എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെ ഉണ്ടെന്ന് കൂട്ടുകാർ പറയുമായിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനു ശേഷം വേറെയും നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. ഒരു മെക്സിക്കൻ അപാരതയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ തേപ്പ് കാരി എന്ന വിളിപ്പേരും താരത്തിന് ലഭിച്ചിരുന്നു. ഗായത്രിയുടെ അഭിമുഖങ്ങൾ ഒക്കെ തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടുന്നവ ആയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഗായത്രി പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.

പലപ്പോഴും വിമർശനങ്ങൾക്ക് ഗായത്രി ഇര ആയിട്ടുണ്ട്. അഭിമുഖങ്ങളിലും മറ്റും ഗായത്രി പറയുന്ന കാര്യങ്ങളെ എടുത്ത് കാട്ടി താരത്തിനെതിരെ വിമർശനവുമായി ആളുകൾ എത്താറുണ്ടായിരുന്നു. എന്നാൽ ഈ വിമർശനങ്ങളെ ഒന്നും തനിക്ക് ഭയം ഇല്ല എന്ന് തന്റെ പ്രവർത്തിയിൽ കൂടി ഗായത്രി തെളിയിച്ചിട്ടുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ താരം അഭിമുഖനാളിൽ പറയുന്ന കാര്യങ്ങൾ കുത്തി പൊക്കി ട്രോളുകൾ ആയി വരാറുണ്ട്. ഒരു പക്ഷെ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടിയിരിക്കുന്ന നദി ഗായത്രി ആണെന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തന്നെ കാണാൻ സണ്ണി ലിയോണിനെ പോലെ ഉണ്ടെന്നു ആളുകൾ പറഞ്ഞിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെ ഉണ്ടെന്ന് എന്റെ ഫ്രണ്ട്സ് പറയാറുണ്ട്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്നാൽ ഭയങ്കര സാമ്യം ഉള്ളതായി തോന്നിയിട്ടില്ല എന്നും ഗായത്രി പറഞ്ഞു.

മിസ് കേരളം മത്സരത്തിൽ പങ്കെടുക്കാൻ പോയ സമയത്ത് അവിടെ വെർച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് ആണ് എന്നെ കാണാൻ സണ്ണി ലിയോണിന്റെ ഛായ ഉണ്ടെന്നു ആദ്യമായി പറയുന്നത്. അത് കഴിഞ്ഞു പിന്നെയും കുറച്ച് പേര് ഇത് പറഞ്ഞു. എനിക്കും ആ സമയത്ത് അങ്ങനെ തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി ഒന്നും തോന്നിയിട്ടില്ല എന്നും ആണ് ഗായത്രീ പറഞ്ഞത്. ഗായത്രിയുടെ ഈ വാക്കുകളും പതിവ് പോലെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Comment