ഫുട് ബോൾ തന്നെ ആണ് ഇന്നത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്ന്

ഇന്നത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് ഫുട് ബോൾ. ഫുട് ബോൾ ലോകകപ്പ് പൊടിപൊടിച്ചാണ് നടന്നു കൊണ്ടിരുന്നത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയവും ഫുട് ബോൾ തന്നെ. ഇപ്പോഴിതാ സിനിമ പ്രേമികളും ഫുട് ബോളിനെ കുറിച്ച് ചർച്ച ചെയ്യുകയാണ്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സഞ്ജയ് ലാൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫുട്ബോൾ ലഹരിയിൽ ആറാടുന്ന ചലച്ചിത്ര പ്രേമികളോട് ഒരു ചോദ്യം മലയാള സിനിമയിൽ ഏറ്റവും ഗംഭീരമായി ഫുട്ബോൾ കളികാണിച്ച രംഗമേത്? ചിത്രമേത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

ഫുട്ബോൾ കളി അല്ല, ബട്ട് ഫുട്ബോൾ ആയി ബന്ധമുള്ള സീൻ കണ്ടു രോമാഞ്ഞിഫിക്കേഷൻ കൊണ്ട് കണ്ണ് നിറഞ്ഞ സീൻ സുഡാനി ഫ്രം നൈജീറിയ ക്ലൈമാക്സ്‌ ടി ഷർട്ട്കൈ മാറുന്ന സീൻ, ദൈവമേ കൈതൊഴാം കെ കുമാറാകണം. സലീം കുമാറിന്റെ കോമഡിയാണെങ്കിലും അതില്‍ കാണിച്ചിരിക്കുന്ന മത്സരം എല്‍ ക്ലാസിക്കോയിലെ മികച്ച ഒരു മാച്ച് ആയിരുന്നു.

മഹാസമുദ്രം, ക്ലായ്മക്‌സിലെ ആ ഗോൾ അത് ലാലേട്ടനെക്കൊണ്ട് മാത്രമേ അടിക്കാൻ പറ്റൂ. പൊളി കളിയായിരുന്നു. മറിഞ്ഞുള്ള ആ അടി എന്റെ മോനെ. ലാലേട്ടൻ ഡാ, മമ്മുട്ടി പടം ഓർമയില്ല പുള്ളി പത്രക്കാരനാണ് മുകേഷ് തൊട്ട് മൂന്നുപേർ എതിരാളികൾ മുണ്ടിന്റെ കുത്തൊക്കെ അഴിച്ചിട്ട് മാന്യതയോടു കൂടി പാസ് ചെയ്ത് മൂന്നുപേരെയും വെട്ടിച്ച് മറഡോണയെ പോലെ ഗോളടിച്ചു കളഞ്ഞു, മഹാസമുദ്രത്തിൽ ലാലേട്ടന്റെ ഒരു ഫുൾ വോളി സിസർ കിക്ക് ഉണ്ട്. പൊന്നോ മെസ്സി പോലും ചെയ്യൂല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment