ആ നടൻ കാരണം ആണ് സിനിമകളിൽ നിന്ന് പുറത്ത് പോകാൻ കാരണം

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ഗീത. ഇൻ ഹരിഹർ നഗർ എന്ന ഒറ്റ ചിത്രം മതി താരത്തെ ഓർക്കാൻ. ഗീതയുടെ ആദ്യ ചിത്രവും അത് തന്നെ ആണ്. ചിത്രത്തിൽ നായികയായാണ് താരം എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കാമുകി ആയും സഹോദരിയെയും കൂട്ടുകാരി ആയും എല്ലാം താരം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന താരം ആണ്. എന്നാൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ആണ് താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ തുടങ്ങിയത്. എന്നാൽ താരത്തിനെ പതുക്കെ സിനിമ പ്രേമികളും മറക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഗീത. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരുപാടിയിൽ ആണ് ഗീത പങ്കെടുത്തത്.

പരുപാടിയിൽ താൻ എന്താണ് സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ ഉണ്ടായ കാരണം എന്നും ഗീത പറയുന്നു. ഒരു നടനും പ്രൊഡക്ഷൻ കൺട്രോളറും കാരണം ആണ് താനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപെട്ടത് എന്നാണ് ഗീത പറയുന്നത്. ഒരു പ്രൊഡക്ഷൻ കൺട്രോളറും നടനും താനുമായി ചില പ്രശ്നങ്ങൾ ഉണ്ടായെന്നും ആ പ്രശ്നങ്ങൾ എന്താണെന്ന് പറയാൻ പോലും ഇപ്പോൾ കഴിയുന്നില്ല എന്നും എന്നാൽ ന്യായം എന്റെ ഭാഗത്ത് ആയിരുന്നു എന്നും ഗീത പറയുന്നു. ആ വൈരാഗ്യം കാരണം ആ നടൻ എന്നെ പല സിനിമകളിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു. അതിൽ എല്ലാം അയാൾ വിജയിക്കുകയും ചെയ്തു.

ആ പ്രൊഡക്ഷൻ കൺട്രോളർ കാരണവും എനിക്ക് സിനിമയിൽ നിന്ന് പല അവസരങ്ങളും നഷ്ട്ടപെട്ടു. ഒരു പത്തോളം സിനിമകൾ ഇത്തരത്തിൽ എന്റെ അറിവിൽ ആ നടൻ മുടക്കിയതായി ഞാൻ അറിഞ്ഞു. ഞാൻ അറിയാത്ത എത്ര ചിത്രങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയില്ല. പലരും സിനിമയിലേക്ക് ക്ഷണിച്ച് കഴിഞ്ഞിട്ടാണ് തന്റെ പേര് ആ സിനിമയിൽ നിന്ന് വെട്ടി എന്ന് ഞാൻ അറിയുന്നത്. ചിലർ ആകട്ടെ അതൊന്ന് വിളിച്ച് പറയാൻ പോലും ഉള്ള മര്യാദ കാണിക്കാറില്ല എന്നും എന്റെ സിനിമ കരിയർ ഇല്ലാതാകാൻ കാരണം അവർ ആണെന്നും ഗീത പറഞ്ഞു.