ജയറാംമും സുരേഷ് ഗോപിയും അടക്കി വാണ സമയം ആയിരുന്നു ആ വർഷം

മൂന്നു സുഹൃത്തുക്കളുടെ കഥ പറഞ്ഞു കൊണ്ട് 1999 ൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ഫ്രണ്ട്സ്. ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ സുഹൃത്തുക്കൾ ആയി എത്തിയത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആയിരുന്നു എങ്കിലും ജയറാമിന് ആയിരുന്നു ചിത്രത്തിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ആ വർഷത്തിലെ മികച്ച വിജയങ്ങളിൽ ഒന്ന് ആയിരുന്നു.

വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രം ടി വി യിൽ വന്നാൽ കാണാത്ത മലയാളികൾ കുറവ് ആണ്. അത്രമേൽ ആവർത്തന വിരസത ഇല്ലാത്ത ചിത്രങ്ങളിൽ ഒന്നാണ് ഇത്. നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ഓരോ തവണ കാണുമ്പോഴും ചിത്രം കൂടുതൽ പുതുമ ഉള്ളതായി തോന്നാറുണ്ട് എന്നത് തന്നെ ആണ് ചിത്രത്തിന്റെ പ്രത്യേകതയും. മീന ആണ് നായികയായി എത്തിയത്. ദിവ്യ ഉണ്ണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫയലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, സുരേഷ് ഗോപിക്ക് നീട്ടിയ ലോട്ടറി അദ്ദേഹം തട്ടി മാറ്റി, പകരം ആ ലോട്ടറി എടുത്ത ജയറാമിന് കിട്ടിയത് ആ വർഷത്തെ ഏറ്റവും പണംവാരി ചിത്രം. പറഞ്ഞു വന്നത് സിദ്ദിഖ് ചിത്രം “ഫ്രണ്ട് സിനെ ” പറ്റിയാണ്.

ആദ്യം സുരേഷ് ഗോപിയെ വെച്ചായിരുന്നു അവർ കഥ പ്ലാൻ ചെയ്തത്, ആ സമയം നായകനിൽ ഇത്ര വായ് നോട്ടം ഇല്ല, നായകനിൽ കൂടുതൽ ഉള്ളത് തല്ലുപിടി ആയിരുന്നു. പക്ഷെ പടത്തിൽ തന്നെക്കാൾ കൂടുതൽ റോൾ മുകേഷിന് ആണെന്ന് ആരോ സുരേഷ് ഗോപിയെ പറഞ്ഞു ധരിപ്പിച്ചു. സുരേഷ് ഗോപി ആ റോൾ വേണ്ടെന്നും വെച്ചു.. ഫ്രണ്ട്സ് ആ വർഷം വല്യ ഹിറ്റായി. മമ്മൂട്ടി ദുർബലനായ 1999, ജയറാംമും സുരേഷ് ഗോപിയും അടക്കി വാണു.

ഉസ്താദ് മോഹൻ ലാലിന് ഒരു ഹിറ്റും നൽകി. വീണ്ടും ഒരു സിദ്ദിക്ക്, സുരേഷ് ഗോപി ചിത്രം അണിയറയിൽ ഉണ്ടെന്ന് കേൾക്കുന്നു. വിജയമാവട്ടെ അത് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. എന്ത് പറഞ്ഞിട്ട് എന്താ സമ്മർ ഇൻ ബത്ലേഹം പടം ഇറങ്ങി 1 ആഴ്‌ച്ച കഴിഞ്ഞപ്പോൾ പിന്നെ പോസ്റ്ററിൽ മൊത്തം മോഹൻലാൽ മയം, സുരേഷ്ഗോപി, ജയറാം ചെറുതായി പോയ്യി. ഇവരുടെ എല്ലാം പ്രകടനം. ലാലേട്ടൻ്റെ ചെറിയ ഗസ്റ്റ് റോൽ കൊണ്ട് നിഷ്പ്രഭമാക്കി.

99 ശരിക്കും ജയറാമിന്റെ വർഷം ആയിരുന്നു. ഫ്രണ്ട്സ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, പട്ടാഭിഷേകം പോലുള്ള വമ്പൻ വിജയങ്ങൾ. പിന്നെ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ശരാശരി ഹിറ്റും, ഉസ്താദ് ഫ്ലോപ്പ് എന്ന് പറയുന്നവരോട്, ആറാം തമ്പുരാനോളം വന്നില്ലെന്നേ ഉള്ളൂ ഉസ്താദും ആ വർഷം വിജയിച്ച പടമാണ്, രഞ്ജിത്ത് സാമ്പത്തികമായി പരാജയം ആണെന്ന് പറഞ്ഞ ഉസ്താദ് പോസ്റ്റുമാൻ ഹിറ്റ്‌ ആക്കിയിട്ടുണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment