നിരവധി സിനിമകളിൽ വര്ഷങ്ങളോളം താരം തിളങ്ങി നിന്നതാണ്

പഴയകാല നടി ഗീതയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ശ്രീജിത്ത് സജു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയവര്‍ അനവധിയാണ് എന്നും ഇപ്പോഴും അവരില്‍ പലരും സിനിമയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട് എന്നും ബാംഗ്ലൂരില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥയും അങ്ങനെ തന്നെ ആണ് എന്നും അവർ തന്റെ പതിനാറാം വയസ്സിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മാത്രവുമല്ല, ബാംഗ്ലൂരിലാണ് ജനിച്ചതെങ്കിലും തുടക്കം തമിഴ് സിനിമയിലൂടെ ആയിരുന്നുവെന്നും സിനിമയില്‍ നായകനായത് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആണെന്നത് മാത്രമല്ല സിനിമയില്‍ റ്റൈറ്റില്‍ കഥാപാത്രമായിട്ടാണ് ആ ബാംഗ്ലൂര്‍ സുന്ദരി എത്തിയത്. 1978ല്‍ റിലീസ് ചെയ്ത ഭൈരവി ആയിരുന്നു ആ പെൺകുട്ടിയുടെ ആദ്യ സിനിമ എന്നും ആ  പെണ്‍കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഭൈരവി എന്ന് തന്നെ പോസ്റ്റിൽ പറയുന്നു. മാത്രമല്ല, രജനീകാന്ത് കഥാപാത്രത്തിന്റെ സഹോദരി ആയിരുന്നു ഭൈരവി എന്നും സിനിമയില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ഭൈരവിയെ കുറിച്ചായിരുന്നു ആ ചിത്രം.

കൂടാതെ, ആ രജനീകാന്ത് സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ പെണ്‍കുട്ടിയുടെ പേര് ആണ് ഗീത കദംബി എന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ഗീത തന്നെ ആണ് അതെന്നും അന്യഭാഷയില്‍ നിന്ന് എത്തിയ നടിയാണെങ്കിലും കൂടുതല്‍ മലയാള സിനിമകളിലാണ് ഗീത അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളിലും ഗീത നായികയായി തിളങ്ങി.മലയാളിത്ത്വവും ഐശ്വര്യവും ഉള്ള മുഖമായിരുന്നു നടിയ്ക്ക് ഉണ്ടായിരുന്നത്. മലയാളി അല്ല എന്ന് വിശ്വസിക്കുവാനും പ്രയാസമായിരുന്നു. ഭൈരവിയ്ക്ക് ശേഷം വീണ്ടും ഒരു തമിഴ് സിനിമയിലാണ് ഗീത അഭിനയിച്ചത്. രജനീകാന്തും കമല്‍ഹാസനും നായകന്മാരായി എത്തിയ നിനൈത്താലെ ഇനിക്കും ആയിരുന്നു അത്.

മാത്രമല്ല, വളരെ ചെറിയൊരു കഥാപാത്രമായിരുന്നു ആ സിനിമയില്‍ ഗീത അവതരിപ്പിച്ചത്. രജനീകാന്ത് കഥാപാത്രത്തിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു നടിക്ക്. റിസപ്ഷണിസ്റ്റിന്റെ വേഷമായിരുന്നു ഗീത ചെയ്തത്. മോഹന്‍ലാല്‍ സിനിമയില്‍ നായികയായിട്ടാണ് ഗീത മലയാളത്തില്‍ എത്തുന്നത്.എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ പഞ്ചാഗ്നിയായിരുന്നു ആ സിനിമ. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഇന്ദിര ആയിട്ടാണ് ഗീത അഭിനയിച്ചത്.

ഇത് നടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഇന്ദിര. സാഗരങ്ങളേ പാടി ഉണര്‍ത്തിയ എന്ന ഗാനവും മലയാളികള്‍ മറക്കാന്‍ ഇടയില്ല. വീണ്ടും മോഹന്‍ലാലിന്റെ നായികയായിട്ടാണ് ഗീത അഭിനയിച്ചത്. കൂടാതെ, വലിയ വിജയം നേടിയ സുഖമോ ദേവി ആയിരുന്നു ആ സിനിമ. താര എന്ന നായിക കഥാപാത്രത്തെ ഗീത ഗംഭീരമാക്കുകയും ചെയ്തു.മമ്മൂട്ടിയുടെ നായിക ആയിട്ടാണ് നടി പിന്നീട് അഭിനയിച്ചത്. സിനിമ ക്ഷമിച്ചു എന്നൊരു വാക്ക്. പിന്നീട് നിരവധി മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ നായികയായി ഗീത തിളങ്ങി. ആ സിനിമകളൊക്കെയും വലിയ വിജയം നേടുകയും ചെയ്തു. ഗീതം സിനിമയില്‍ ഇരട്ട വേഷത്തിലും നടി അഭിനയിച്ചു.

മാത്രവുമല്ല, അമൃതം ഗമയ സിനിമയിലെ ഭാനു, വൈശാലി സിനിമയിലെ മാലിനി, ഭദ്രചിറ്റ സിനിമയിലെ ഭദ്ര, ഒരു വടക്കന്‍ വീരഗാഥ സിനിമയിലെ കുഞ്ഞി, ലാല്‍ സലാം സിനിമയിലെ സഖാവ് സേതുലക്ഷ്മി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഗീത മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. ഇന്ദ്രജാലം, പൂക്കാലം വരവായി, അഭിമന്യു, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ആധാരം, പൈതൃകം, ഭൂമിഗീതം, വാത്സല്യം, നന്ദിനി ഓപ്പോള്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും നടി മികച്ചതാക്കി. ഇപ്പോഴും സിനിമയില്‍ സജീവമാണ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടി ഗീത എന്നുമാണ് പോസ്റ്റ്.

Leave a Comment