി അവിടെ എത്തിയിരുന്നു.
എന്നാൽ താരങ്ങളെ പ്രാങ്ക് ചെയ്യുക എന്നതായിരുന്നല്ലോ ഞങ്ങളുടെ പരുപാടി. അത് കൊണ്ട് തന്നെ ബാബു ആന്റണി ചേട്ടനെയും പ്രാങ്ക് ചെയ്യാൻ തീരുമാനിച്ചു. ഞാൻ ഓരോ ചോദ്യം ചോദിച്ച് പുള്ളിയെ ആദ്യം തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയിരുന്നു. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ആണ് ബാബു ചേട്ടൻ. ഞാൻ ആരാധനയോടെ ആണ് അദ്ദേഹത്തെ കാണുന്നതും. എന്നാൽ ഇത് എന്റെ ജോലിയുടെ ഭാഗം ആയത് കൊണ്ടാണ് ഞാൻ അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചത്. ഇതെന്തുവാ അണ്ണാ മുടി ഒക്കെ ഇങ്ങനെ എന്നൊക്കെ ഞാൻ ചോദിച്ചു, അപ്പോൾ സ്റ്റൈൽ ആണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഓ എന്ത് സ്റ്റൈൽ എന്നൊക്കെ ഉള്ള കുറെ ചോദ്യങ്ങൾ ചോദിച്ചു.
എന്റെ ഈ ചോദ്യങ്ങൾ കൊണ്ടൊക്കെ അദ്ദേഹം ബുദ്ധി മുട്ടി ഇരിക്കുമ്പോൾ ആണ് അടുത്ത എന്റെ പ്രകടനം. എനിക്ക് സ്ട്രോ ക്ക് വരുന്നത് പോലെ ഞാൻ അഭിനയിക്കാൻ തുടങ്ങി. അപ്പോഴേക്കും പുള്ളി എന്നെ താങ്ങി പിടിച്ചു. ഞാൻ ഒറിജിനൽ സ്ട്രോ ക്ക് വരുന്നവരെ പോലെ നാക്ക് ഒക്കെ കടിച്ച് പിടിക്കാൻ തുടങ്ങി. കാരണം പുള്ളി ഒക്കെ ബ്രില്ല്യന്റ് ആയ ആൾ ആണ്. എങ്ങാനും പാളി പോയാലോ എന്ന് ഓർത്ത് ഞാനും തകർത്ത് അഭിനയിച്ചു. പുള്ളി അപ്പോഴേക്കും എന്നെ പൊക്കി എടുത്ത്. നോക്കിയപ്പോൾ ആരും അടുക്കത്തെ നിൽക്കുന്നു. എല്ലാവര്ക്കും അറിയാം പ്രാങ്ക് ആണെന്ന്. അങ്ങനെ പുള്ളി ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ആണ് പ്രാങ്ക് ആണെന്ന് പറയുന്നത്.
പുള്ളി ആദ്യം ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു. എന്നിട്ട് എന്നെ നോക്കി ഇംഗ്ലീഷിൽ എന്തെക്കെയോ തെറി പറഞ്ഞു. പുള്ളി ആകെ ദേക്ഷ്യപ്പെട്ടു നിൽക്കുവാന്. ഞാൻ കുറെ സോറി പറഞ്ഞു. ഇത് പ്രോഗ്രാമിന്റെ ഭാഗമായി ചെയ്തത് ആണെന്നൊക്കെ പറഞ്ഞു. എന്നാൽ പുള്ളിക്ക് അപ്പോൾ എന്നെ അടിക്കണം. എന്നെ അടിച്ചാൽ ഞാനും തിരിച്ച് അടിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ആകെ ബഹളം ആയി എല്ലാവരും കൂടി വന്നു ഞങ്ങളെ പിടിച്ചു മാറ്റുകയായിരുന്നു എന്നും ഫിറോസ് പറഞ്ഞു.