പ്രേമചന്ദ്രൻ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ ആണ്

ഗോഡ് ഫാദർ ഫിലിം പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ട മലയാളം സിനിമകളിൽ ഒന്നാണ്. മുകേഷിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത് എന്ന് തന്നെ പറയാം. ഒരു വർഷത്തിൽ കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ മുകേഷ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇന്നും മലയാളികൾ ഏറ്റു പറയുന്ന ഒരുപാട് കോമഡി ഡയലോഗുകൾ ആണ് ചിത്രത്തിലേത് ആയി ഉള്ളത്. അഞ്ഞൂറാനെയും അച്ചാമ്മയെയും എല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ്.

സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ ഗോഡ്ഫാദർ സിനിമയിൽ പ്രേമ ചന്ദ്രൻ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നുവത്രേ. പിന്നീട് ഭീമൻ രഘുവിന്റെ അച്ഛന്റെ സുഹൃത്തായ എൻ എൻ പിള്ളയെ കാണാൻ രണ്ട് പേരും ചേർന്ന് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ ചെല്ലുന്നു, അവിടെവച്ചു എൻ എൻ പിള്ളയുടെ നിർബന്ധത്തിന് വഴങ്ങി കോളേജ് പ്രിൻസിപ്പൽ വേഷം ഭീമൻ രഘുവിന്റെ അച്ഛൻ ചെയ്യാമെന്ന് സമ്മതിക്കുന്നു.

സിദിഖ് ലാൽ മാരോടുള്ള സംസാരത്തിനിടയിൽ ഭീമൻ രഘുവിന്റെ പുതിയ കന്നഡ സിനിമയെ ക്കുറിച്ചും അതിനു വേണ്ടി താടി മുടിയൊക്കെ നീട്ടിവളർത്തിയതിനെക്കുറിച്ചും ചോദിച്ചറിഞ്ഞ സിദിഖ് ലാൽ അദ്ദേഹത്തിനു പ്രേമചന്ദ്രന്റെ വേഷം ഓഫർ ചെയ്യുന്നു. തന്റെ കന്നഡ സിനിമ എപ്പോൾ നടക്കുമെന്ന് അറിയില്ലെന്നും അന്വേഷിച്ചു നോക്കാമെന്നും പറഞ്ഞൊഴിയാൻ ശ്രമിച്ച ഭീമൻ രഘുവിനെ അച്ഛനും എൻ എൻ പിള്ളയും ചേർന്ന് ഗോഡ്ഫാദറിൽ അഭിനയിക്കാൻ നിർബന്ധിച്ചു.

അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എന്നും ഓർത്തു വാക്കാവുന്നതാണ് ഗോഡ്ഫാദറിലെ പ്രേമചന്ദ്രൻ.തന്റെ അച്ഛനെ ഇന്നും ജീവനോടെ കാണാൻ കഴിയുന്നത് സിദിഖ് ലാൽ കാരണം എന്നും പറയുന്നുണ്ട് എന്നുമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അധികം ആർക്കും അറിയാത്ത സിനിമയുടെ പിന്നണിയിൽ ഉള്ള ഒരു കഥ ആണ് ഇത്.

Leave a Comment