ഗോഡ് ഫാദറിന്റെ ഈ റെക്കോർഡ് ഇനി ഒരു സിനിമയ്ക്കും തകർക്കാൻ കഴിയില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാളം സിനിമകളിൽ ഒന്നാണ് ഗോഡ് ഫാദർ. മുകേഷിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത് എന്ന് തന്നെ പറയാം. ഒരു വർഷത്തിൽ കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ മുകേഷ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇന്നും മലയാളികൾ ഏറ്റു പറയുന്ന ഒരുപാട് കോമഡി ഡയലോഗുകൾ ആണ് ചിത്രത്തിലേത് ആയി ഉള്ളത്. അഞ്ഞൂറാനെയും അച്ചാമ്മയെയും എല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നും ചിത്രത്തിന് ആരാദകർ ഏറെ ആണ്.

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടുമായ കഥാപാത്രം ആണ് ഭീമൻ രഘു അവതരിപ്പിച്ച പ്രേമ ചന്ദ്രന്റെ. ഈ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു എന്നും എന്നാൽ പിന്നീട് ആണ് ആ വേഷത്തിൽ ഭീമൻ രഘു എത്തിയത് എന്നും ഉള്ള ചർച്ചകൾ ആരാധകരുടെ ഇടയിൽ ഇന്നും നടക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, റിലീസ് സെന്ററിൽ തുടർച്ചയായി 400 ദിവസത്തിലധികം പ്രദർശിപ്പിച്ച് മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഗോഡ്‌ഫാദർ എന്ന സിദ്ധിഖ് – ലാൽ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 30 വർഷം തികയുന്നു. മലയാള സിനിമയിലെ അഭേദ്യമായ ഒരു റെക്കോഡായി അതിന്നും തുടരുന്നു.

ഒരു പക്ഷേ ഇനിയൊരിക്കലും ആ റെക്കോഡ് തകരാനും പോകുന്നില്ല. അഞ്ഞൂറാന്റെ കഥ. ആനപ്പാറയിൽ അച്ചമ്മയുടെ കഥ. മാലുവിന്റെയും രാമഭദ്രന്റെയും കഥ. മായിൻകുട്ടിയുടെയും സാമിനാഥന്റെയും കഥ. ബാലരാമന്റെയും വീരഭദ്രന്റെയും കഥ. അങ്ങനെയങ്ങനെ നമ്മെ രസിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളുടെ കഥ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്.

എനിക്ക് ഇത് കാണുമ്പോൾ ഒരു വല്ലാത്ത വിഷമം വരും എന്താണോ എന്തോ. പ്രത്യേകിച്ച് പൂക്കാലം പാട്ടു. ഇനി നായികയെ പറ്റി കേട്ട തെറ്റായ വാർത്ത ഞാൻ അറിയാതെ വിശ്വസിച്ചു പോയതാണോന്നാ, അതെന്താ ഇനി ഒരിക്കലും തകർക്കാൻ പറ്റില്ല എന്നു പറയുന്നത്. സിനിമാ നിർമ്മാണം നിർത്താൻ പോകുകയാണോ? 30 കൊല്ലമായിട്ട് തകർക്കാൻ പറ്റിയിട്ടില്ല. മാത്രമല്ല വൈഡ് റിലീസിംഗിന്റെ ഇക്കാലഘട്ടത്തിൽ 400 ദിവസമെന്നതൊക്കെ ഇനി അസാധ്യമാണ്. സേട്ടൻ ഈ നാട്ടിലൊന്നുമല്ലേ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment