ടിക്കറ്റ് ബുക്കിങ് ആപ്പ് ഒക്കെ വലിയ കൊ ള്ള യാണ് ഇപ്പോൾ നടത്തുന്നത്

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോഴത്തെ ടിക്കറ്റ് ബുക്കിങ് ആപ്പിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റ് ഇങ്ങനെ, ശപിച്ച് കൊണ്ടാണ് പലപ്പോഴും ഓൺലൈൻ ബുക്കിംഗ് ചാർജ് നൽകി പടം ബുക്ക് ചെയ്യാറ്. അല്ലെങ്കിൽ മിക്കവാറും തിയേറ്ററിൽ പോയി തന്നെയാണ് ടിക്കറ്റ് എടുക്കുക.

ഇപ്പോൾ എല്ലാരും ആശ്രയിക്കുന്ന ടിക്കറ്റ് ബുക്കിംഗ് ആപ്പ് വൻ കൊള്ളയാണ് നടത്തുന്നത് എന്ന് നിസംശയം പറയാം. അതിന് എതിരെ ഒരു തിയേറ്റർ ഇപ്പോൾ രംഗത്ത് വന്നു. തൃശൂർ ഗിരിജ. വാട്ട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം ഇവിടെ. ഇവരെ ഇപ്പോൾ ആ പ്രമുഖ ബുക്കിംഗ് ആപ്പ് നിരോധിച്ചു. ഞാൻ തൃശൂർ ആണെങ്കിൽ അവരുടെ തിയേറ്ററിൽ പോയെ പടം കാണുകയുള്ളു.

മുഴുവൻ തിയേറ്ററുകളും ഇങ്ങനെ സ്വന്തമായി ബുക്കിംഗ് പരിപാടി നടത്തിയാൽ നല്ലതായിരുന്നു. തൃശ്ശൂർ ഗിരിജയിലെ നടത്തിപ്പുകാർ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. കൊട് കൈ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

വാട്സ്ആപ്പ് വഴി എത്രയാ റിസർവേഷൻ ചാർജ്? ശരിക്കും 10 രൂപയിൽ ഈ ചാർജ് കൂടാതെ ഇരിക്കാൻ ഒരു നിയമം കൊണ്ട് വർണം. ഗണേശ് കുമാർ ഒക്കെ വിചാരിച്ചാൽ നടക്കും, 2009, 10 ടൈമിൽ മുതൽ ജസ്റ്റ് ഫോൺ വിളിച്ച് പറഞ്ഞാൽ പോലും ടിക്കറ്റ് മാറ്റി വെച്ചിരുന്ന, എപ്പോ കേറി ചെന്നാലും ഏത് ഷോ ടെയും ടിക്കറ്റ് എടുത്ത് തന്നിരുന്ന തൃശ്ശൂരിലെ ഒരേ ഒരു തീയേറ്റർ. ഗിരിജ തീയേറ്റർ, നിലവിൽ ഈരാറ്റുപേട്ടയിലും, പാലായിലും തിയേറ്ററുകൾക്ക് സ്വന്തം വെബ്സൈറ്റ് വഴിയും വാട്സ്ആപ്പ്, മൊബൈൽ വഴിയും ബുക്കിംഗ് ഉണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment