കഴിവ് ഉണ്ടായിട്ടും വേണ്ട രീതിയിൽ ശ്രദ്ധിക്കാതെ പോയ നടൻ ആണ് രമേശ് കുമാർ

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം ആണ് കെ ബി ഗണേഷ് കുമാർ. അഭിനയ ജീവിതത്തിനോട് ഒപ്പം തന്നെ രാഷ്ട്രീയ ജീവിതവും മുന്നോട്ട് കൊണ്ട് പോകുന്ന കലാകാരൻ. ഒരു പക്ഷെ രാഷ്ട്രമായ ജീവിതവും കൂടി തിരഞ്ഞെടുത്തത് കൊണ്ട് ആകാം ഒരു സമയത്തിന് ശേഷം ഗണേഷ് സിനിമയിൽ വലിയ രീതിയിൽ സജീവം ആകാതിരുന്നത്. അത് വരെ ഹാസ്യ നടനായും കാരക്ടർ വേഷങ്ങളിലും എല്ലാം താരം സിനിമയിൽ തിളങ്ങി നിന്നിരുന്നു.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിഷാന്ത് നാരായണൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മണിച്ചിത്രത്താഴ് സിനിമയിലെ ദാസപ്പൻ എന്ന കഥാപാത്രമാണ് കെ ബി ഗണേഷ് കുമാറിൻ്റ കരിയർ ബെസ്റ്റ് പെർഫോർമൻസ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

അത് ഇരകൾ സിനിമ കാണാത്തത് കൊണ്ട് പറയുന്നത്, പിന്നെ ആധർവം ആണ് അത് ഒന്ന് കണ്ടു നോക്ക്, മണിച്ചിത്രതാഴിൽ നന്നായി ചെയ്തു അത് കോമഡി കഥാപാത്രം നായകൻ, ഉപനായകൻ, വില്ലൻ, തുടങ്ങിയ വേഷങ്ങളിൽ മോശം അല്ലാത്ത പെർഫോമൻസ് കാഴ്ച വെച്ച മുതൽ ആണ് എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്. പുള്ളി ഉപനായകൻ ആയി വന്ന കുറേ സിനിമകൾ ഇഷ്ടം ആണ്. ലൈക്ക് കമ്മീഷ്ണർ, ഏകാലവ്യൻ , ആറാം തമ്പുരാനിൽ കുറച്ചു നേരം ഉള്ളുവെങ്കിലും ഇഷ്ട്ടപെട്ടു.

ആറാം തമ്പുരാനിൽ ഒന്നോ രണ്ടോ സീൻ മാത്രമേയുള്ളെങ്കിലും തീപ്പൊരി കഥാപാത്രമായിരുന്നു, ഏകലവ്യൻ, മഹാത്മാ, കിംഗ്, കമ്മിഷണർ, തലസ്ഥാനം, രുദ്രാക്ഷം, മാഫിയ. ഷാജി കൈലാസ് ന്റെ സ്ഥിരം ആൾ ആയിരുന്നു, അത്, ഗണേഷ് കുമാർ നായകൻ ആയിട്ടുള്ള, പ്രിയദർശന്റെ ‘ ഒരു മുത്തശ്ശി കഥ ‘ കാണാത്തവർ മാത്രം പറയും, നായകനായാണല്ലോ തുടങ്ങിയതും. അതിനു ശേഷവും ജന്മാന്തരം (തമ്പി കണ്ണന്താനം) പോലെ ഒന്നോ രണ്ടോ പടങ്ങളില്‍ നായകനായി വന്നിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment